Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹോങ്കോംഗ്കാരെ ബ്രിട്ടൻ പറഞ്ഞു പറ്റിച്ചോ ? പി ആർ പ്രതീക്ഷിച്ച് ഹോങ്കോഗ് വിട്ടെത്തിയവർക്ക് ബോർഡർ പൊലീസ് നൽകിയത് അഭയാർത്ഥി അപേക്ഷ; വിസമ്മതിച്ചവരെ മടക്കി അയക്കുമെന്ന ഭീഷണി; മനസ്സ് തകർന്ന് ഹോങ്കോംഗ് പൗരന്മാർ

ഹോങ്കോംഗ്കാരെ ബ്രിട്ടൻ പറഞ്ഞു പറ്റിച്ചോ ? പി ആർ പ്രതീക്ഷിച്ച് ഹോങ്കോഗ് വിട്ടെത്തിയവർക്ക് ബോർഡർ പൊലീസ് നൽകിയത് അഭയാർത്ഥി അപേക്ഷ; വിസമ്മതിച്ചവരെ മടക്കി അയക്കുമെന്ന ഭീഷണി; മനസ്സ് തകർന്ന് ഹോങ്കോംഗ് പൗരന്മാർ

സ്വന്തം ലേഖകൻ

ന്താരാഷ്ട്ര കരാറുകൾക്ക് പുല്ലുവില കൽപിച്ച ചൈന ഹോങ്കോംഗിൽ നടപ്പിലാക്കിയ കരിനിയമത്തെ ഭയന്ന് നാടുവിട്ട ഒരു കൂട്ടം ഹോങ്കോംഗ് പൗരന്മാർക്ക് ബ്രിട്ടനിൽ നേരിടേണ്ടി വന്നത് വലിയ ദുരന്തമയിരുന്നു. നേരത്തേ ബ്രിട്ടൻ പ്രഖ്യാപിച്ചതുപോലെ ബ്രിട്ടീഷ് നാഷണൽ ഓവർസീസ് (ബി എൻ ഒ) മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ, ഹോങ്കോംഗ് വിട്ടെത്തിയവരോട് അഭയാർത്ഥികളാകുവാനുള്ള അപേക്ഷ പൂരിപ്പിക്കുവാനാണ് ആവശ്യപ്പെട്ടത്. ബി എൻ ഒ പാസ്പോർട്ടുള്ളവർക്ക് ആറുമാസം വരെ ബ്രിട്ടനിൽ താംസിക്കാമെന്നിരിക്കെ ബോർഡർ പൊലീസാണ് അവരോട് അഭ്യാർത്ഥികളാകാനുള്ള അപേക്ഷ നൽകുവാൻ ആവശ്യപ്പെട്ടത്. അത് അനുസരിച്ചില്ലെങ്കിൽ തിരികെ ഹോങ്കോംഗിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ബി എൻ ഒ നിർദ്ദേശങ്ങൾ പ്രകാരം, ബി എൻ ഒ പാസ്പോർട്ട് ഉള്ളവർക്ക് ആറുമാസം വരെ ബ്രിട്ടനിൽ താമസിക്കാം. ഈ കാലയളവിൽ അവർക്ക് തൊഴിലെടുക്കുവാനും പഠനം നടത്തുവാനുമൊക്കെ അവകാശമുണ്ട്. എന്നാൽ അഭയാർത്ഥികളായി എത്തിയാൽ, അവരുടെ അപേക്ഷ പരിഗണിക്കുന്ന സമയം വരെ ജോലിയെടുക്കുവാനോ പണം സമ്പാദിക്കുവാനോ അവകാശമില്ല.

ദേശീയ സുരക്ഷാ നിയമവുമായി ചൈന എത്തിയ സാഹചര്യത്തിൽ ഹോങ്കോംഗ് നിവാസികൾക്ക് ബ്രിട്ടീഷ് പൗരത്വം നൽകുമെന്നും ആറ് മാസം എന്നത് അഞ്ച് വർഷം വരെയായി നീട്ടുമെന്നും വിദേശകാര്യ മന്തി ഡൊമിനിക് റാബ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ലണ്ടനിലെ ഒരു വിമാനത്താവളത്തിൽ വന്നിറങ്ങിയ ഒരു ഹോങ്കോംഗ് പൗരനോടാണ് അഭയർത്ഥിയാകാനുള്ള അപേക്ഷ പൂരിപ്പിച്ചില്ലെങ്കിൽ ഹോങ്കോംഗിലേക്ക് മടക്കി അയക്കുമെന്ന് പറഞ്ഞത്. തിരികെ ഹോങ്കോംഗിലെത്തിയാൽ അനുഭവിക്കേണ്ടിവരുന്ന പ്രതികാര നടപടികൾ ഭയന്ന് ആ വ്യക്തിക്ക് അത് അനുസരിക്കുകയേ നിർവ്വാഹമുണ്ടായുള്ളു.

ഹോങ്കോംഗിൽ നടപ്പിലാക്കിയിരിക്കുന്ന പുതിയ കരാള നിയമം പല പേരിലും പൗരന്മാരെ അറസ്റ്റ് ചെയ്യുവാനും ശിക്ഷിക്കാനും അധികൃതർക്ക് അധികാരം നൽകുന്ന ഒന്നാണ്. ചൈന മെയിൻലാൻഡിലേക്ക് വിചാരണക്കായി കൊണ്ടുപോവുകയോ ജീവിതകാലം മുഴുവൻ തടവിലാക്കുകയോ ചെയ്യാം. കടുത്ത പീഡനങ്ങൾക്കും സാധ്യതയുണ്ട്. ഇത്തരത്തിൽ നാടുവിട്ടെത്തി തിരിച്ചു ചെന്നാൽ ദേശദ്രോഹം ഉൾപ്പടെയുള്ള കുറ്റങ്ങളായിരിക്കും ചാർത്തുക.

1928 മുതൽ ചൈനയിൽ കമ്മ്യുണിസ്റ്റ് ഭരണം വരുന്നതുവരെ ഭരിച്ചിരുന്ന കുമിങ്ങ്താങ്ങ് പാർട്ടിയുടെഏജന്റ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന മുത്തച്ഛന്റെ ഭൂതകാലം ഉപയോഗിച്ച് വേട്ടയാടപ്പെടും എന്നായപ്പോഴാണ് 32 കാരനായ ഒരു ഐ ടി മാനേജർ ഹോങ്കോംഗ് വിട്ട് ലണ്ടനിലെത്തിയത്. തന്നെ അവർ തടവിലാക്കുകയും പുനർ വിദ്യാഭ്യാസം വഴി മസ്തിഷ്‌ക പ്രക്ഷാളനം നടത്തുകയും ചെയ്യുമെന്നയാൾ ഭയക്കുന്നു. പുതിയ നിയമമനുസരിച്ച് ഹോങ്കോംഗ് പൊലീസിന്ം ഏതുനിമിഷവും തന്റെ വീട് റെയ്ഡ് ചെയ്ത് രേഖകൾ പിടിച്ചെടുക്കാം എന്നതിനാൽ മുത്തച്ഛനുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം നശിപ്പിച്ചു എന്നും അയാൾ പറഞ്ഞു.

ഇത്തരത്തിലുള്ള രേഖകൾ ലഭിച്ചാൽ ചൈനീസ് അധികൃതർ ഉടൻ ചെയ്യുക, വീട്ടുടമസ്ഥനെ ജയിലിലാക്കുകയാണ്. ആത്മഹത്യ ചെയ്യുകയോ, പീഡനങ്ങൾ ഏറ്റുവാങ്ങി മരണമടയുകയോ ചെയ്യുന്നതുവരെ പിന്നെ ജയിലിലായിരിക്കും. അല്ലെങ്കിൽ സിൻജിയാങ്ങിലേത് പോലെ അവയവങ്ങൾ എടുത്തുമാറ്റിയേക്കാം. ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം ഏകദേശം ഒരു ദശലക്ഷത്തോളം ഉയിഗുർ മുസ്ലീങ്ങൾ ഇപ്പോൾ തന്നെ തടവിലാണ്. ഈ യുവാവ് മുസ്ലീ അല്ലെങ്കിലും, ചൈൻസീസ് കമ്മ്യുണിസ്റ്റ് പാർട്ടിക്കെതിരെ സംസാരിക്കുന്ന ആർക്കും ഈ ഗതി വരാം എന്നാണയാൾ പറയുന്നത്.

ഇത്തരമൊരു സാഹചര്യത്തിൽ ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയിൽ ആശ്വാസം കണ്ടാണ് ഹോങ്കോംഗ് വിട്ടതെന്ന് അയാൾ പറയുന്നു. അതേ സമയം ബി എൻ ഒ റൂട്ട് 2021 ജനുവരി മുതലായിരിക്കും പ്രാബല്യത്തിൽ വരിക എന്നാണ് വിദേശകാര്യ വക്താവ് അറിയിച്ചത്. അതിനു മുൻപ് എത്തുന്നവർ നിലവിലുള്ള ചെക്ക് ഇൻ വ്യവസ്ഥകൾക്ക് അനുസൃതമായി വരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP