Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ഡിസ്നി ലാന്റിൽ കറങ്ങി ജീവിതം ആഘോഷിക്കാൻ കൗമാരക്കാരി പറഞ്ഞത് താൻ ട്യൂമർ രോഗിയെന്ന്; നാലു ലക്ഷം പൗണ്ട് ശേഖരിച്ചു ധൂർത്തടിച്ചു കഴിഞ്ഞപ്പോൾ ഹൃദയാഘാതം മൂലം മരണം: മരിക്കുമെന്നു നുണ പറഞ്ഞു കാശുണ്ടാക്കിയ പെൺകുട്ടിയുടെ ദുരന്ത കഥ

ഡിസ്നി ലാന്റിൽ കറങ്ങി ജീവിതം ആഘോഷിക്കാൻ കൗമാരക്കാരി പറഞ്ഞത് താൻ ട്യൂമർ രോഗിയെന്ന്; നാലു ലക്ഷം പൗണ്ട് ശേഖരിച്ചു ധൂർത്തടിച്ചു കഴിഞ്ഞപ്പോൾ ഹൃദയാഘാതം മൂലം മരണം: മരിക്കുമെന്നു നുണ പറഞ്ഞു കാശുണ്ടാക്കിയ പെൺകുട്ടിയുടെ ദുരന്ത കഥ

സ്വന്തം ലേഖകൻ

ജീവിതം അടിച്ചു പൊളിക്കാൻ താൻ ഒരു ട്യൂമർ രോഗിയാണെന്നു പറഞ്ഞു കാശു പിരിച്ചു ജീവിച്ച സൗത്താംപ്ടണിലെ 23 കാരി പെൺകുട്ടി 2018ലാണ് മരണത്തിനു കീഴടങ്ങിയത്. ഹൃദയാഘാതം സംഭവിച്ചാണ് പെൺകുട്ടി മരണമടഞ്ഞത്. 17-ാം വയസിലാണ് താൻ ഒരു ട്യൂമർ രോഗിയാണെന്നും തന്റെ അന്ത്യാഭിലാഷങ്ങളിൽ ഒന്നാണ് ഡിസ്നിലാന്റ് സന്ദർശിക്കുക എന്നുമൊക്കെ പറഞ്ഞാണ് ചാരിറ്റി മാർഗത്തിലൂടെ മേഗൻ ബാരി എന്ന ഈ പെൺകുട്ടി നൂറുകണക്കിനു പൗണ്ട് അടിച്ചു മാറ്റിയത്.

എന്നാൽ 2018ൽ 23-ാം വയസ്സിലാണ് മേഗൻ ഹൃദയാഘാതം സംഭവിച്ചു മരിക്കുന്നത്. ഇതിനു മുമ്പ് 2012ൽ അസുഖം ബാധിച്ച മറ്റു കുട്ടികളെ സഹായിക്കുന്നതിനായി മേഗൻ ഭാരി സ്ഥാപിച്ച ബിലീവ് ഇൻ മാജിക് ഇപ്പോൾ അടച്ചു പൂട്ടിയിരിക്കുകയാണ് ചാരിറ്റി കമ്മീഷൻ. ലക്ഷക്കണക്കിനു പൗണ്ടിന്റെ അനധികൃത പണമിടപാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ബിലീവ് ഇൻ മാജിക് അടച്ചു പൂട്ടിയത്.

യുഎസിലേക്ക് ട്യൂമർ ചികിത്സയ്ക്കായി പോകണമെന്നു പറഞ്ഞ മേഗൻ ആദ്യമായി പണം ആവശ്യപ്പെട്ടപ്പോൾ തന്നെ മേഗൻ ഹോസ്പിറ്റലിൽ നിരന്തരം സന്ദർശനം നടത്തിയിരുന്നു. എന്നാൽ, ഡോക്ടർമാർ നടത്തിയ പരിശോധനകളിലൊന്നും സീരിയസായ രീതിയിൽ ഒന്നും തന്നെ കണ്ടെത്തുകയും ചെയ്തിരുന്നില്ല.

വൺ ഡയറക്ഷന്റെയും ടെയ്‌ലർ സ്വിഫ്റ്റ്, മൈക്കൽ ബബ്ലെ, എഡ് ഷീരൻ എന്നിവരുടെയും പിന്തുണയോടെയുള്ള മാജിക് ബിലീവ് കഴിഞ്ഞ ആഴ്ച പിരിച്ചുവിട്ടു. ഈ സാഹചര്യത്തിലാണ് ചാരിറ്റി കമ്മീഷന്റെ അന്വേഷണത്തിൽ 400,000 പൗണ്ട് നഷ്ടമായതായി കണ്ടെത്തിയത്. ഒരു അന്വേഷണത്തിൽ മേഗന്റെ മരണം അവളുടെ ഫാറ്റി ലിവറുമായി ബന്ധപ്പെട്ട ഹൃദയസ്തംഭനം മൂലമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്, അവളുടെ മെഡിക്കൽ രേഖകളിൽ ഒന്നും തന്നെ ബ്രെയിൻ ട്യൂമറിനെക്കുറിച്ച് പരാമർശമില്ല.

ക്യാൻസർ ബാധിച്ച മറ്റു കുട്ടികളുടെ മാതാപിതാക്കൾ മേഗന്റെ അസുഖത്തെക്കുറിച്ച് വിവരിക്കുകയും മരണത്തിന് മുമ്പ് അവളെ കുറിച്ച് അന്വേഷിക്കുവാൻ ആരംഭിക്കുകയും ചെയ്തു. ഇതിനായി ഒരു പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്ററെ നിയമിക്കുകയും ട്രീറ്റ്മെന്റിനായെന്ന പേരിൽ ഫ്ളോറിഡയിൽ താമസിക്കുന്നതായും കണ്ടെത്തുകയായിരുന്നു. തുടർന്ന് 2017ലാണ് മേഗൻ സൗത്താംപ്ടണിലേക്ക് തിരിച്ചെത്തിയത്.

അതേ വർഷം തന്നെ, ഒന്നിലധികം പരാതികൾ ലഭിച്ചതിനെ തുടർന്ന് ചാരിറ്റി കമ്മീഷൻ മാജിക് ബിലീവിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. 2015 നവംബർ വരെ 133,000 പൗണ്ട് പിൻവലിച്ചതായും അടുത്ത വർഷം 156,000 പൗണ്ട് എടുത്തതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. മാത്രമല്ല, 2015 ഡിസംബറിനും 2016 മെയ് മാസത്തിനും ഇടയിൽ 108,786 പൗണ്ട് ഒരു ട്രസ്റ്റിക്ക് കൈമാറി.

ചാരിറ്റിയുടെ അക്കൗണ്ടുകൾ ഫയൽ ചെയ്യുന്നതിൽ ട്രസ്റ്റികൾ കൂട്ടായി പരാജയപ്പെട്ടുവെന്ന് ചാരിറ്റി കമ്മീഷൻ കണ്ടെത്തി. തുടർന്നാണ് റൗണ്ട് ടേബിൾ ചിൽഡ്രൻസ് വിഷിന് ബാക്കി ഫണ്ട് നൽകി കഴിഞ്ഞ ആഴ്ച ചാരിറ്റി അടച്ചു പൂട്ടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP