Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി സ്ത്രീയെ തിരഞ്ഞെടുത്തതു ചില പുരുഷന്മാർക്ക് അപമാനമായി തോന്നും; കമലാ ഹാരിസിനെതിരെ ഡൊണാൾഡ് ട്രംപ്

വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി സ്ത്രീയെ തിരഞ്ഞെടുത്തതു ചില പുരുഷന്മാർക്ക് അപമാനമായി തോന്നും; കമലാ ഹാരിസിനെതിരെ ഡൊണാൾഡ് ട്രംപ്

സ്വന്തം ലേഖകൻ

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഇന്ത്യൻ വംശജ കമലാ ഹാരിസിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി സ്ത്രീയെ തിരഞ്ഞെടുത്തതു ചില പുരുഷന്മാർക്ക് അപമാനമായി തോന്നുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

'അദ്ദേഹം ഒരു കൂട്ടം ആളുകളിലേക്കു മാത്രമായി ഒതുങ്ങി. ഇതിലൂടെ പുരുഷന്മാർ അപമാനിക്കപ്പെട്ടെന്നു ചിലർ പറയും. മറ്റു ചിലർ ഇതു നല്ലതാണെന്നും പറയും,.' ഫോക്‌സ് സ്പോർട്സ് റേഡിയോ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി മൈക്ക് പെൻസിനെ പ്രശംസിച്ച ട്രംപ്, ആളുകൾ വൈസ് പ്രസിഡന്റിന് വോട്ട് ചെയ്യുന്നില്ലെന്നും പറഞ്ഞുവച്ചു.

രാജ്യം പോലെതന്നെ വൈവിധ്യമാർന്ന സർക്കാരും വേണമെന്നു നിലപാടെടുത്ത ബൈഡൻ, പ്രചാരണത്തിന്റെ തുടക്കത്തിൽത്തന്നെ ഒരു വനിതയ്ക്കു ടിക്കറ്റ് നൽകുമെന്നു പറഞ്ഞിരുന്നു. നിലവിൽ കലിഫോർണിയയിലെ സെനറ്ററാണ് ഇന്ത്യൻ വംശജയായ കമല ഹാരിസ്. 2008ൽ റിപ്പബ്ലിക്കൻ പാർട്ടി സാറാ പാലിൻ, 1984ൽ ഡെമോക്രാറ്റുകൾ ജെറാൾഡിൻ ഫെറാരോ എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളായി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP