Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യ പുസ്തകം എഴുതി നാറ്റിക്കുമ്പോഴും രാജകുടുംബത്തെ തകർക്കുമ്പോഴും ഹാരിയെ കൈവിടാതെ ചാൾസ് രാജകുമാരൻ; എന്നും വിളിച്ച് പിന്തുണ കൊടുക്കുന്ന അച്ഛൻ നൽകുന്ന പണവും ഹാരിക്കും മേഗനും പിടിച്ചു നിൽക്കാൻ സഹായമാകുമ്പോൾ

ഭാര്യ പുസ്തകം എഴുതി നാറ്റിക്കുമ്പോഴും രാജകുടുംബത്തെ തകർക്കുമ്പോഴും ഹാരിയെ കൈവിടാതെ ചാൾസ് രാജകുമാരൻ; എന്നും വിളിച്ച് പിന്തുണ കൊടുക്കുന്ന അച്ഛൻ നൽകുന്ന പണവും ഹാരിക്കും മേഗനും പിടിച്ചു നിൽക്കാൻ സഹായമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഫൈൻഡിങ് ഫിലോസഫി എന്ന ജീവചരിത്ര പുസ്തകത്തിലെ പല കാര്യങ്ങളും മനസ്സിനെ വേദനിപ്പിക്കുന്നതാണെങ്കിലും സ്നേഹാധനനായ ഒരു പിതാവിന്റെ കടമകൾ നിർവ്വഹിക്കുവാൻ ഇപ്പോഴും ചാൾസ് രാജകുമാരൻ തയ്യാറാകുന്നു എന്നതാണ് കൊട്ടാരവിപ്ലവത്തെക്കുറിച്ചുള്ള ഏറ്റവു പുതിയ വാർത്ത. തന്റെ മകൻ ഹാരി രാജകുമാരനുമായി ഇടയ്ക്കിടെ സമ്പർക്കം പുലർത്തുന്ന അദ്ദേഹം തന്റെ പുത്രന് വൈകാരികവും സാമ്പത്തികവുമായ എല്ലാ പിന്തുണയും നൽകുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.

സഹോദരൻ, സഹോദരപത്നി, പിതാവ് തുടങ്ങിയവരുമായുള്ള സംഘർഷത്തിന്റെ വേദനിപ്പിക്കുന്ന വിശദാംശങ്ങളാണ് പുസ്തകത്തിലൂടെ പുറത്തുവരുന്നത്. രാജകുടുംബത്തെ ആകെ വിഷമിപ്പിക്കുന്ന വിവരങ്ങളാണ് അതിൽ അടങ്ങിയിരിക്കുന്നത്. ഈ വിവരങ്ങൾ പുറത്തുവന്നപ്പോൾ കുടുംബവുമായി ഏതെങ്കിലും വിധത്തിൽ സമരസപ്പെടാൻ ഹാരി ആഗ്രഹിക്കുന്നു എങ്കിൽ എല്ലാം ഇതോടെ അവസാനിച്ചു എന്നായിരുന്നു ആദ്യത്തെ വിലയിരുത്തൽ.

എന്നാൽ, പുസ്തകത്തിലെ ചില വിവരങ്ങളിൽ അതീവ ദുഃഖിതനായ വെയിൽസ് രാജകുമാരൻ തന്റെ മകനുമായി നിദാന്ത സമ്പർക്കത്തിലാണ്. വഴിതെറ്റിയ കുഞ്ഞാട് തിരിച്ചുവരുമെന്നും കൊട്ടാരവാതിലുകൾ ആ പുത്രനു മുന്നിൽ തുറക്കപ്പെടും എന്ന വിശ്വാസത്തിൽ കഴിയുകയാണ് ചാൾസ് രാജകുമാരനുള്ളിലെ പിതാവിന്റെ മനസ്സ്. ടെക്സ്റ്റ് മെസേജുകൾ കാര്യമായി അയക്കാറില്ലെങ്കിലും വീഡിയോ കോളും സാധാരണ കോളും വഴിയാണ് ചാൾസ് തന്റെ മകനുമായി ബന്ധപ്പെടുന്നത്.

തങ്ങൾക്കിടയിൽ കൂടുതൽ വിടവ് ഉണ്ടാക്കരുത് എന്ന ഉദ്ദേശത്തോടെ ഈ പുസ്തകം ഒരിക്കലും ചാൾസ് സംഭാഷണ വിഷയം ആക്കിയിട്ടുമില്ല. കാലിഫോർണിയയിലേക്ക് താമസം മാറ്റിയപ്പോൾ ഹാരിയെ ചാൾസ് സാമ്പത്തികമായി സഹായിച്ചു എന്നും കൊട്ടാരം വൃത്തങ്ങൾ പറയുന്നു. വിവാഹശേഷം പുത്രവധുവിനെ പള്ളിയിലെ ഇടനാഴിയിലൂടെ കൈപിടിച്ചു നടത്തിയ ചാൾസ് ഇപ്പോൾ അവരുടെ അമേരിക്കൻ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന്റെ കോൺവെൽ പ്രഭു എന്ന നിലയിലുള്ള ഫണ്ടിന്റെ ഒരു ഭാഗം ചെലവഴിക്കുന്നു എന്നും ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP