Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

1300 കളിൽ വിജയനഗര ഭരണകാലത്തെ സീതയുടെയും ലക്ഷ്മണന്റേയും വിഗ്രഹങ്ങൾ ലണ്ടനിൽ എത്തിയത് കള്ളന്മാർ വഴി; കേസാകും മുൻപ് എംബസിയിൽ തിരിച്ചേൽപിച്ച് ഉടമ; ലണ്ടൻ എംബസിയിൽ നടന്നത് അപൂർവ്വമായ ഒരു ചരിത്ര സ്മരണ

1300 കളിൽ വിജയനഗര ഭരണകാലത്തെ സീതയുടെയും ലക്ഷ്മണന്റേയും വിഗ്രഹങ്ങൾ ലണ്ടനിൽ എത്തിയത് കള്ളന്മാർ വഴി; കേസാകും മുൻപ് എംബസിയിൽ തിരിച്ചേൽപിച്ച് ഉടമ; ലണ്ടൻ എംബസിയിൽ നടന്നത് അപൂർവ്വമായ ഒരു ചരിത്ര സ്മരണ

സ്വന്തം ലേഖകൻ

ഗവാൻ ശ്രീരാമന്റേയും, സീതാദേവിയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങൾ ലണ്ടൻ എംബസിയിൽ എത്തിച്ചപ്പോൾ വലിയൊരു ആഘോഷമായിരുന്നു അവിടെ ഒരുക്കിയിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലെ ഈ അമൂല്യ വിഗ്രഹങ്ങൾ തിരികെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ കേന്ദ്ര സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ, തമിഴ് നാട്ടിലെ ഉയർന്ന ഉദ്യോഗസ്ഥർ, ,ലണ്ടൻ മെട്രോ പൊലീസിലെ ഉദ്യോഗസ്ഥർ എന്നിവർ എത്തിയിരുന്നു.

1978-ൽ തമിഴ്‌നാട്ടിലെ ഒരു പുരാതന ക്ഷേത്രത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടതായിരുന്നു ഈ വിഗ്രഹങ്ങൾ. വിജയനഗര കാലഘട്ടത്തിൽ പണിതുയർത്തിയ ക്ഷേത്രമായിരുന്നു ഇത്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബ്രിട്ടീഷ് പൗരൻ ഈ സെപ്റ്റംബർ 15 ന് ഇവ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഓഫീസിൽ എത്തിക്കുകയായിരുന്നു.

2019 ആഗസ്റ്റിൽ ഇന്ത്യാ പ്രൈഡ് പ്രൊജക്ടാണ് അമൂല്യങ്ങളായ നാല് പുരാതന വിഗ്രഹങ്ങൾ ബ്രിട്ടനിലുണ്ടെന്ന വിവരം ഇന്ത്യൻ ഹൈക്കമ്മീഷനെ ധരിപ്പിക്കുന്നത്. ശ്രീരാമൻ, സിത, ലക്ഷ്മണൻ, ഹനുമാൻ എന്നീ വിഗ്രഹങ്ങളായിരുന്നു ഇവ. തുടർന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ ഈ വിവരം ലണ്ടൻ മെട്രോപൊലീസിന്റെ പുരാവസ്തു വിഭാഗത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഇതിനു പുറമേ 1978-ൽ നടന്ന മോഷണത്തിന്റെ വിശദവിവരങ്ങളും വിഗ്രഹങ്ങളുടെ ഫോട്ടോകളും തമിഴ്‌നാട് പൊലീസ് ലഭ്യമാക്കുകയും ചെയ്തു.

ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ച മെട്രോ പൊലീസ് ഇതിന്റെ ഇപ്പോഴത്തെ ഉടമസ്ഥനെ കണ്ടെത്തി അത് ഇന്ത്യൻ എംബസിയിൽ ഏല്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോഴും കർമ്മങ്ങൾ നടക്കുകയും ഭക്തജനങ്ങൾ ദർശനത്തിനെത്തുകയും ചെയ്യുന്ന ഒരു ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ചവയാണ് ഈ വിഗ്രഹങ്ങൾ എന്ന് അറിയിക്കുകയും ചെയ്തു. ആർട്ട് ലോസ്സ് റെജിസ്റ്റർ മുതലായ രേഖകൾ പരിശോധിച്ച ശേഷമായിരുന്നു ഇയാൾ ഇത് വാങ്ങിയത്. എന്നാൽ, ഇത് വിറ്റയാൾ മരണപ്പെട്ടതിനാൽ തുടരന്വേഷണത്തിന് നിവർത്തിയില്ലാതെയായി.

കൂടുതൽ കേസുകളും മറ്റും ഇല്ലാതെയിരിക്കുവാൻ, ഈ വിഗ്രഹങ്ങൾ വാങ്ങിയ വ്യക്തി ഇവയെല്ലാം ഇന്ത്യൻ ഹൈക്കമീഷനെ ഏല്പിക്കുകയായിരുന്നു. ഇതിനു മുൻപ്ലോക പൈതൃക ഇടമായി പ്രഖ്യാപിച്ചിട്ടുള്ള റാണി-കി വാവിൽ നിന്നും കാണാതായ ബ്രഹ്മ-ബ്രാഹ്മണി വിഗ്രഹവും പന്ത്രണ്ടാം നൂറ്റാണ്ടിലെ വെങ്കലത്തിൽ തീർത്ത ഒരു ബുദ്ധവിഗ്രഹവുംരണ്ടാം നൂറ്റാണ്ടിലെ ചുണ്ണാമ്പുകല്ലിൽ കൊത്തിയെടുത്ത ഒരു സ്തൂപവും ഇതുപോലെ വീണ്ടെടുക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷൻ കഴിഞ്ഞിട്ടുണ്ട്.

രാജസ്ഥാനിലെ ബരോളിയിലുള്ള ഘടേശ്വര ക്ഷേത്രത്തിൽ നിന്നും മോഷണം പോയ ശിവ വിഗ്രഹം ഇതുപോലെ വീണ്ടെടുത്ത് ഈ വർഷമാദ്യം ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP