Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

നോർത്തേൺ അയർലണ്ഡിലേക്ക് ഭക്ഷണ വസ്തുക്കൾ കയറ്റി വിടുന്നത് തടയാനുള്ള യൂറോപ്യൻ യൂണിയന്റെ നീക്കം തടയാൻ ബില്ലവതരിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ; ലേബറിന്റെ എതിർപ്പിനിടെ ബിൽ പാസ്സായെങ്കിലും ഭരണകക്ഷിയിൽ തന്നെ തർക്കം; ബ്രെക്സിറ്റ് തുടക്കം തന്നെ വിവാദത്തിൽ

നോർത്തേൺ അയർലണ്ഡിലേക്ക് ഭക്ഷണ വസ്തുക്കൾ കയറ്റി വിടുന്നത് തടയാനുള്ള യൂറോപ്യൻ യൂണിയന്റെ നീക്കം തടയാൻ ബില്ലവതരിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ; ലേബറിന്റെ എതിർപ്പിനിടെ ബിൽ പാസ്സായെങ്കിലും ഭരണകക്ഷിയിൽ തന്നെ തർക്കം; ബ്രെക്സിറ്റ് തുടക്കം തന്നെ വിവാദത്തിൽ

സ്വന്തം ലേഖകൻ

വിവാദമായ ഇന്റേണൽ മാർക്കറ്റ്സ് ബിൽ ഹൗസ് ഓഫ് കോമൺസിലെ രണ്ട് കടമ്പകൾ കടന്നു ലേബർ പാർട്ടിയുടെ എതിർപ്പിനിടെയാണ് ബിൽ പാസ്സായത്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് ആരോപിക്കപ്പെടുന്നുണ്ടെങ്കിലുംപിന്മാറ്റക്കരാറിലെ വ്യവസ്ഥകൾ യൂറോപ്യൻ യൂണിയൻ ദുർവിനിയോഗം ചെയ്യാതിരിക്കാൻ ഇത്തരത്തിലൊരു നിയമം അനിവാര്യമാണെന്ന് ആയിരുന്നു ബോറിസ് ജോണസന്റെ അഭിപ്രായം. ബ്രിട്ടന്റെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി തടയുവാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ബ്രിട്ടന്റെ മറ്റു ഭാഗങ്ങളിൽ നിന്നു നോർത്തേൺ അയർലൻഡിലേക്കുള്ള കയറ്റുമതികൾക്ക് തീരുവ ചുമത്താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹംപറഞ്ഞു.

ഈ നിയമം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കഴിഞ്ഞയാഴ്‌ച്ച ചില മന്ത്രിമാർ സമ്മതിച്ചതിനെ തുടർന്ന്, ഈ നിയമത്തെ അനുകൂലിക്കാൻ ആവില്ലെന്ന് ചില മുതിർന്ന കൺസാർവേറ്റീവ് അംഗങ്ങൾ തന്നെ പറഞ്ഞിരുന്നു. എന്നാലും ഈ വിവാദ ബില്ലിനെ കുഴിച്ചുമൂടാനുള്ള പ്രതിപക്ഷത്തിന്റെ ഭേദഗതി 213 നെതിരെ 349 വോട്ടുകൾക്ക് തള്ളിപ്പോയി. എം പി മാരും ഈ ബില്ലിന്റെ രണ്ടാം വായനക്ക് അനുമതി നല്കി.

Stories you may Like

ഇന്നു മുതൽ ബില്ലിന്റെ രണ്ടാം വായന ആരംഭിക്കും. അടുത്തയാഴ്‌ച്ചയായിരിക്കും അവസാന വട്ട വോട്ടെടുപ്പ്. ഇന്നലത്തെ വോട്ടുനില പരിശോധിച്ചാൽ ഭരണകക്ഷിയിലെ ഏകദേശം 20 എം പി മാരോളം ഈ ബില്ലിനെ എതിർത്തിട്ടുണ്ട്.യൂറോപ്യൻ യൂണിയൻ ചർച്ചകളിൽ ഒരിക്കലും ക്രിയാത്മകമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും അതിനാൽ തന്നെ ഇത്തരത്തിലുള്ള ഒരു ബിൽ അനിവാര്യമാണെന്നും മൈക്കൽ ഗോവ് ചൂണ്ടിക്കാട്ടുന്നു. ബ്രെക്സിറ്റിനു മുൻപ് ഉണ്ടായിരുന്നതുപോലെ ബ്രിട്ടന്റെ അധികാരപരിധിയിലുള്ള സമുദ്രമേഖലയിൽ സ്വതന്ത്രമായ മത്സ്യ ബന്ധനത്തിനുള്ള അവകാശമാണ് ഇ യു ചോദിക്കുന്നത്. അത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ യൂണിയൻ ചർച്ചകളിൽ ഒരുതരം ഭീഷണിയുടെ സ്വരമാണ് ഉയർത്തുന്നതെന്ന് നേരത്തേ ബോറിസ് ജോണസണും ആരോപിച്ചിരുന്നു. ബ്രിട്ടനിൽ നിന്നും നോർത്തേൺ അയർലൻഡിലേക്ക് ഭക്ഷണം കൊണ്ടുപോകുന്നതുവരെ അവർ തടയുവാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം പ്രതിപക്ഷത്തിന്റെ നിഴൽ മന്ത്രിസഭയിൽ ബിസിനസ്സ് സെക്രട്ടറിയായ എദ് മിലിനാൻഡ് ആരോപിച്ചത് പ്രധാനമന്ത്രി ഗുണ്ടായിസം കാണിക്കുന്നുവെന്നും അദ്ദേഹം കഴിവുകെട്ടവനാണെന്നുമാണ്. എന്തിനാണ് ബ്രിട്ടൻ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് മുൻ ചാൻസലർ സജീദും പറഞ്ഞു.

പുതിയ നിയമപ്രകാരം ബ്രിട്ടൻ മെയിൻ ലാൻഡും നോർത്തേൺ അയർലാൻഡും തമ്മിലുള്ള കസ്റ്റംസ് ക്രമീകരണങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങളിൽ ബ്രിട്ടന് ഏകപക്ഷീയമായ തീരുമാനമെടുക്കാൻ കഴിയും. ബ്രിട്ടന്റെ ഐക്യത്തിന് ഇത് അനിവാര്യമാണെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഇത്തരത്തിലുള്ള നിയമം അന്താരാഷ്ട്ര തലത്തിൽ ബ്രിട്ടന്റെ പ്രതിഛായ തകർക്കും എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പുതിയ നിയമം നടപ്പാക്കുന്നതിൽ നിന്നും പിന്മാറിയില്ലെങ്കിൽ ബ്രിട്ടനുമായുള്ള എല്ലാ ചർച്ചകളും നിർത്തിവയ്ക്കുമെന്ന് യൂറോപ്യൻ യൂണിയനും മുന്നറിയിപ്പ് നൽകിയിട്ടൂണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP