Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

കൊറോണ വാക്സിൻ ചലഞ്ചുമായി ബ്രിട്ടൻ; നൂറുകണക്കിനു പേർ മരുന്നു പരീക്ഷണത്തിനായി കൊറോണ ബാധ സ്വയം വരുത്തിവയ്ക്കും; രോഗം വരുത്തി ട്രയൽ നടത്തി രോഗത്തെ അതിജീവിക്കാൻ അനേകർ രംഗത്ത്

കൊറോണ വാക്സിൻ ചലഞ്ചുമായി ബ്രിട്ടൻ; നൂറുകണക്കിനു പേർ മരുന്നു പരീക്ഷണത്തിനായി കൊറോണ ബാധ സ്വയം വരുത്തിവയ്ക്കും; രോഗം വരുത്തി ട്രയൽ നടത്തി രോഗത്തെ അതിജീവിക്കാൻ അനേകർ രംഗത്ത്

സ്വന്തം ലേഖകൻ

ലോകത്തിന്റെ പലയിടങ്ങളിലും കൊറോണയ്ക്കെതിരെയുള്ള വാക്സിൻ കണ്ടുപിടിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വാക്സിൻ കണ്ടെത്തി എന്നൊക്കെ ചിലർ അവകാശപ്പെടുന്നുണ്ടെങ്കിലും, പരിപൂർണ്ണ സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള ഒരു വാക്സിൻ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ രംഗത്ത് പല പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നതേയുള്ളു. അതിനിടയിലാണ് വിവാദമായേക്കാവുന്ന ഒരു പരീക്ഷണവുമായിശാസ്ത്രജ്ഞർ മുന്നോട്ട് പോകുവാൻ തീരുമാനിച്ചത്.

ഈ പരീക്ഷണത്തിന് തയ്യാറായി എത്തുന്നവരിൽ ആദ്യം കൊറോണ വൈറസ് കുത്തിവയ്ക്കും. പിന്നീടായിരിക്കും അവരെ പരീക്ഷണത്തിന് വിധേയരാക്കുക. ഈസ്റ്റ് ലണ്ടനിലെ ഒരു ക്ലിനിക്കിൽ വരുന്ന ജനുവരിയിൽ ഈ പരീക്ഷണം ആരംഭിക്കും എന്നാണറിയുന്നത്. ഇതിൽ പങ്കെടുക്കുന്നവർക്ക് വാക്സിൻ നൽകി ഒരു മാസത്തിനു ശേഷം വരിലേക്ക് കോവിഡ്-19 ന് കാരണമായ സാർസ്-കോവ്-2 വൈറസിന്റെ ഒരു ഡോസ് കുത്തിവയ്ക്കും.

സർക്കാർ ധനസഹായത്തോടെ നടത്തുന്ന ഈ പരീക്ഷണം, സമയമേറെ ലാഭിക്കും. മരുന്നുദ്പാദകർക്ക്, അവരുടെ പരീക്ഷണത്തിന് തയ്യാറായി വന്നിട്ടുള്ള വോളന്റിയർമാർക്ക് സ്വാഭാവികമായി കോവിഡ് ബാധിക്കുന്നതുവരെ കാത്തിരിക്കേണ്ടി വരുന്നില്ല. ഈ പകർച്ചവ്യാധി സമയത്താകെ ഹ്യൂമൻ ചലഞ്ച് പരീക്ഷണങ്ങൾക്കായി നിലകൊണ്ട് യു എസ് അഡ്വോക്കസി ഗ്രൂപ്പ് നടത്തുന്ന ഈ പരീക്ഷണത്തിൽ 100 നും 200 നും ഇടയിൽ വോളന്റിയർമാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏത് വാക്സിനാണ് പരീക്ഷിക്കുന്നത് എന്ന കാര്യം വ്യക്തമല്ല, എന്നാൽ ഫാർമസ്യുട്ടിക്കൽ രംഗത്തെ ഭീമന്മാരായ ആസ്ട്ര സെനെക്കയും സനോഫിയും തങ്ങൾ ഈ പരീക്ഷണത്തിൽ പങ്കെടുക്കുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വാക്സിൻ രംഗത്ത് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഇംപീരിയൽ കോളേജ് ലണ്ടൻ അവരുടെ പങ്കാളിത്തത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനു മുൻപ് മലേറിയ, ടൈഫോയ്ഡ്, ഫ്ളൂ എന്നീ രോഗങ്ങൾക്കായുള്ള പുതിയ വാക്സിനുകളുടെ പരീക്ഷണത്തിൽ ഇത്തരത്തിലുള്ള ചലഞ്ച് ട്രയലുകൾ നടത്തിയിട്ടുണ്ട്. എന്നാൽ, ആ രോഗങ്ങളേപ്പോലെ, കൊറോണാ വൈറസിന് ഫലവത്തായ മരുന്നുകൾ ഇല്ലെന്നതാണ് ഈ പരീക്ഷണത്തെ വിവാദത്തിലാക്കുന്നത്. അതായത്, രോഗബാധിതരെ രക്ഷിക്കാൻ നിലവിൽ മറ്റ് മാർഗ്ഗങ്ങൾ ഒന്നുംതന്നെയില്ല എന്നർത്ഥം.

ഈ പദ്ധതിക്ക് കീഴിൽ പരീക്ഷിക്കുന്ന വാക്സിൻ ഏതാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ലണ്ടനിലെ വൈറ്റ്ചാപ്പലിൽ വിവോ നടത്തുന്ന ഒരു ക്വാറന്റൈൻ ക്ലിനിക്കിലായിരിക്കും പരീക്ഷണം നടക്കുക എന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഔഷധ ഗവേഷകരായ വിവോ ക്യുൻ മേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടനുമായി ബന്ധപ്പെട്ട ഒന്നാണ്. അതേസമയം ഈ പ്രൊജക്ടിന്റെ അക്കാഡമിക് ലീഡർ ഇംപീരിയൽ കോളേജ് ലണ്ടനായിരിക്കും എന്നാണ് മനസ്സിലാക്കുന്നത്.

നിലവിൽ ബ്രിട്ടനിൽ വ്യാപിക്കുന്ന തരം കൊറോണ വൈറസിനെ വേർതിരിച്ചെടുക്കുക എന്നതാണ് ഈ പരീക്ഷണത്തിന്റെ ആദ്യഘട്ടം. പിന്നീട്, പരീക്ഷണവിധേയമാകുന്ന ആളുടെ ആരോഗ്യത്തിന് കാര്യമായ ക്ഷതം സംഭവിക്കാത്ത തരത്തിലുള്ള വൈറസിന്റെ അളവ് എത്രയെന്ന് നിശ്ചയിക്കണം. സുരക്ഷിതമായ അളവിന്റെ കാര്യത്തിൽ ഗവേഷകർക്കിടയിൽ ഒരു ഏകാഭിപ്രായമില്ല എന്നാണ് അറിയാൻ കഴിയുന്നത്. സത്യത്തിൽ, എന്താണ് സുരക്ഷിതമായ അളവ് എന്നതിനെ ചൊല്ലിപ്പോലും തർക്കം നിലനിൽക്കുകയാണ്.

ചിലരിൽ ഉയർന്ന തോതിലുള്ള വൈറസ് ബാധയുണ്ടായിട്ടും ലക്ഷണങ്ങൾ പ്രകടമായിട്ടില്ല. അതേസമയം മറ്റു ചിലർക്ക് ചെറിയ തോതിലുള്ള വൈറസ് ബാധമൂലം മരണം വരെ സംഭവിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ ഒരുഏകീകൃത സുരക്ഷിത അളവ് നിശ്ചയിക്കുക പ്രായോഗികമല്ല എന്നാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ പറയുന്നത്. അതുപോലെ, രോഗബാധയുണ്ടായാൽ, അത് ഗുരുതരമാകാതെ നോക്കാനുള്ള ആരോഗ്യ സംവിധാനവും ഉണ്ടായിരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP