Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

ഭാര്യയെ ഉപേക്ഷിച്ച് അമ്മായിയമ്മയെ താലികെട്ടി പുലിവാല് പിടിച്ചയാൾക്ക് ഇപ്പോൾ എല്ലാം സുഖം തന്നെ; 500 വർഷം പഴകിയ നിയമത്തിനെതിരെ പോരാടി വിജയിച്ചയാളുടെ ജീവിത കഥ

ഭാര്യയെ ഉപേക്ഷിച്ച് അമ്മായിയമ്മയെ താലികെട്ടി പുലിവാല് പിടിച്ചയാൾക്ക് ഇപ്പോൾ എല്ലാം സുഖം തന്നെ; 500 വർഷം പഴകിയ നിയമത്തിനെതിരെ പോരാടി വിജയിച്ചയാളുടെ ജീവിത കഥ

സ്വന്തം ലേഖകൻ

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്ന് പറയുന്നതുപോലെയാണ് ചില വിചിത്ര സംഭവങ്ങൾ ചില നിയമങ്ങൾ വഴിമാറുവാനും കാരണമാകാറുണ്ട്. അത്തരത്തിൽ ഉള്ള വിചിത്രമായ ഒരു പ്രണയത്തിനു മുന്നിൽ വഴിമാറിയത് 500 വർഷം പഴക്കമുള്ള നിയമവും. അത്യന്തം ശക്തമായ ഈ പ്രണയകഥ ആരേയും വിസ്മയിപ്പിക്കുന്നതാണ്. 65 കാരനായ ക്ലൈവ് ബ്ലൻഡനും 77 കാരിയായ ബ്രെൻഡയും 30 വർഷത്തോളം ഒരുമിച്ചു താമസിച്ചതിനു ശേഷമാണ് 2007-ൽ വിവാഹിതരായത്. വിവാഹത്തിന് ഇത്രയും കാലതാമസം വരുവാനുള്ള കാരണം 500 വർഷം പഴക്കമുള്ള ഒരു നിയമവും.

1997-ൽ ക്ലൈവിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കാരണം, ബ്രെൻഡയെ വിവാഹം ചെയ്യാൻ പോവുകയാണെന്ന് പരസ്യപ്പെടുത്തിയതിന്. നിയമവിരുദ്ധമായ പ്രവർത്തനത്തിന് ഏഴുവർഷം വരെ തടവ് ലഭിക്കാമെന്നും അന്ന് ക്ലൈവിന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. അതുകൊണ്ട് തന്നെ ബ്രെൻഡയുടെ സർ നെയിം മാറ്റുന്നതിനെ കുറിച്ചും ഇവർ ആലോചിച്ചിരുന്നു. എന്നാൽ, ക്ലൈവ് തീരുമാനിച്ചത് തന്റെ പ്രിയപ്പെട്ടവളുമായി ഒന്നിക്കുന്നതിന് തടസ്സം നിൽക്കുന്ന നിയമത്തെ തന്നെ മാറ്റിമറിക്കാനായിരുന്നു.

ഇനി കഥ വിശദമായി പറയാം. 1977-ലായിരുന്നു ക്ലൈവിന്റെ ആദ്യ വിവാഹം. ഐറിൻ ലിറ്റിൽ എന്ന ആദ്യ ഭാര്യയിൽ ക്ലൈവിന് രണ്ട്‌പെൺമക്കളുമുണ്ട്. 1985-ൽ അവർ വിവാഹബന്ധം വേർപിരിഞ്ഞു. ക്ലൈവിന്റെ പീഡനങ്ങളായിരുന്നു വിവാഹമോചനത്തിന് കാരണമെന്ന് ഐറിൻ പറയുമ്പോൾ അത് നിഷേധിക്കുകയാണ് ക്ലൈവ്. ഐറിന്റെ നൈറ്റ്ഷിഫ്റ്റായിരുന്നു തങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിച്ചതെന്നാണ് അയാൾ പറയുന്നത്.ഏതായാലും അവർ വേർപിരിഞ്ഞതിനു ശേഷം ഇടയ്ക്കൊക്കെ അമ്മയോടൊപ്പമുള്ള തന്റെ മക്കളെ സന്ദർശിക്കുവാൻ ക്ലേവ് ഐറിന്റെ വീട്ടിൽ എത്തുമായിരുന്നു.

ഔദ്യോഗിക തിരക്കുകൾ മൂലം ഐറിൻ പലപ്പോഴും വീട്ടിൽ ഉണ്ടാകാറില്ല. അതിനാൽ ഐറിന്റെ മാതാവായ ബ്രെൻഡയായിരുന്നു കുട്ടികളുടെ കാര്യങ്ങൾ നോക്കിയിരുന്നത്. കുട്ടികളെ കാണുവാൻ അവിടെ എത്തിയിരുന്ന ക്ലൈവ് ബ്രെൻഡയുമായി സംസാരിക്കുമായിരുന്നു. പിന്നീട് അവർ ഒരുമിച്ച് ഉച്ചഭക്ഷണത്തിനും വൈകിട്ട് ഒരു പെഗ്ഗിനുമൊക്കെ ഒരുമിച്ചു പോകാൻ തുടങ്ങി. വിവാഹമോചനം കഴിഞ്ഞ് നാലു വർഷം കഴിഞ്ഞപ്പോൾ 1989 മുതൽ ക്ലൈവ് തന്റെ മുൻ അമ്മായിയമ്മയുമായി ഡേറ്റിങ് ആരംഭിച്ചു.

അങ്ങനെയാണവർ 1997-ൽ വിവാഹംകഴിക്കാൻ തീരുമാനിച്ചതും ആകെ പ്രശ്നമായതും. ഒരിക്കൽ ക്ലൈവിന്റെ അമ്മായിയമ്മ ആയിരുന്നതിനാൽ അവരെ വിവാഹം കഴിക്കുന്നത് നിലനിന്നിരുന്ന നിയമങ്ങൾക്ക് എതിരായിരുന്നു. അതുകൊണ്ടാണ് ക്ലൈവ് യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ ഈ നിയമത്തിനെതിരെ നീങ്ങിയത്. കുടുംബ ബന്ധങ്ങളേയും സാമൂഹ്യ സദാചാരത്തേയും സംരക്ഷിക്കാനാണ് ഈ നിയമം എന്നായിരുന്നു സർക്കാർ വാദിച്ചത്. കുട്ടികളെ ആശയക്കുഴപ്പത്തിൽ നിന്നും രക്ഷിക്കുക, രക്ഷകർത്തക്കൾക്കും കുട്ടികൾക്കുമിടയിലെ ലൈംഗിക മത്സരം ഒഴിവാക്കുക എന്നിവയും ഈ നിയമത്തിന്റെ ലക്ഷ്യങ്ങളാണെന്നും സർക്കാർ വാദിച്ചു.

ഇതിനിടയിലാണ് 2005-ൽ ഒരു ബ്രിട്ടീഷ് വനിതയ്ക്ക് തന്റെ മുൻ ഭർത്താവിന്റെ പിതാവിനെ വിവാഹം കഴിക്കാനുള്ള അനുമതി യൂറോപ്യൻ മനുഷ്യാവകാശ കോടതി നൽകിയത്. യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷന്റെ ആർട്ടിക്കിൾ 12 നെ ബ്രിട്ടീഷ് നിയമം ലംഘിക്കുന്നു എന്നും കോടതി കണ്ടെത്തി. പുരുഷനും സ്ത്രീക്കും ഇഷ്ടമുള്ള വ്യക്തികളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതാണ് ഈ നിയമം.

ഇതോടെ 500 വർഷമായി ബ്രിട്ടനിൽ നിലനിന്നിരുന്ന നിയമത്തിന് സാധുതയില്ലാതെയായി. അതിന്ശേഷം 2007ൽ ഇവർ വിവാഹിതരായി. തന്റെ മുൻഭർത്താവിനൊപ്പം ചിരിച്ചു കളിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്ന അമ്മയെ ഇനി തനിക്ക് വേണ്ടെന്നാണ് ഇതിനെ പറ്റി മകൾ പറഞ്ഞത്. എന്നാൽ, ക്ലൈവ് തികഞ്ഞ മാന്യനാണെന്നും ഇതുവരെ തന്നെ നന്നായി നോക്കി എന്നും ബ്രെൻഡ അവകാശപ്പെടുന്നു. ഇനിയും തന്നെ നോക്കും എന്നുറപ്പുള്ളതുകൊണ്ടാണ് വിവാഹം കഴിച്ചതെന്നും അവർ പറഞ്ഞു. തന്റെ മുൻഭർത്താവുൾപ്പടെ പലരും തങ്ങളുടെ ബന്ധം തകർക്കാൻ ഏറെ ശ്രമിച്ചു എന്നും അവർ കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP