Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡാർക്ക് വെബ്ബിലെ വൻ മയക്കു മരുന്ന് സംഘത്തെ പിടികൂടി ബഹുരാഷ്ട്ര സംയുക്ത അന്വേഷണ സംഘം; പിടിയിലായത് ഡാർക്ക് വെബ്ബ് വഴി ആയുധ വിൽപനയും മയക്കുമരുന്നിടപാടും നടത്തിയ 179 കുറ്റവാളികൾ: രഹസ്യാന്വേഷണ സംഘം പിടിച്ചെടുത്തതിൽ 65 ലക്ഷം ഡോളറും 64 തോക്കുകളും 500 കിലോഗ്രാം വരുന്ന എട്ടിലധികം മയക്കുമരുന്നുകളും

ഡാർക്ക് വെബ്ബിലെ വൻ മയക്കു മരുന്ന് സംഘത്തെ പിടികൂടി ബഹുരാഷ്ട്ര സംയുക്ത അന്വേഷണ സംഘം; പിടിയിലായത് ഡാർക്ക് വെബ്ബ് വഴി ആയുധ വിൽപനയും മയക്കുമരുന്നിടപാടും നടത്തിയ 179 കുറ്റവാളികൾ: രഹസ്യാന്വേഷണ സംഘം പിടിച്ചെടുത്തതിൽ 65 ലക്ഷം ഡോളറും 64 തോക്കുകളും 500 കിലോഗ്രാം വരുന്ന എട്ടിലധികം മയക്കുമരുന്നുകളും

സ്വന്തം ലേഖകൻ

ഡാർക്ക് വെബ്ബ് വഴി ആയുധ വിൽപനയും മയക്കുമരുന്നിടപാടും നടത്തിയ 179 കുറ്റവാളികളെ ബഹുരാഷ്ട്ര സംയുക്ത അന്വേഷണ സംഘം പിടികൂടി. വിവധ രാജ്യങ്ങളിൽ നിന്നാണ് കൊടുംകുറ്റവാളികളെ അന്വേഷണ സംഘം പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും മയക്കുമരുന്ന്, ആയുധങ്ങൾ, ലക്ഷക്കണക്കിന് ഡോളർ കറൻസികൾ, വിർച്വൽ കറൻസി എന്നിവ പിടികൂടി. 65 ലക്ഷം ഡോളർ, 64 തോക്കുകൾ, ഹെറോയിൻ, കൊക്കെയ്ൻ ഉൾപ്പടെ 500 കിലോഗ്രാം വരുന്ന എട്ടിലധികം വിവിധ മയക്കുമരുന്നുകൾ എന്നിവയാണ് രഹസ്യാന്വേഷണ സംഘം പിടിച്ചെടുത്തത്.

അമേരിക്കയിൽ 121 പേരും ജർമനിയിൽ 42 പേരും നെതർലാൻഡിൽ എട്ട് പേരും യുകെയിൽ നാല് പേരും ഓസ്ട്രിയയിൽ മൂന്ന് പേരും സ്വീഡനിൽ ഒരാളുമാണ് പിടിയിലായത്. ഓസ്ട്രിയ, സൈപ്രസ്, ജർമനി,നെതർലാൻഡ്, സ്വീഡൻ, ഓസ്ട്രേലിയ, കാനഡ, യുകെ, യുഎസ് എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തിയ ഓപ്പറേഷൻ ഡിസ്റപ്ടറിലാണ് ഈ ഡാർക്ക് വെബ് കുറ്റവാളികൾ അറസ്റ്റിലായത്. പിടിയിലായവരെല്ലാം നിയമവിരുദ്ധ വസ്തുക്കളുടെ വിൽപനയിൽ ഏർപ്പെട്ടിരുന്നവരാണെന്ന് യൂറോപ്യൻ യൂണിയൻ നിയമ പരിപാലന ഏജൻസിയായ യൂറോപോൾ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

ഡാർക്ക് വെബ് അക്കൗണ്ടുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തുന്നതിന് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്ന് യൂറോപോൾ പറഞ്ഞു. സാധാരണഗതിയിൽ ഡാർക്ക് വെബിലെ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ ഏറെ പ്രയാസമാണ്. എൻക്രിപ്ഷൻ സാങ്കേതികവിദ്യകളെ അങ്ങേയറ്റം ദുരുപയോഗം ചെയ്്ത് ഡാർക്ക് വെബ്ബിൽ മറഞ്ഞിരിക്കുന്ന ഈ കുറ്റവാളികളെ പിടികൂടിയത് അന്വേഷണ സംഘത്തെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനിക്കാവുന്നതും ആത്മവിശ്വാസം പകരുന്നതുമാണ്.

കഴിഞ്ഞ വർഷം ഡാർക്ക് വെബ്ബിലെ ഏറ്റവും വലിയ നിയമവിരുദ്ധ വിപണിയായ വാൾസ്ട്രീറ്റ് മാർക്കറ്റിനെ തകർക്കാൻ ഈ സംയുക്ത അന്വേഷണ സംഘത്തിന് സാധിച്ചിരുന്നു. ഓപ്പറേഷൻ സെബോട്ടോർ എന്ന ഈ ഓപ്പറേഷന്റെ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് ഓപ്പറേഷൻ ഡിസ്റപ്ടർ വിജയകരമാക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP