Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയിരക്കണക്കിന് ശിവലിംഗങ്ങളാൽ നിറഞ്ഞ് കൊടുംകാട്ടിലെ നദിക്കര; കൊത്തുപണികളാൽ നിറഞ്ഞ കംബോഡിയയിലെ കപാൽ സ്പീൻ ആരെയും വിസ്മയിപ്പിക്കും

ആയിരക്കണക്കിന് ശിവലിംഗങ്ങളാൽ നിറഞ്ഞ് കൊടുംകാട്ടിലെ നദിക്കര; കൊത്തുപണികളാൽ നിറഞ്ഞ കംബോഡിയയിലെ കപാൽ സ്പീൻ ആരെയും വിസ്മയിപ്പിക്കും

സ്വന്തം ലേഖകൻ

കൊടുംകാട്ടിനുള്ളിൽ ട്രക്കിങിന് പോകുന്നവരും പ്രകൃതി രമണീയമായ കാഴ്ച കണ്ട് മടങ്ങുന്നവരും നിരവധിയാണ്. കല്ലിൽ കൊത്തിയ ശിൽപങ്ങളാലും ശിവലിംഗങ്ങളാലും നിറഞ്ഞ കൊടും കാട് അരും കണ്ടിട്ടുണ്ടാവില്ല. കൊടുംകാടിനുള്ളിൽ നദിക്കരയിൽ ആയിരം ശിവലിംഗങ്ങൾ കൊത്തിവെച്ച ഒരു സ്ഥലമുണ്ട്. കമ്പോഡിയയിലെ കപാൽ സ്പിൻ ആണ് ആ അത്ഭുതം നിറഞ്ഞ സ്ഥലം.

ആയിരം ലിംഗങ്ങളുടെ നദിയെന്നാണ് കപാൽ സ്പീൻ എന്ന സ്ഥലപ്പേരിന്റെ അർത്ഥം. പേര് അന്വർത്ഥമാക്കും വിധം ശിവലിംഗങ്ങൾ ഇവിടെ കൊത്തി വെച്ചിരിക്കുന്നു. പ്രകൃതി ഒളിപ്പിച്ചുവെച്ച ശില്പങ്ങളുടെ കൂട്ടമാണിവിടെ കാണാനാവുക. പാറകളിൽ കൊത്തിവച്ച വേറെയും രൂപങ്ങൾ ഇവിടെ കാണാം. ശിലാരൂപങ്ങളെ പൊതിഞ്ഞ് തഴുകിയൊഴുകുന്ന പുഴയുടെ കാഴ്ച അവർണനീയമാണ്.

കംബോഡിയയിലെ അങ്കോറിന്റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു പുരാതന പ്രദേശമാണ് ഖെമറിലെ 'ബ്രിഡ്ജ് ഹെഡ്' എന്ന് സൂചിപ്പിക്കുന്ന കബാൽ സ്പീൻ. 1969 ൽ എത്തനോളജിസ്റ്റായ ജീൻ ബോൾബെറ്റാണ് ഒരു സന്യാസിക്കൊപ്പം നടക്കവേ ഈ പ്രദേശം കണ്ടെത്തിയത്. പതിനൊന്നാം നൂറ്റാണ്ടിൽ ഉദയാദിത്യവർമ്മൻ രണ്ടാമൻ രാജാവിന്റെ കാലത്താണ് ഇവ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. നഗര കേന്ദ്രത്തിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ മാത്രം മതി കബാൽ സ്പീനിലെത്താൻ. യാത്രയ്ക്കിടെ കമ്പോഡിയയുടെ മനോഹരമായ ഗ്രാമക്കാഴ്ചകൾ കാണാം.

പ്രദേശത്തെത്തിയാൽ വനത്തിലൂടെ മുകളിലേക്ക് 1500 മീറ്റർ ഉയരമുള്ള പാത കാണാം. രാവിലെ 8 മുതൽ വൈകുന്നേരം 3 വരെയാണ് ഇങ്ങോട്ടുള്ള പ്രവേശനം. ഉൾവനത്തിലേക്കുള്ള യാത്ര നിങ്ങളെ മറ്റൊരു ലോകത്തിലെത്തിക്കും. കാടിനെയറിഞ്ഞുള്ള യാത്രയ്ക്ക് ശേഷം സന്ദർശിക്കാൻ പറ്റിയ ഏറ്റവും ജനപ്രിയവും ഏറ്റവും അടുത്തതുമായ സ്ഥലം നോം കുലെൻ നാഷണൽ പാർക്കിലെ നോം കുലെൻ ആണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP