Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

രണ്ടാം ലോക്ക്ഡൗൺ ഉടനെന്ന സൂചന ശക്തമായതോടെ ആളുകൾ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ തുടങ്ങി; സൂപ്പർമാർക്കറ്റ് ഷെൽഫുകൾ വീണ്ടും കാലി; ക്വാറന്റൈൻ ലംഘിക്കുന്നവർക്ക് 10,000 പൗണ്ട് പിഴ ഏർപ്പെടുത്തി നടപടി കർശനമാക്കി ബോറിസ് ജോൺസണും; ബ്രിട്ടണിൽ വീണ്ടും കോവിഡ് ഭീതി

രണ്ടാം ലോക്ക്ഡൗൺ ഉടനെന്ന സൂചന ശക്തമായതോടെ ആളുകൾ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ തുടങ്ങി; സൂപ്പർമാർക്കറ്റ് ഷെൽഫുകൾ വീണ്ടും കാലി; ക്വാറന്റൈൻ ലംഘിക്കുന്നവർക്ക് 10,000 പൗണ്ട് പിഴ ഏർപ്പെടുത്തി നടപടി കർശനമാക്കി ബോറിസ് ജോൺസണും; ബ്രിട്ടണിൽ വീണ്ടും കോവിഡ് ഭീതി

സ്വന്തം ലേഖകൻ

കോവിഡ് ബാധിച്ച് ക്വാറന്റൈനിൽ കഴിയുന്നവർ വീടു വിട്ടു പുറത്തിറങ്ങിയാൽ 10,000 പൗണ്ട് പിഴ ഈടാക്കാൻ നിർദ്ദേശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി. ബ്രിട്ടനിൽ കോവിഡിന്റെ രണ്ടാം വരവ് കർശനമായി നിയന്ത്രിക്കുന്നതു ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ഡ്രാക്കോണിൻ റൂളിന്റെ ഭാഗമായാണ് ഈ നിയന്ത്രണം. ഈയാഴ്ച അവസാനം മന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്കു ശേഷം രണ്ടാം ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. എന്നാൽ അത് സാമ്പത്തികമായി ബ്രിട്ടനെ ഏറെ തകർക്കുമെന്ന വാദമുഖങ്ങൾ ഋഷി സുനക് അടക്കം ഉയർത്തിയെങ്കിലും രണ്ടാം ലോക്ക്ഡൗണിലേക്കു തന്നെയാണ് ബോറിസ് നീങ്ങുന്നതെന്നാണ് സൂചന.

ഇതിന്റെ ഭാഗമായാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആകുന്നവരെ കർശനമായി പരിശോധിക്കുവാനും അവരെ സെൽഫ് ഐസൊലേഷനിലേക്ക് മാറ്റാനും ലംഘിച്ചാൽ പിഴ ഈടാക്കാനും നിർദ്ദേശിച്ചിരിക്കുന്നത്. ഇവരെ ടെസ്റ്റ് ചെയ്യുവാനും ട്രെയ്‌സ് ചെയ്യുവാനും സ്റ്റാഫുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കാരറ്റ് ആൻഡ് സ്റ്റിക്ക് എന്ന പുതിയ സമീപനമനുസരിച്ച് വീട്ടിലിരുന്നു ജോലി ചെയ്യുവാൻ കഴിയാത്ത നാലു മില്യൺ ആളുകളിൽ ആർക്കെങ്കിലും സെൽഫ് ഐസൊലേഷനിലേക്ക് മാറേണ്ടി വന്നാൽ അവർക്ക് സഹായധനമായി 500 പൗണ്ട് നൽകുവാനും തീരുമാനിച്ചിട്ടുണ്ട്.ണ്ട്.

നിയമങ്ങൾ ലംഘിച്ചാൽ പിഴ 1000 മുതൽ; ആവർത്തിച്ചാൽ 10,000 വരെ

നിയമങ്ങൾ ഇന്നു മുതലാണ് ബ്രിട്ടനിൽ പ്രാബല്യത്തിൽ വരിക. ലംഘിക്കുന്നവരിൽ നിന്നും 1000 പൗണ്ടു മുതലാണ് പിഴ ഈടാക്കി തുടങ്ങുക. കുറ്റം ആവർത്തിച്ചാൽ അതു 10,000 പൗണ്ടിലേക്ക് മാറും. സെൽഫ് ഐസൊലേഷനിൽ കഴിയുന്നതിനാൽ ജോലിക്കു വരാൻ സാധിക്കാത്ത ആളുകളെ ആവർത്തിച്ചു ഭീഷണിപ്പെടുത്തുന്ന തൊഴിലുടമകൾക്കെതിരെയും നടപടി സ്വീകരിക്കുന്നുണ്ട്. അതേസമയം, ആളുകൾ കൂട്ടം കൂടുന്നതും ഇടപഴകുന്നതും എല്ലാം നിയന്ത്രണ വിധേയമാക്കി തുടങ്ങിയിട്ടും ഇപ്പോളും നിരവധി പേരാണ് തെരുവോരങ്ങളിൽ ഒത്തുചേർന്ന് ആഘോഷിക്കുന്നതിനായി എത്തുന്നത്.

ശനിയാഴ്ച കാംഡെൻ, ലണ്ടൻ സ്റ്റേബിൾസ് മാർക്കറ്റുകളിലും, നോട്ടിംഗാമിലും നിരവധി ആളുകളാണ് എത്തിയത്. വൻ ജനക്കൂട്ടമുണ്ടായ സാഹചര്യത്തിൽ പബ്ബുകൾ അടയ്ക്കുവാൻ ശ്രമിച്ചപ്പോൾ വീണ്ടം വീണ്ടും വാതിലുകളിൽ മുട്ടി തുറക്കാൻ ശ്രമിക്കുന്ന ജനക്കൂട്ടത്തെയാണ് ഇവിടങ്ങളിൽ കാണുവാൻ സാധിച്ചത്. നോട്ടിംഗാമിലും മറ്റും സാമൂഹിക അകലം ഒട്ടും തന്നെ പാലിക്കാതെ നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്. പൊലീസും കമ്മ്യൂണിറ്റി പ്രൊട്ടക്ഷനും പട്രോളിംഗും നടത്തിയിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ബ്രിട്ടനിൽ കോവിഡ് കേസുകൾ വൻതോതിൽ വർധിച്ചു വരികയാണ്. ഇതേതുടർന്നാണ് ഗവൺമെന്റിന്റെ ശാസ്ത്ര ഉപദേശകരുടെ നിർദ്ദേശം അനുസരിച്ച് രണ്ടാം ലോക്ക്ഡൗണെന്ന ചിന്തയിലേക്ക് ഡൗണിങ് സ്ട്രീറ്റ് കടന്നത്. എന്നാൽ ചാൻസലർ ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാർ ഇതു സാമ്പത്തിക സ്ഥിതി ദുർബലമാക്കുമെന്ന മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. അതിനാൽ തന്നെ, ഓരോ നടപടികളും വളരെ സൂക്ഷിച്ചു കൈക്കൊള്ളുവാനാണ് തീരുമാനം. ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി അടക്കം ഉൾപ്പെടുന്ന ഉപദേശകരുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ഇന്ന് വിശദമായ വിവരങ്ങൾ പുറത്തു വിടുമെന്നാണ് റിപ്പോർട്ട്.

ഷോപ്പുകളിലെല്ലാം സാധനങ്ങൾ അതിവേഗം കാലിയാകുന്നു

ചൊവ്വാഴ്ച പുതിയ നടപടികൾ ബോറിസ് ജോൺസൺ നേരിട്ടു തന്നെ പ്രഖ്യാപിക്കുന്നതാണ്. പുതിയ നിയമങ്ങൾ എത്രകാലത്തേക്ക് നീട്ടണമെന്നതു സംബന്ധിച്ചു മന്ത്രിമാരുമായി ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. രാജ്യമെമ്പാടുമായി പബ്ബുകളിൽ കർഫ്യൂ പ്രഖ്യാപിക്കുവാനും വീടുകളിൽ ഒത്തു ചേരുന്നതു വിലക്കുവാനും തീരുമാനം എടുത്തിട്ടുണ്ട്. അതേസമയം, വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നുവെന്ന സൂചന പുറത്തു വന്നതോടെ ഷോപ്പുകളിലെല്ലാം സാധനങ്ങൾ അതിവേഗം കാലിയായി തുടങ്ങിയിരിക്കുകയാണ്.

അതിനാൽ തന്നെ, ഒക്കാഡോയും സെയിൻസ്ബറിയും പ്രഖ്യാപിച്ച ബുക്കിങ് സ്ലോട്ടുകൾ അതിവേഗമാണ് കാലിയായത്. സാധാരണയിലേതിനേക്കാൾ വേഗത്തിലാണ് ഡെലിവറി സ്ലോട്ടുകൾ വിറ്റഴിഞ്ഞതെന്ന് ഒക്കാഡോ പറയുന്നു. അതിനാൽ തന്നെ ഇപ്പോൾ ബുക്കിങ് സ്ലോട്ടുകൾ ഒന്നും കാണാൻ സാധിക്കില്ലെന്നും അഡ്വാൻസ്ഡ് സ്ലോട്ടുകൾ കാണുവാൻ അടുത്ത മൂന്നു ദിവസത്തേക്ക് എന്ന ബട്ടൺ ക്ലിക്ക് ചെയ്യണമെന്നും ഒക്കാഡോ കസ്റ്റമേഴ്‌സിനോട് നിർദ്ദേശിക്കുന്നു. സെയിൻസ്ബറിയിൽ നിന്നും സമാന അനുഭവം തന്നെയാണ് ലഭിക്കുന്നത്. സ്ലോട്ടുകൾ വലിയ ഡിമാന്റ് ഉയരുകയും സർവ്വീസ് മെച്ചപ്പെടുത്താൻ വളരെ അധികം അധ്വാനിക്കുന്നതായും സെയിൻസ്ബറി വ്യക്തമാക്കി. ദിവസവും പുതിയ സ്ലോട്ടുകൾ അനുവദിക്കുന്നുണ്ടെങ്കിലും നിമിഷ നേരം കൊണ്ട് എല്ലാം കാലിയാവുകയാണെന്ന് സെയിൻസ്ബറി വ്യക്തമാക്കുന്നു.

ടെസ്‌കോയിൽ ബുധനാഴ്ച വരെ 5.50 പൗണ്ടിന് എല്ലാ സ്ലോട്ടുകളും ബുക്കിംഗാവുകയും തിങ്കളാഴ്ച വരെ അസ്ദയിൽ ഒരു സ്‌പേസും ഇല്ലെന്നുമാണ് അറിയിപ്പുകൾ ലഭിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP