Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

കുഞ്ഞുണ്ടായപ്പോഴേ കാമുകി ബോറിസ് ജോൺസണിനെ ഉപേക്ഷിച്ചു പോയോ? കൊറോണ പിടിപെട്ട് ആരോഗ്യം തീർന്ന ബോറിസിന് ഇനി അധിക ആയുസില്ലേ? പാർട്ടിയിലെ ഭിന്നത പ്രധാനമന്ത്രി പദവി തെറിപ്പിക്കുമോ? ബോറിസ് ജോൺസണിനെതിരെ ബ്രിട്ടനിൽ നിറഞ്ഞു നിൽക്കുന്നത് നഷ്ടങ്ങളെ കുറിച്ചുള്ള ഊഹാപോഹങ്ങൾ മാത്രം

കുഞ്ഞുണ്ടായപ്പോഴേ കാമുകി ബോറിസ് ജോൺസണിനെ ഉപേക്ഷിച്ചു പോയോ? കൊറോണ പിടിപെട്ട് ആരോഗ്യം തീർന്ന ബോറിസിന് ഇനി അധിക ആയുസില്ലേ? പാർട്ടിയിലെ ഭിന്നത പ്രധാനമന്ത്രി പദവി തെറിപ്പിക്കുമോ? ബോറിസ് ജോൺസണിനെതിരെ ബ്രിട്ടനിൽ നിറഞ്ഞു നിൽക്കുന്നത് നഷ്ടങ്ങളെ കുറിച്ചുള്ള ഊഹാപോഹങ്ങൾ മാത്രം

സ്വന്തം ലേഖകൻ

ബോറിസ് ജോൺസണില്ലാതെ കാമുകി കാരി സൈമണ്ട്സും മകനും ഇറ്റലിയിൽ അവധിക്കാലം ആഘോഷിക്കുകയാണ് ഇപ്പോൾ. ഇതിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ ബോറിസും കാരിയും തമ്മിൽ വേർപിരിഞ്ഞിരിക്കുകയാണെന്ന ഊഹാപോഹങ്ങൾ വാർത്തകളായി പരക്കുകയാണ്. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ ടോറി ബാക്ക്‌ബെഞ്ചേഴ്സിനിടയിൽ അസ്വസ്ഥകളും പടർത്തിയിട്ടുണ്ട്.

എന്നാൽ ഇരുവരും തമ്മിൽ വേർപിരിയുന്നതു സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ദമ്പതികളുടെ സുഹൃത്തുക്കൾ പാടെ തള്ളിക്കളയുകയാണ്. ബോറിസിന്റെ രാഷ്ട്രീയ ശത്രുക്കളുടെ വർദ്ധിച്ചുവരികയാണ്. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ അവകാശവാദങ്ങൾ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ മാത്രമാണ് ഇത്തരം പ്രചരണത്തിനു പിന്നിലെന്ന് അവർ കുറ്റപ്പെടുത്തുന്നു. ചാൻസലറും ടോറി എംപിമാരും അടക്കം കോവിഡ് നിയമങ്ങൾ മൂലമുണ്ടായ സാമ്പത്തിക നഷ്ടങ്ങൾ മൂലം കലാപത്തിനിറങ്ങുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ മാനസിക, ശാരീരിക, സാമ്പത്തിക ആരോഗ്യത്തിന്റെ അവസ്ഥയെക്കുറിച്ച് അഭ്യൂഹങ്ങൾ ഉണ്ടാവുന്നതെന്നും സുഹൃത്തുക്കൾ പറയുന്നു.

ബോറിസ് വളരെയധികം തിരക്കിലാണ്. അതിനാലാണ് കാരിക്കൊപ്പം ഇറ്റലിക്ക് അവധി ആഘോഷിക്കുവാൻ പോകുവാൻ സാധിക്കാതിരുന്നത്. അതേസമയം, അവൾക്കൊപ്പം പോയിരുന്നുവെങ്കിൽ എന്തായിരിക്കും പ്രചരിക്കുന്ന വാർത്തകളെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും സുഹൃത്തുക്കളിൽ ഒരാൾ വ്യക്തമാക്കി.

ലേക് കോമോയിലെ ഗ്രാൻഡ് ഹോട്ടൽ ട്രെംസോയിൽ 32 കാരിയായ കാരി സൈമണ്ട്സ് വിശ്രമിക്കുന്നതിന്റെ ചിത്രങ്ങൾ ഡയാന രാജകുമാരിയുടെ ചിത്രങ്ങളുമായാണ് താരതമ്യപ്പെടുത്തുന്നത്. 1992ൽ താജ്മഹലിനു മുന്നിൽ പോസ് ചെയ്തുള്ള ഡയാനയുടെ ചിത്രങ്ങൾ ചാൾസ് രാജകുമാരനുമായുള്ള അവളുടെ വിവാഹ ജീവിതത്തിലെ വിള്ളലുകൾ സംബന്ധിച്ചുള്ള ഒരു സൂചന ലോകത്തിന് നൽകുന്നതായിരുന്നു. അതേ ചരിത്രം ഇവിടെയും ആവർത്തിക്കുന്നുവെന്നാണ് ചില എംപിമാർ പറയുന്നത്.

എന്നാൽ ഡയാന ഈ സാഹചര്യത്തെ സ്വന്തം നേട്ടത്തിനായി രൂപകൽപ്പന ചെയ്യുകയായിരുന്നുവെന്നും എന്നാൽ കാരിയുടെ കാര്യത്തിൽ അതല്ല സത്യമെന്നും ഒരു കൂട്ടർ വ്യക്തമാക്കുന്നു. പ്രസവവും കൊറോണാ ഭീഷണിയും നിയന്ത്രണങ്ങളും ബോറിസിന്റെ കോവിഡ് രോഗവും മൂലം ഏതാനും മാസങ്ങളായി കാരി വളരെയധികം തിരക്കിലായിരുന്നു. അതിനാൽ തന്നെ ഏതാനും മാസങ്ങൾക്കുശേഷം നാലുമാസം പ്രായമുള്ള മകൻ വിൽഫ്രെഡിനും സുഹൃത്തുക്കൾക്കും ഒപ്പം ഒരു സ്വകാര്യ ഇടവേള ആസ്വദിക്കുകയാണ് കാരി.

ബോറിസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികൾ പോലും, പ്രധാനമന്ത്രി പ്രൊഫഷണലോ, വ്യക്തിപരമോ ആയ പ്രശ്നങ്ങളുടെ ഒരു ചുഴിയിൽ അകപ്പെട്ടുവെന്ന് വാദിക്കുന്നില്ല. ഈ വർഷം ബോറിസിന്റെ ജീവിതം ഏറെ സംഭവ ബഹുലമായിരുന്നു. മെയ്‌ മാസത്തിലാണ് 55കാരിയും നാലു മക്കളുടെ മാതാവുമായ മറീന വീലറുമായുള്ള രണ്ടാം വിവാഹ ബന്ധം ബോറിസ് വേർപെടുത്തിയത്.

മാത്രമല്ല, കൊറോണ ബാധിച്ച് മരണത്തെ മുഖാമുഖം കാണുകയും ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. മാത്രമല്ല, 56-ാം വയസിൽ അച്ഛനുമായി. ഇതെല്ലാം ഈ കോവിഡ് മഹാവ്യാധിയുടെ ഇടയിലാണ് സംഭവിച്ചത്. കോവിഡ് വരുത്തിവച്ച നാശനഷ്ടങ്ങൾ പരിഹരിക്കുവാൻ ശ്രമിക്കുന്നതിനൊപ്പം ഡിസംബർ അവസാനത്തോടെ സംഭവിക്കുന്ന നോ ഡീൽ ബ്രക്സിറ്റിനായി തയ്യാറെടുക്കുകയും ചെയ്യുന്നു.

മുൻപില്ലാത്ത വിധം രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ നിന്നുകൊണ്ടാണ് അദ്ദേഹം പൊരുതുന്നതെന്ന് രാഷ്ട്രീയ വൃത്തങ്ങൾ വ്യക്തമാക്കുന്നു,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP