Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അബെർഡീൻ- ഗ്ലാസ്ഗോ ട്രെയിൻ അപകടത്തിൽ പെട്ടു മരിച്ചത് മൂന്നു പേർ; ആറ് യാത്രക്കാർ മാത്രമുള്ള ട്രെയിനിലെ അപകടത്തിൽ നടുങ്ങി ബ്രിട്ടൻ

അബെർഡീൻ- ഗ്ലാസ്ഗോ ട്രെയിൻ അപകടത്തിൽ പെട്ടു മരിച്ചത് മൂന്നു പേർ; ആറ് യാത്രക്കാർ മാത്രമുള്ള ട്രെയിനിലെ അപകടത്തിൽ നടുങ്ങി ബ്രിട്ടൻ

സ്വന്തം ലേഖകൻ

ബേർഡീനിനടുത്ത് ഒരു സ്‌കോട്ട് റെയിൽ പാസഞ്ചർ പാളം തെറ്റിയതിനെ തുടർന്ന് ഡ്രൈവറും കണ്ടക്ടറും അടക്കം മൂന്നുപേർ മരണമടഞ്ഞു. ഡ്രൈവർ ബ്രെറ്റ് മെക്കള്ളൊ, കണ്ടക്ടർ ഡൊണാൾഡ് ഡിന്നീ എന്നിവരെകൂടാതെ ഇനിയും തിരിച്ചറിയാത്ത ഒരു യാത്രക്കാരനുമാണ് മരണമടഞ്ഞത്. അബെർഡീൻഷയറിലെ സ്റ്റോൺഹെവനടുത്തുൾല കാർമോണ്ടിലെ ഒരു പ്രളയബാധിതപ്രദേശത്താണ് ട്രെയിൻ പാളം തെറ്റിയത്.

ഇന്നലെ രാവിലെ 9.40 ന് നടന്ന അപകടത്തിൽ മറ്റ് ആറുപേർ പരിക്കേറ്റ് ആശുപത്രിയിലാണ്. മുപ്പതോളം എമർജൻസി വാഹനങ്ങളും ഒരു എയർ ആമ്പുലൻസും സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു. റെയിൽവേയിൽ കഴിഞ്ഞ ആറ് വർഷക്കാലമായി ജോലിചെയ്യുകയാണ് മെക്കള്ളോ.അദ്ദേഹത്തിന്റെ പിതാവ് താമസിക്കുന്നത് അപകടസ്ഥലത്തിന് തൊട്ടടുത്താണ്. ഭർത്താവ് ട്രെയിൻ അപകടത്തിൽ മരിച്ച വിവരം അദ്ദേഹത്തിന്റെ ഭാര്യ സ്റ്റെഫാനി സ്ഥിരീകരിച്ചു.

കണ്ടക്ടർ ഡിന്നിയുടെ മരണം അദ്ദേഹത്തിന്റെ ഒരു ബന്ധുവാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചത്. ഡൊണാൾഡ് ഡിന്നീ ഇനി തങ്ങളുടെ കൂടെയില്ലെന്ന കാര്യം ആലോചിക്കാൻ വയ്യ എന്നാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പ്രതികരിച്ചത്. ക്ലാസ്സ് 43 ഇന്റർ 7 സിറ്റി ട്രെയിനിൽ ആറ് ക്രൂ അംഗങ്ങളും ആറ് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. അബേർഡീനിൽ നിന്നും ഗ്ലാസ്ഗോ ക്യുൻ സ്ട്രീറ്റിലേക്ക് യാത്ര തിരിച്ച ട്രെയിൻ കാർമോണ്ടിനടുത്ത് ചെറിയൊരു ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് നിർത്തിയതായി പറയപ്പെടുന്നു.

പിന്നീട് അത് വടക്കുദിശയിലേക്ക് മടക്കയാത്ര ആരംഭിച്ചു. തെക്ക് ദിശയിലേക്കുള്ള ട്രെയിനുകൾക്ക് പോകാനുള്ള പാളത്തിലൂടെ കുറച്ചുദൂരം സഞ്ചരിച്ച ശേഷമാണ് അത് വടക്കുദിശയിലേക്കുള്ള ട്രെയിനുകൾക്കായുള്ള പാളത്തിലേക്ക് മാറിയത്. അവിടെ മറ്റൊരു ഉരുൾപൊട്ടൽ ഉണ്ടാവുകയും അതിന്റെ ഫലമായി ട്രെയിൻ പാളം തെറ്റുകയുമായിരുന്നു. കനത്ത മഴയെ തുടർന്ന് അബേർഡീനിൽ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. സ്‌കോട്ട് റെയിലിൽ മിക്കയിടങ്ങളിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാാവുകയും ചെയ്തിട്ടുണ്ട്.

കോവിഡ് വ്യാപനം ശക്തിപ്രാപിച്ചതോടെ അബേർഡീനിൽ കഴിഞ്ഞയാഴ്‌ച്ച പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. അതിനാൽ തന്നെ യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. ഉരുൾപൊട്ടൽ മൂലം ട്രെയിൻ നിർത്തുകയും പിന്നീട് പുറകോട്ട് പോകുമ്പോൾ മറ്റൊരു ഉരുൾ പൊട്ടൽ സംഭവിക്കുകയുമായിരുന്നു എന്നാണ് റെയിൽവേ വക്താവ് അറിയിച്ചത്. എഞ്ചിനും നാല് ബോഗികളും അടങ്ങിയ ട്രെയിനിന്റെ എഞ്ചിനും മൂന്ന് ബോഗികളും പാളം തെറ്റിയതായാണ് വിവരം. പാളം തെറ്റിയ ട്രെയിനിൽ ചെറിയ തോതിൽ അഗ്‌നിബാധയുണ്ടായതായി ട്രെയിൻ ഡ്രൈവേഴ്സ് യൂണിയൻ വക്താക്കൾ അറിയിച്ചു.

ട്രെയിൻ അപകടത്തിൽ എലിസബത്ത് രാജ്ഞി അനുശോചനം രേഖപ്പെടുത്തി. പേമാരി മൂലമാണ് അപകടമുണ്ടായതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു ശേഷം, കനത്ത മഴ സ്‌കോട്ട്ലാൻഡിലെ ഗതാഗത സംവിധാനങ്ങളെ അപകടകരാം വിധം എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ച് അടിയന്തര അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2007 ഫെബ്രുവരിയിൽ കമ്പ്രിയയിൽ നടന്ന, 89 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു ശേഷം ഇതാദ്യമായാണ് സ്‌കോട്ടലാൻഡിൽ ഒരു ട്രെയിൻ അപകടത്തിൽ മരണം സംഭവിക്കുന്നത്.

ട്രെയിൻ അപകടത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കൃത്യമായ കാരണങ്ങൾ എന്താണെന്നറിയാൽ കഴിഞ്ഞിട്ടില്ലെന്നുമാണ് റെയിൽവെ അധികൃതർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP