Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

മറ്റൊരു രാജ്യം കൂടി ബ്രിട്ടീഷ് രാജ്ഞിയെ രാഷ്ട്രത്തലവ എന്ന പദവിയിൽ നിന്നും മാറ്റി; കരീബിയൻ രാജ്യമായ ബാർബഡോസ് ഇനി സ്വതന്ത്ര റിപ്പബ്ലിക്; ആസ്ട്രേലിയയും കാനഡയും ന്യുസിലാൻഡും അടക്കം അനേകം രാജ്യങ്ങളുടെ ഭരണ ചുമതല ഇപ്പോഴും എലിസബത്ത് രാജ്ഞിക്ക്

മറ്റൊരു രാജ്യം കൂടി ബ്രിട്ടീഷ് രാജ്ഞിയെ രാഷ്ട്രത്തലവ എന്ന പദവിയിൽ നിന്നും മാറ്റി; കരീബിയൻ രാജ്യമായ ബാർബഡോസ് ഇനി സ്വതന്ത്ര റിപ്പബ്ലിക്; ആസ്ട്രേലിയയും കാനഡയും ന്യുസിലാൻഡും അടക്കം അനേകം രാജ്യങ്ങളുടെ ഭരണ ചുമതല ഇപ്പോഴും എലിസബത്ത് രാജ്ഞിക്ക്

സ്വന്തം ലേഖകൻ

സാമ്രാജ്യത്വത്തിന്റെ അവശേഷിപ്പുകൾ തുടച്ചുനീക്കുകയാണ് കരീബിയൻ രാജ്യമായ ബാർബഡോസ്. 2021 നവംബറോടെ സമ്പൂർണ്ണ റിപ്പബ്ലിക്കായി മാറുന്ന ബാർബഡോസിൽ രാഷ്ട്രത്തലവ എന്ന പദവിയിൽ ബ്രിട്ടീഷ് രാജ്ഞിയുണ്ടാകില്ല. ബാർബഡോസിന്റെ ആദ്യ പ്രധാനമന്ത്രി എറോൾ ബാരോവിനെ ഉദ്ദരിച്ചുകൊണ്ട് ഇപ്പോഴത്തെ പ്രധാനമന്ത്രി മിയ മോട്ട്ലി എഴുതിയ കത്തിൽ പറയുന്നത് ഇനിയും സാമ്രാജ്യത്വത്തിന്റെ തെരുവോരങ്ങളിൽ അലഞ്ഞുതിരിയേണ്ടതില്ല എന്നാണ്. അതേസമയം ഇത് ബാർബഡോസിന്റെയും അവിടത്തെ ജനങ്ങളുടെയും തീരുമാനം എന്നാണ് ബക്കിങ്ഹാം പാലസ് പ്രതികരിച്ചത്.

സ്വാതന്ത്ര്യം നേടിയ പഴയ ബ്രിട്ടീഷ് കോളനികളിൽ 54 രാഷ്ട്രങ്ങൾ ചേർന്നുള്ള കോമൺവെൽത്ത് ഓഫ് നേഷൻസ് എന്നൊരു കൂട്ടായ്മയുണ്ട്. ഇത് തികച്ചും സ്വതന്ത്ര രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ്. എന്നാൽ മറ്റു ചില രാജ്യങ്ങൾ ''കോമൺവെൽത്ത് റീംസ്'' എന്നാണ് അറിയപ്പെടുന്നത്. ഇതിൽ ഉൾപ്പെടുന്ന രാഷ്ട്രങ്ങളിലെ രാഷ്ട്രത്തലവ ബ്രിട്ടീഷ് രാജ്ഞിയായിരിക്കും. എന്നാൽ ഈ പദവി മിക്ക രാജ്യങ്ങളിലും ഒരു അലങ്കാര പദവിമാത്രമാണ്. രാജ്നിയെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു ഗവർണർ ജനറലായിരിക്കും ഇത്തരം രാഷ്ട്രങ്ങളിൽ രാജ്ഞിയുടെ കടമകൾ നിർവ്വഹിക്കുക.

ആന്റിഗുവ ആൻഡ് ബാർബുഡ, ആസ്ട്രേലിയ, ബഹാമസ്, ബെലീസ്, കാനഡ്, ഗ്രെനേഡ, ജമൈക്ക, ന്യു സീലാണ്ട്, പാപുവ ന്യു ഗിനിയ, സെയിന്റ് കിറ്റ്സ്, നെവിസ്, സെയിന്റ് ലൂസിയ, സെയിന്റ് വിൻസന്റ് ആൻഡ് ഗ്രെനേഡിൻസ്, സോളമൻ ദ്വീപുകൾ, ടുവാലു എന്നിവയാണ് നിലവിൽ ''കോമൺവെൽത്ത് റീ''മിൽ ഉൾപ്പെടുന്ന രാഷ്ട്രങ്ങൾ. ഏറ്റവും അവസാനം ബ്രിട്ടീഷ് രാജ്ഞിയെ രാഷ്ട്രത്തലവ സ്ഥാനത്തുനിന്നും മാറ്റിയത് മൗറീഷ്യസ് ആയിരുന്നു. 1992 ലായിരുന്നു അവർ ഇത് ചെയ്തത്. ഇതിനു മുൻപായി 1970 കളിലെ കരീബിയൻ രാഷ്ട്രങ്ങളായ ഗയാന, ടിനിഡാഡ്, ടൊബാഗോ, ഡൊമിനിക്ക എന്നീ രാജ്യങ്ങൾ രാജ്ഞിയെ മാറ്റിയിരുന്നു.

ബാർബഡോസ് സ്വാതന്ത്ര്യം നേടിയതിന്റെ 55-)0 വാർഷികത്തിലാണ് ഈ തീരുമാനം നടപ്പാക്കുന്നത്. ഇത് ആ രാജ്യത്തിന്റെയും ജനങ്ങളുടെയും തീരുമാനമാണെന്ന് പറഞ്ഞ ബ്രിട്ടീഷ് ഔദ്യോഗിക കേന്ദ്രങ്ങൾ തുടർന്നും ഒരു കോമൺവെൽത്ത് രാഷ്ട്രമെന്ന നിലയിൽ ബാർബഡോസുമായി നല്ല ബന്ധം പുലർത്താൻ കഴിയുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. 1998-ലാണ് ഭരണഘടന പുനഃസംഘടനാ കമ്മീഷൻ രാജ്യത്തിന് റിപ്പബ്ലിക് പദവി വേണമെന്ന് നിർദ്ദേശിച്ചത്. 2015 ലായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അവസാനത്തെ അടയാളംകൂടി മാറ്റണമെന്ന ആവശ്യമുയർന്നത്.

നേരത്തെ 2003 ൽ തന്നെ ലണ്ടൻ ആസ്ഥാനമായുൾല ജ്യൂഡിഷൽ കമ്മിറ്റിയെ മാറ്റി കരീബിയൻ കോർട്ട് ഓഫ് ജസ്റ്റിസ് സ്ഥാപിച്ചുകൊണ്ട് ബാർബഡോസ്, ബ്രിട്ടീഷ് അടയാളങ്ങൾമാച്ചുകളയുവാനുള്ള ശ്രമങ്ങള ആരംഭിച്ചിരുന്നു. 2005 ൽ , സ്മ്പൂർണ്ണ റിപ്പബ്ലിക്കായി മാറുന്നതിനെ കുറിച്ച് ഒരു റഫറണ്ടം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ചില സാങ്കേതിക കാരണങ്ങളാൽ അത് മാറ്റിവയ്ക്കുകയായിരുന്നു.

ബാർബഡോസിന്റെ തീരുമാനം ബ്രിട്ടീഷ് റീംസ് എന്ന കൂട്ടായ്മയിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നത്. ജമൈക്ക് ആദ്യം ഇത്തരത്തിൽ ഒരു തീരുമാനത്തിനായി ശ്രമിച്ചെങ്കിലും അത് പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇനി ഒരുപക്ഷെ ജമൈക്കയും റീംസിൽ നിന്നും പുറത്തുവന്നേക്കാം. 1999-ലെ റെഫറണ്ടത്തിൽ രാജ്ഞിയെ പിന്തുണച്ചുകൊണ്ടായിരുന്നു ആസ്ട്രേലിയക്കാർ വോട്ട് ചെയ്തത്. അതേസമയം കാനഡയിൽ രണ്ടഭിപ്രായങ്ങള്ക്കും ഒരുപോലുള്ള പിന്തുണയാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP