Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

കൊറോണയൂടെ പേരിൽ ഇതുവരെ ബിട്ടനിൽ തൊഴിൽ നഷ്ടമായത് 7,30,000 പേർക്ക്; ഏറ്റവും വലിയ തിരിച്ചടി ബ്ലാക്ക്പൂളിലും ബിർമ്മിങ്ഹാമിലും; ബെനെഫിറ്റിൽ ജീവിക്കുന്നവരുടെ എണ്ണം 23 ലക്ഷം ഉയർന്നു; കോവിഡ് കാലത്തെ ചില ഞെട്ടിക്കുന്ന യുകെ കണക്കുകൾ ഇങ്ങനെ

കൊറോണയൂടെ പേരിൽ ഇതുവരെ ബിട്ടനിൽ തൊഴിൽ നഷ്ടമായത് 7,30,000 പേർക്ക്; ഏറ്റവും വലിയ തിരിച്ചടി ബ്ലാക്ക്പൂളിലും ബിർമ്മിങ്ഹാമിലും; ബെനെഫിറ്റിൽ ജീവിക്കുന്നവരുടെ എണ്ണം 23 ലക്ഷം ഉയർന്നു; കോവിഡ് കാലത്തെ ചില ഞെട്ടിക്കുന്ന യുകെ കണക്കുകൾ ഇങ്ങനെ

സ്വന്തം ലേഖകൻ

കൊറോണ പ്രതിസന്ധി ബ്രിട്ടനെ ആകെ തകർത്തുവെങ്കിലും ചില ഭാഗങ്ങളിൽ അതിന്റെ ആഘാതം മറ്റുള്ളയിടങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തൊഴിൽ ചെയ്യുവാൻ കഴിവുള്ള പ്രായത്തിലുള്ളവരിൽ ഏറ്റവും അധികം പേർ യൂണിവേഴ്സൽ ക്രെഡിറ്റിന് അപേക്ഷിച്ചത് ബ്ലാക്ക്പൂളിലാണ്. ഇവിടത്തെ ജനസംഖ്യയുടെ 12.3% പേരാണ് യൂണിവേഴ്സൽ ക്രെഡിറ്റിനായി അപേക്ഷിച്ചിട്ടുള്ളത്. മാർച്ചിന് ശേഷം ഇതിൽ 5.1 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

തൊട്ടടുത്തുള്ളത് ബിർമ്മിങ്ഹാമാണ്. ജനസംഖ്യയുടെ 10.5% ശതമാനം പേർ സർക്കാർ സഹായത്താലാണ് ഇവിടെ ജീവിക്കുന്നത്. 10.4 ശതമാനവുമായി വോൾവർഹാംപ്ടണും 10.3 ശതമാനവുമായി ഹാരിംഗേയും തൊട്ടുപുറകിൽ ഉണ്ട്. ലോക്ക്ഡൗണിന് ശേഷം ഇതുവരെ ബ്രിട്ടനിൽ 7,30,000 പേർക്ക് തൊഴിൽ നഷ്ടമായി എന്ന കണക്ക് പുറത്തുവന്നതിനു പിന്നാലെയാണ് ഈ റിപ്പോർട്ടും എത്തുന്നത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടയിൽ കണ്ട ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇപ്പോൾ ബ്രിട്ടൻ ദർശിക്കുന്നത്.

Stories you may Like

ജൂൺ വരെയുള്ള മൂന്ന് മാസങ്ങളിൽ 2,20,000 പേർക്കാണ് തൊഴിൽ നഷ്ടമായത്. വർഷത്തിന്റെ ഈ പാദത്തിൽ, 2009 ന് ശേഷമുള്ള ഏറ്റവും വലിയ തൊഴിൽ നഷ്ടമാണിത്. ജൂലായിൽ 1,14,000 പേർക്കും തൊഴിൽ നഷ്ടമായി. സർക്കാർ സഹായം ലഭിക്കുന്നതിൽ മുൻപന്തിയിലുള്ള സ്ഥലങ്ങളിൽ ഹാരിംഗേയിലാണ് മാർച്ചിനും ജൂലായ്ക്കും ഇടയിൽ ഏറ്റവും കൂടുതൽ പേർ അപേക്ഷ നൽകിയത്.

ബ്രിട്ടനിലെ വിവിധ മേഖലകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ലണ്ടനിലാണ് സഹായം പറ്റുന്നവർ ഏറ്റവും അധികമുള്ളത്, 7.8%. തുടർന്ന് നോർത്ത് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് 7.5%, വെസ്റ്റ് മിഡ്ലാൻഡ്സ് 7.3%, നോർത്ത് വെസ്റ്റ് 7.2% സ്‌കോട്ട്ലാൻഡ് 6.4% എന്നിങ്ങനെ വരും. വെയിൽസിൽ 6.2% പേരാണ് സർക്കാർ സഹായത്താൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

ഇതിനിടയിൽ, കൂടുതൽ കൂടുതൽ സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ്. ഡെബെൻഹാംസ് വ്യാപാര ശൃംഖല ഇന്നലെ അവരുടെ 2,500 ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. അതേസമയം, ഈ ദുഃഖവാർത്തകളെല്ലാം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഇതുവരെ ലോക്ക്ഡൗണിന്റെ പ്രത്യാഘാതം കുറേയൊക്കെ സർക്കാർ സഹായങ്ങൾ കൊണ്ട് മറച്ചുപിടിക്കാനായി. ഏറ്റവും പുതിയ കണക്കുപ്രകാരം 9.6 മില്ല്യൺ ജോലിക്കാരാണ് ഫർലോ ചെയ്യപ്പെട്ടിട്ടുള്ളത്.

തുടർച്ചയായി രണ്ടാം പാദത്തിലും മൊത്തം അഭ്യന്തര ഉദ്പാദനത്തിൽ 21 ശതമാനത്തിന്റെ കുറവ് വന്നതോടെ ഒരു പുതിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് ബ്രിട്ടൻ കൂപ്പുകുത്തുകയാണ്. അതിനൊപ്പം തൊഴിൽ വിപണിയും നിർജ്ജീവമാകുവാൻ തുടങ്ങിയിട്ടുണ്ട്. ഒരു ഭാഗത്ത് തൊഴിൽ നഷ്ടം തുടരുമ്പോൾ മറുഭാഗത്ത് പുതിയ ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നത് പ്രതിസന്ധിയുടെ ആക്കം വർദ്ധിപ്പിച്ചിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP