Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വിയറ്റ്‌നാമിലെ വെയർഹൗസിൽ നിന്നും പൊലീസ് കണ്ടെടുത്തത് 324,000 ഉപയോഗിച്ച കോണ്ടം; ക്ലീൻ ചെയ്ത് പുതിയ പാക്കിലാക്കിയ ആയിരക്കണക്കിന് കോണ്ടം വിറ്റഴിച്ചതായും സംശയം

വിയറ്റ്‌നാമിലെ വെയർഹൗസിൽ നിന്നും പൊലീസ് കണ്ടെടുത്തത് 324,000 ഉപയോഗിച്ച കോണ്ടം; ക്ലീൻ ചെയ്ത് പുതിയ പാക്കിലാക്കിയ ആയിരക്കണക്കിന് കോണ്ടം വിറ്റഴിച്ചതായും സംശയം

സ്വന്തം ലേഖകൻ

വിയറ്റ്‌നാമിൽ നിന്നും പൊലീസ് 324,000 ഉപയോഗിച്ച കോണ്ടം പിടിച്ചെടുത്തു. റീസൈക്കിൾ ചെയ്ത് വിൽക്കാൻ വെച്ചിരുന്ന കോണ്ടം ആണ് പൊലീസ് പിടിച്ചെടുത്തത്. ഇത് ക്ലീൻ ചെയ്തുകൊണ്ടിരിക്കുകന്നതിനിടയിലാണ് പിടിച്ചെടുത്തത്. ക്ലീൻ ചെയ്ത് ഷേപ്പിൽ വ്യത്യാസം വരുത്തിയ ശേഷം വീണ്ടും വിൽപ്പനയ്‌ക്കെത്തിക്കാനായി റീപ്പാക്ക് ചെയ്യുകയാണ് പതിവ്. ഇത്തരത്തിൽ ഉള്ള ആയിരക്കണക്കിന് കോണ്ടമുകൾ വിറ്റഴിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.

കോണ്ടമുകൾ ശേഖരിച്ചു വെച്ച വെയർ ഹൗസ് ഉടമയായ ഫാം ദി തനാ എന്ന 33കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാസത്തിൽ ഒരിക്കൽ ഇവർക്ക് ഇത്തരത്തിൽ കോണ്ടമുകൾ കിട്ടിയിരുന്നതായും എന്നാൽ ഇവർക്ക് ഇത് എത്തിച്ച് നൽകിയ വ്യക്തി ആരെന്ന് അറിയില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരത്തിൽ എത്തിയിരുന്ന ഉപയോഗിച്ച കോണ്ടമുകൾ ഈ സ്ത്രീ വൃത്തിയാക്കുകയും ഉണക്കുകയും ചെയ്ത ശേഷമാണ് വിൽപ്പനയ്ക്കായി പാക്ക് ചെയ്തിരുന്നത്.

വളരെ അപകടകരമായ മെഡിക്കൽ വേസ്റ്റ് ആയതിനാൽ ഉപയോഗം കഴിഞ്ഞാൽ ഉടൻ തന്നെ സംസ്‌ക്കരിക്കേണ്ടുന്ന സാധനമാണ് കോണ്ടം. എന്നാൽ ഇവരുടെ പക്കലേക്ക് ഇത് എവിടെ നിന്നും എങ്ങനെയാണ് എത്തിയതെന്നും പൊലീസിന് ഇനിയും ഒരു സൂചനയും ഇല്ല. 360 കിലോ വരുന്ന കോണ്ടം ആണ് പൊലീസ് പിടിച്ചെടുത്തത്. ഹോട്ടലുകളിലും മാർക്കറ്റുകളിലുമാണ് ഇവ വിതരണം ചെയ്തതെന്നാണ്് കണക്കാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP