Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

മെയ് എട്ടിനു ശേഷം ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ കണ്ടെത്തിയത് ഇന്നലെ; നൂറു കണക്കിനു മരണങ്ങൾ ആവർത്തിക്കാൻ ഇനി അധിക ദിവസം വേണ്ടാ; വരുന്ന ആറു മാസത്തിനിടയിൽ ലോക്ക്ഡൗണുകൾ വന്നും പോയുമിരിക്കും; കോവിഡിന്റെ രണ്ടാം വരവ് സ്ഥിരീകരിച്ചു ബ്രിട്ടൻ

മെയ് എട്ടിനു ശേഷം ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ കണ്ടെത്തിയത് ഇന്നലെ; നൂറു കണക്കിനു മരണങ്ങൾ ആവർത്തിക്കാൻ ഇനി അധിക ദിവസം വേണ്ടാ; വരുന്ന ആറു മാസത്തിനിടയിൽ ലോക്ക്ഡൗണുകൾ വന്നും പോയുമിരിക്കും; കോവിഡിന്റെ രണ്ടാം വരവ് സ്ഥിരീകരിച്ചു ബ്രിട്ടൻ

സ്വന്തം ലേഖകൻ

ബ്രിട്ടനിൽ കോവിഡ് വൈറസിന്റെ രണ്ടാം വരവ് അറിയിച്ചു കൊണ്ട് 4422 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. അതിനാൽ തന്നെ, വരുന്ന ആറു മാസത്തേക്ക് ലോക്ക്ഡൗണുകൾ ബ്രിട്ടനിൽ വന്നും പോയും ഇരിക്കുമെന്നാണ് ഇന്നലത്തെ കണക്കുകളോടെ വ്യക്തമായിരിക്കുന്നത്. ഗവൺമെന്റ് സയന്റിസ്റ്റുകളും ബോറിസ് ജോൺസണും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നൂറുകണക്കിനു കൊറോണാ വൈറസ് മരണങ്ങൾ വരും ആഴ്ചകളിൽ സംഭവിക്കുമെന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്. അതിനാൽ തന്നെ, ലോക്ക്ഡൗൺ അടക്കമുള്ള കർശനമായ നടപടികൾ സ്വീകരിക്കുകയല്ലാതെ ഇതു തടയാൻ മറ്റു മാർഗങ്ങളില്ലെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.

കേസുകൾ ഇത്രയധികം വർദ്ധിക്കുവാൻ കാരണം, പൊതുജനങ്ങളുടെ ശ്രദ്ധയില്ലായ്മയാണെന്ന് ബോറിസ് ജോൺസൺ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയും പിഴ ഈടാക്കുകയും ചെയ്ത് പൊതുജനങ്ങളെ നിയന്ത്രിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥ ഇനിയും തകരാതെ സൂക്ഷിക്കുവാൻ പബ്ബുകളിൽ നിന്നും റെസ്റ്റോറന്റുകളിലും കൂടിച്ചേർന്ന് നിൽക്കാതെ എല്ലാവരും വീടുകളിലേക്ക് മടങ്ങുവാനും ബോറിസ് നിർദ്ദേശിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് ബാധിച്ചു 27 പുതിയ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞയാഴ്ചത്തെ കണക്കുകൾ വച്ചു നോക്കുമ്പോൾ അതിന്റെ മൂന്നിരട്ടി വരുമിത്. ഇതോടെ, കോവിഡ് ബാധിച്ച് ബ്രിട്ടനിൽ മരണമടഞ്ഞവരുടെ ഔദ്യോഗിക കണക്ക് 41,759 ആയി. കഴിഞ്ഞ ശനിയാഴ്ച വെറും ഒൻപതു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 3,497 കേസുകളും ഉണ്ടായി. എന്നാൽ ഈയാഴ്ചയത് 4,422 പേരിലേക്ക് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതിയായി. നിവിൽ 390,358 പേരാണ് ബ്രിട്ടനിൽ കോവിഡ് 19 സ്ഥിരീകരിച്ചവർ.

രാജ്യത്ത് കോവിഡ് വൈറസിന്റെ രണ്ടാം വരവ് ഉണ്ടാകുന്നുവെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച റൂൾ ഓഫ് സിക്‌സ് തൽക്കാലം മാറ്റിനിർത്തുകയും രാജ്യത്തെമ്പാടുമായി അടുത്ത ആറുമാസക്കാലം സർക്യൂട്ട് ബ്രേക്കറുകൾ സ്ഥാപിക്കുവാനും തീരുമാനിച്ചിരുന്നു. കോവിഡിന്റെ രണ്ടാം വരവ് ശക്തമാണെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഇത് ഒരിക്കലും ഒഴിവാക്കുവാൻ സാധിക്കാത്തതാണെന്നാണ് ബോറിസ് വ്യക്തമാക്കിയത്. കൊറോണാ വൈറസ് വാക്‌സിൻ റെഡിയാകുന്നതു വരെ ചെറുതും വലുതുമായ അനേകം ലോക്ക്ഡൗണുകൾ ബ്രിട്ടന്റെ പല ഭാഗങ്ങളിലായി വരുന്ന ആറുമാസക്കാലം ഉണ്ടാകുന്നതായിരിക്കും.

വിന്ററിലുടനീളം ശക്തമായ നടപടികൾ സ്വീകരിച്ചു കൊണ്ട് പുതിയ സമീപനാണ് ബ്രിട്ടൻ കോവിഡിനെതിരെ കൈക്കൊള്ളുക. വീടുകളിൽ ഒത്തുചേരുന്നതടക്കം നിയന്ത്രിക്കുവാനാണ് തീരുമാനം. ഇടവേളകളിട്ട് ബാറുകളും, റെസ്റ്റോറന്റുകളും തുറന്നു പ്രവർത്തിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളുകളും അടച്ചിടുവാനാണ് തീരുമാനമെന്ന് വൈറ്റ് ഹാൾ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി അടക്കം ഉൾപ്പെടുന്ന ഉപദേശകരുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ഇന്ന് വിശദമായ വിവരങ്ങൾ പുറത്തു വിടുമെന്നാണ് റിപ്പോർട്ട്. തുടർന്ന് ചൊവ്വാഴ്ച പുതിയ നടപടികൾ ബോറിസ് ജോൺസൺ നേരിട്ടു തന്നെ പ്രഖ്യാപിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP