Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഇന്നലെ 6178 പുതിയ രോഗികളും 37 മരണവും; ദിവസങ്ങൾക്കൊണ്ട് യു കെയിൽ കോവിഡ് രണ്ടിരട്ടിയായി; കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടും കൂസൽ ഇല്ലാതെ ജനത; രണ്ടാം വരവിൽ പണി കിട്ടുന്നത് 20 നും 40 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർക്ക്; ബ്രിട്ടണിൽ വീണ്ടും ഭീതി

ഇന്നലെ 6178 പുതിയ രോഗികളും 37 മരണവും; ദിവസങ്ങൾക്കൊണ്ട് യു കെയിൽ കോവിഡ് രണ്ടിരട്ടിയായി; കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടും കൂസൽ ഇല്ലാതെ ജനത; രണ്ടാം വരവിൽ പണി കിട്ടുന്നത് 20 നും 40 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർക്ക്; ബ്രിട്ടണിൽ വീണ്ടും ഭീതി

സ്വന്തം ലേഖകൻ

രിക്കൽ ബ്രിട്ടൻ കടന്നുപോയ കറുത്ത ദിനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്, കൊറോണയുടെ രണ്ടാം വരവും ശക്തിപ്രാപിക്കുകയാണ്. ഇന്നലെമാത്രം ബ്രിട്ടനിൽ പുതിയതായി 6,178 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതായത് കേവലം ഒരാഴ്‌ച്ചയ്ക്കുള്ളിൽ രേഖപ്പെടുത്തിയത് 37 ശതമാനത്തിന്റെ വർദ്ധനവ്. കഴിഞ്ഞയാഴ്‌ച്ച പ്രതിദിനം ശരാശരി 3,286 രോഗബാധകളാണ് സ്ഥിരീകരിച്ചിരുന്നത് എങ്കിൽ നിലവിലത് 4,926 ആണ്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ബ്രിട്ടൻ സാക്ഷ്യം വഹിച്ച മഹാദുരന്തം വീണ്ടും ആവർത്തിക്കുമോ എന്ന ആശങ്ക ശക്തമാകുന്നുണ്ട്.

സ്‌കോട്ട്ലാൻഡിനും ഇന്നലെ ഭീതിയുടെ ദിനമായിരുന്നു. എക്കാലത്തേയും ഏറ്റവും വലിയ പ്രതിദിന രോഗവ്യാപന നിരക്കായിരുന്നു ഇന്നലെ സ്‌കോട്ട്ലാൻഡിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണീക്കൂറിൽ അവിടെ രേഖപ്പെടുത്തിയത് 486 പുതിയ രോഗബാധകളാണ്. ഇംഗ്ലണ്ടിനേക്കാൾ കൂടുതൽ കർശനമായ നിയന്ത്രണങ്ങളാണ് നിലവിൽ സ്‌കോട്ട്ലാൻഡിലുള്ളത്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലും, അവർ മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെങ്കിൽ സന്ദർശിക്കാനുള്ള അനുവാദം ജനങ്ങൾക്കില്ല. ഇനിയും കൂടുതൽ കർശനമായ നടപടികൾക്ക് തുനിയണമെന്ന് അവർ ബോറിസ് ജോണസനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

അതിനിടെ കൊറോണയുടെ രണ്ടാംവരവിൽ ഏറ്റവുമധികം ഇരകളാകുന്നത് 20 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവരാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവന്നു. ആശുപത്രി രേഖകൾ വിലയിരുത്തുമ്പോൾ മനസ്സിലാകുന്നത് യുവതികൾക്കാണ്, അതും ജോലിചെയ്യുന്ന യുവതികൾക്കാണ് ഇത്തവണ കൂടുതൽ കോവിഡ് ബാധയേറ്റിട്ടുള്ളത് എന്നാണ്. ഈ പ്രായത്തിലുള്ള യുവതികൾ അധികവും ഓഫീസുകളിൽ സന്ദർശനത്തിനെത്തുന്നവരുമായി മുഖാമുഖം വരുന്ന ജോലിയിൽ ഉള്ളവരായതിനാലായിരിക്കാം ഇതെന്നാണ് ശാസ്ത്രോപദേശക സമിതിയിലെ വിദഗ്ദർ പറയുന്നത്.

ബിസിനസ്സ് സ്ഥാപനങ്ങളിൽ സെയിൽസ് വിഭാഗത്തിലും, ഫ്രണ്ട് ഓഫീസിലും എല്ലാം ഈ പ്രായത്തിലുള്ള യുവതികളാണ് കൂടുതൽ ഉള്ളത്. ഇവയിൽ മിക്കയിടങ്ങളിലും പലപ്പോഴും സാമൂഹിക അകലം പാലിക്കാൻ കഴിയാറില്ല. ഇതായിരിക്കാം ഈ പ്രായത്തിലുള്ളവർക്കിടയിൽ രോഗവ്യാപനം ശക്തിപ്രാപിക്കാൻ കാരണമെന്ന് ലിവർപൂൾ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും പറയുന്നു. കൊറോണയുടെ ആദ്യവരവിൽ പുരുഷന്മാരായിരുന്നു കൂടുതലും ഇരകളായത്. ലോകം മുഴുവൻ ഇതുതന്നെയായിരുന്നു അവസ്ഥ.

പ്രൊഫസർ സെമ്പിൾസിന്റെ വിശകലന പ്രകാരം ജനുവരി മുതൽ ഓഗസ്റ്റ് വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 1,30,000 രോഗികളിൽ 56 ശതമാനം പുരുഷന്മാരും 44 ശതമാനം സ്ത്രീകളുമായിരുന്നു. എന്നാൽ ഓഗസ്റ്റ് 1 നു ശേഷം ആശുപത്രികളിൽ ചികിത്സതേടിയെത്തിയവരിൽ 48 ശതമാനം 20 നും 40 നും ഇടയിൽ പ്രായമുള്ളവരാണ്.ഉപഭോക്താക്കളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടേണ്ടിവരുന്ന ഹോസ്പിറ്റാലിറ്റി, റീടെയിൽ തുടങ്ങിയ മേഖലകളിൽ സ്ത്രീകളാണ് കൂടുതലായി ജോലി ചെയ്യുന്നതെ എന്നതുകൊണ്ടാകും ഇതെന്നാണ് പ്രൊഫസർ സിമ്പിൾസും പറയുന്നത്.

ഇന്ന് മുതൽ ഇംഗ്ലണ്ടിൽ ബാറുകളും പബുകളും റെസ്റ്റോറന്റുകളുമെല്ലാം രാത്രി 10 മണിക്ക് ശേഷം പ്രവർത്തിക്കുന്നതല്ല. മാത്രമല്ല, ചില്ലറവില്പന മേഖലയിൽ പ്രവർത്തിക്കുന്നവരുക്കും ഹോസ്പിറ്റാലിറ്റി മേഖലയിലെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഫേസ്മാസ്‌ക് കർശനമാക്കിയിട്ടുണ്ട്. അതുപോലെ തൊഴിലിടങ്ങളിലേക്ക് തിരിച്ചുപോകുന്നത് പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സർക്കാർ നിർത്തിവച്ചു എന്നു മാത്രമല്ല, കഴിയുന്നത്ര പേർ വർക്ക് ഫ്രം ഹോം സൗകര്യം എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP