Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

പൊലീസുകാർ വീട്ടിൽ എത്തി വാതിലിൽ മുട്ടി ക്വാറന്റൈൻ പരിശോധിക്കാൻ തുടങ്ങി; നിയമലംഘകർക്ക് കനത്ത പിഴ; ടെൽഫോർഡിൽ ആഘോഷത്തിനിറങ്ങിയവർക്ക് പിഴയിട്ടത് 10,000 പൗണ്ട്; വിമർശനങ്ങൾതുടരുമ്പോഴും നിയന്ത്രണങ്ങൾ കർശനമാക്കി ബ്രിട്ടൻ

പൊലീസുകാർ വീട്ടിൽ എത്തി വാതിലിൽ മുട്ടി ക്വാറന്റൈൻ പരിശോധിക്കാൻ തുടങ്ങി; നിയമലംഘകർക്ക് കനത്ത പിഴ; ടെൽഫോർഡിൽ ആഘോഷത്തിനിറങ്ങിയവർക്ക് പിഴയിട്ടത് 10,000 പൗണ്ട്; വിമർശനങ്ങൾതുടരുമ്പോഴും നിയന്ത്രണങ്ങൾ കർശനമാക്കി ബ്രിട്ടൻ

സ്വന്തം ലേഖകൻ

കൊറോണയുടെ രണ്ടാം വരവ് കനത്തതോടെ ബ്രിട്ടീഷ് ഭരണകൂടവും ഉണർന്നെഴുന്നേറ്റു. ഇനി കളിവേണ്ട, കാര്യത്തെ ഗൗരവത്തോടെ സമീപിക്കണം. നിയമങ്ങൾ തമാശയായി കണ്ടാൽ കനത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. വീടുകളിൽ പോലും പൊലീസെത്തി ശരിയായ വിധത്തിൽ ക്വാറന്റൈൻ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കും. രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പർക്കത്തിന്റെ പേരിൽ ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടവരുടെ വീടുകളിൽ പൊലീസ് ഏതുനിമിഷവും എത്തി പരിശോധന നടത്തിയേക്കാം. അവർ വീടുകളിൽ തന്നെ തുടരുന്നുണ്ടോ എന്ന് അറിയുവാനാണിത്.

ഭരണകക്ഷി എം പി മാരിൽ നിന്നും തന്നെ അതിനിശീതമായ വിമർശനമുയരുമ്പോഴും കർക്കശ നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ബോറിസ് ജോൺസന്റെ തീരുമാനം. മഹാവ്യാധിയെ തടയുവാൻ ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് ഭരണകൂടം തിരിച്ചറിയുന്നു. നിയമമനുസരിച്ച് ജീവിക്കുന്നവരുടെ ജീവന് അപകടം വരുത്താൻ സർക്കാർ അനുവധിക്കില്ലെന്നും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ സർക്കാർ കർശന നടപടികൾ കൈക്കൊള്ളുമെന്നും അഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ മുന്നറിയിപ്പ് നൽകി.

ഇന്നുമുതൽ, ഇംഗ്ലണ്ടിലെ ജനങ്ങൾക്ക് രോഗ ബാധ സ്ഥിരീകരിച്ചാലോ അല്ലെങ്കിൽ അത്തരക്കാരുമായി സമ്പർക്കത്തിൽ വന്നാലോ നിർബന്ധമായും പത്ത് ദിവസത്തെ ക്വാറന്റൈനിൽ പോകണം. അത്തരത്തിൽ സെൽഫ് ഐസൊലേഷനിൽ പോകാതിരിക്കുകയോ, അത്തരക്കാരെകൊണ്ട് നിർബന്ധിച്ച് തൊഴിലെടുപ്പിക്കുകയോ ചെയ്താൽ 10,000 പൗണ്ട് വരെ പിഴയിടേണ്ടതായി വരും.

ഇതിനിടയിൽ നിയമം ലംഘിച്ച് 120 പേർ പങ്കെടുത്ത ഒരു വിവാഹ പാർട്ടിക്ക് വേദിയായ ഹോൾ ഉടമകൾക്ക് പൊലീസ് 10,000 പൗണ്ട് പിഴ വിധിച്ചു. ഷ്രോപ്ഷയറിലെ ടെൽഫോർഡിലുള്ള സ്റ്റഫോർഡ് പാർക്കിലാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പരിശോധനക്ക് എത്തിയത്. വിവാഹ പാർട്ടികൾക്ക് 15 പേർ മാത്രമേ പങ്കെടുക്കാവൂ എന്ന നിയമം നിലവിൽ വന്നതിന് ഒരുാഴ്‌ച്ച കഴിയുമ്പോഴാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത്.

സമൂഹത്തിലെ മഹാഭൂരിപക്ഷവും പുതിയതായി കൊണ്ടുവന്ന നിയന്ത്രണങ്ങൾ ശരിയായി പാലിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ഒരു ന്യുനപക്ഷത്തിന്റെ നിയമ ലംഘനം ക്ഷമിക്കാവുന്നതല്ല എന്നുമാണ് ഇതിനെ കുറിച്ച് വെസ്റ്റ് മേർസിയ പൊലീസ് ചീഫ് സുപ്രണ്ട് പ്രതികരിച്ചത്. പൊലീസ് എത്തി സംസാരിച്ച ഉടനെ പങ്കെടുത്തവർ ഹോൾ വിട്ടുപോയതിനാൽ, വ്യക്തികൾക്ക് നേരെ പിഴ ചുമത്തിയില്ല. മറിച്ച്, അത്തരമൊരു ആഘോഷത്തിന് വേദിയൊരുക്കിയ പാർക്ക് നടത്തിപ്പുകാർക്ക് 10,000 പൗണ്ട് പിഴ വിധിക്കുകയായിരുന്നു.

ഭരണകക്ഷി അംഗങ്ങൾ തന്നെ കർശനമായ നിയന്ത്രണങ്ങളെ എതിർക്കുന്നുണ്ട്. മനുഷ്യ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമായി പോലും ഇതിനെ വിശേഷിപ്പിക്കുന്നവരുണ്ട്. എന്നാൽ, ആദ്യ ലോക്ക്ഡൗണിൽ തന്നെ കുത്തനെ ഇടിഞ്ഞ സമ്പദ്വ്യവസ്ഥയ്ക്ക് മറ്റൊരു ലോക്ക്ഡൗൺ കൂടി അതിജീവിക്കാൻ കഴിയില്ലെന്ന അഭിപ്രായത്തിലാണ് സർക്കാർ. അതൊഴിവാക്കുവാൻ ഇത്തരത്തിലുള്ള കർശനനിയന്ത്രണങ്ങൾ കൂടിയേ തീരു എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP