Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

കോവിഡ് പ്രതിരോധത്തിൽ ബോറിസ് ജോൺസണിന് ആകപ്പാടെ പാളിയോ? ബ്രിട്ടണിൽ ഏറ്റവും പുതിയ അഭിപ്രായ സർവ്വേയിൽ ബോറിസ് ജോൺസണിനെ പിന്തള്ളി ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ: ലേബറിന് ടോറികളേക്കാൾ മൂന്നു ശതമാനം മുൻതൂക്കം

കോവിഡ് പ്രതിരോധത്തിൽ ബോറിസ് ജോൺസണിന് ആകപ്പാടെ പാളിയോ? ബ്രിട്ടണിൽ ഏറ്റവും പുതിയ അഭിപ്രായ സർവ്വേയിൽ ബോറിസ് ജോൺസണിനെ പിന്തള്ളി ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ: ലേബറിന് ടോറികളേക്കാൾ മൂന്നു ശതമാനം മുൻതൂക്കം

സ്വന്തം ലേഖകൻ

ടോറികളേക്കാൾ മൂന്നു ശതമാനം മുൻതൂക്കം അധികം നേടി ലേബർ പാർട്ടി. ഏറ്റവും അവസാനമായി പുറത്തു വന്ന ഒരു അഭിപ്രായ സർവ്വേയിലാണ് ലേബർ പാർട്ടി മേൽക്കോയ്മ നേടിയിരിക്കുന്നത്. ഇതാദ്യമായാണ് ബോറിസ് ജോൺസണിനെ പിന്തള്ളി ലേബറിന്റെ കീർ സ്റ്റാർമർ മുന്നിലെത്തിയത്. ഒപിനിയം ഫോർ ദ ഓബ്സർവർ എന്ന ന്യൂസ് പേപ്പറാണ് ഈ സർവ്വേ നടത്തിയത്. ഇതിൽ ലേബറിന് 42 ശതമാനവും ടോറികൾക്ക് 39 ശതമാനവും മുൻതൂക്കമാണ് പ്രവചിച്ചിരിക്കുന്നത്.

തെരേസാ മേയുടെ ഔദ്യോഗിക കാലാവധി അവസാനിച്ച 2019 ജൂലായ്ക്കു ശേഷം ഇതാദ്യമായാണ് ലേബർ പാർട്ടി സർക്കാരിനു മുന്നിലെത്തുന്നത്. ഈ പോളിൽ സർ കീർ പ്രധാനമന്ത്രിയാകാൻ തയ്യാറാണെന്ന് 55 ശതമാനം വോട്ടർമാരും 40 ശതമാനം പേർ അടുത്ത സർക്കാർ രൂപീകരിക്കാൻ ലേബർ തയ്യാറാണെന്നും അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ജോൺസൺ പരാജയപ്പെട്ടുവോ എന്ന തരത്തിലുള്ള അസ്വസ്ഥതകൾക്ക് വഴി നൽകുന്നതാണ് ഏറ്റവും പുതിയ ഈ സർവ്വേ ഫലം.

പകർച്ചവ്യാധിയുടെ പ്രാരംഭ ഘട്ടത്തിൽ, സർവേയിൽ പങ്കെടുത്ത 65 ശതമാനം വോട്ടർമാരും സർക്കാർ കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഏറ്റവും പുതിയ വോട്ടെടുപ്പിൽ 30 ശതമാനം പേർ മാത്രമാണ് പിന്തുണയ്ക്കുന്നത്. മകനെയും കൂട്ടി കാരി സൈമണ്ട്സ് നടത്തുന്ന ഇറ്റലിയിലെ അവധിക്കാല യാത്ര ഇരുവരും തമ്മിലുള്ള ബന്ധം പിളർപ്പിലേക്ക് പോവുകയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ അഭ്യൂഹങ്ങൾ പരത്തുകയും ചെയ്യുന്നത് ആശങ്കകൾ നൽകുന്നതിനിടയാണ് പുതിയ സർവ്വേ ഫലവും എത്തിയിരിക്കുന്നത്.

അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും യാതൊരു അടിസ്ഥാനവുമില്ലെന്ന് ഇരുവരുടെയും സുഹൃത്തുക്കൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പുതിയ സർവ്വേ ഫലം കൂടി പുറത്തു വന്നതോടെ ബോറിസ് ജോൺസണിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ ബുദ്ധിമുട്ടാണ്. കോവിഡ് 19 നേരിടുവാൻ സ്വീകരിച്ച നയങ്ങൾ മൂലം ടോറി എംപിമാരിൽ നിന്നും ചാൻസലറിൽ നിന്നുമടക്കം പ്രശ്നങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ് ബോറിസ് ഇപ്പോൾ.

ബോറിസിന്റെ രാഷ്ട്രീയ ശത്രുക്കളുടെ വർദ്ധിച്ചുവരികയാണ്. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ അവകാശവാദങ്ങൾ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ മാത്രമാണ് ഇത്തരം പ്രചരണത്തിനു പിന്നിലെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ കുറ്റപ്പെടുത്തുന്നു. ചാൻസലറും ടോറി എംപിമാരും അടക്കം കോവിഡ് നിയമങ്ങൾ മൂലമുണ്ടായ സാമ്പത്തിക നഷ്ടങ്ങൾ മൂലം കലാപത്തിനിറങ്ങുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ മാനസിക, ശാരീരിക, സാമ്പത്തിക ആരോഗ്യത്തിന്റെ അവസ്ഥയെക്കുറിച്ച് അഭ്യൂഹങ്ങൾ ഉണ്ടാവുന്നതെന്നും സുഹൃത്തുക്കൾ പറയുന്നു.

ബോറിസ് വളരെയധികം തിരക്കിലാണ്. അതിനാലാണ് കാരിയ്‌ക്കൊപ്പം ഇറ്റലിക്ക് അവധി ആഘോഷിക്കുവാൻ പോകുവാൻ സാധിക്കാതിരുന്നത്. അതേസമയം, അവൾക്കൊപ്പം പോയിരുന്നുവെങ്കിൽ എന്തായിരിക്കും പ്രചരിക്കുന്ന വാർത്തകളെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും സുഹൃത്തുക്കളിൽ ഒരാൾ വ്യക്തമാക്കി.

ലേക് കോമോയിലെ ഗ്രാൻഡ് ഹോട്ടൽ ട്രെംസോയിൽ 32 കാരിയായ കാരി സൈമണ്ട്‌സ് വിശ്രമിക്കുന്നതിന്റെ ചിത്രങ്ങൾ ഡയാന രാജകുമാരിയുടെ ചിത്രങ്ങളുമായാണ് താരതമ്യപ്പെടുത്തുന്നത്. 1992ൽ താജ്മഹലിനു മുന്നിൽ പോസ് ചെയ്തുള്ള ഡയാനയുടെ ചിത്രങ്ങൾ ചാൾസ് രാജകുമാരനുമായുള്ള അവളുടെ വിവാഹ ജീവിതത്തിലെ വിള്ളലുകൾ സംബന്ധിച്ചുള്ള ഒരു സൂചന ലോകത്തിന് നൽകുന്നതായിരുന്നു. അതേ ചരിത്രം ഇവിടെയും ആവർത്തിക്കുന്നുവെന്നാണ് ചില എംപിമാർ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP