Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

പണത്തിനായി വിദ്വേഷം പരത്തുന്നത് അവസാനിപ്പിക്കുക; വെറുപ്പിന് പകരം കരുതൽ പ്രചരിപ്പിക്കുക; സോഷ്യൽ മീഡിയയെ നന്നാക്കാൻ മെനക്കെട്ടിറങ്ങി ഹാരി രാജകുമാരനും മേഗനും; സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഫണ്ടിൽ ഇടപെട്ട് ബ്രിട്ടീഷ് രാജകുമാരനും ഭാര്യയും

പണത്തിനായി വിദ്വേഷം പരത്തുന്നത് അവസാനിപ്പിക്കുക; വെറുപ്പിന് പകരം കരുതൽ പ്രചരിപ്പിക്കുക; സോഷ്യൽ മീഡിയയെ നന്നാക്കാൻ മെനക്കെട്ടിറങ്ങി ഹാരി രാജകുമാരനും മേഗനും; സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഫണ്ടിൽ ഇടപെട്ട് ബ്രിട്ടീഷ് രാജകുമാരനും ഭാര്യയും

സ്വന്തം ലേഖകൻ

സോഷ്യൽ മീഡിയയെ നന്നാക്കി എടുക്കാനുള്ള ശ്രമത്തിലാണ് ഹാരിയും മേഗനുമിപ്പോൾ. സമൂഹമാധ്യമങ്ങൾ ഇന്ന് വെറുപ്പിന്റെ ഉറവുകളായി മാറിയിരിക്കുന്നു എന്നാണ് ഹാരി പറയുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ പരസ്യ പ്രചരണങ്ങളിൽ സാമൂഹ്യ മാധ്യമങ്ങൾക്കുള്ള പങ്കിനെ കുറിച്ച് കമ്പനികൾ പുനർവിചിന്തനം നടത്തണം എന്നും ഹാരി ആവശ്യപ്പെടുന്നു. അമേരിക്കൻ ബിസിനസ്സ് മാഗസിൻ ആയ ഫാസ്റ്റ് കമ്പനിയിലാണ് ഹാരി ഈ അഭിപ്രായം ഉന്നയിച്ചത്. സാമൂഹ്യ മാധ്യമങ്ങൾ ജനങ്ങളെ വിഭജിക്കുകയാണെന്നും എല്ലാവർക്കും ഒത്തുചേർന്ന് അതിന് മാറ്റം വരുത്തണമെന്നും ഹാരി ആവശ്യപ്പെടുന്നു.

സമൂഹ മാധ്യമങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതിനെ കുറിച്ച് കഴിഞ്ഞ രണ്ടുമൂന്നാഴ്‌ച്ചകൾ ഹാരിയും മേഗനും വിവിധ ബിസിനസ്സ് പ്രമുഖരുമായും മാർക്കറ്റിങ് എക്സിക്യുട്ടീവുകളുമായും ചർച്ചകൾ നടത്തിയിരുന്നു. ഇന്ന് ഡിജിറ്റൽ ഇടം അത്ര നല്ല നിലയിലല്ല. വെറുപ്പും വിദ്വേഷവും വളർത്തുന്ന സമൂഹ മാധ്യമങ്ങൾക്ക് പരസ്യങ്ങൾ നൽകി പിന്തുണ നൽകുന്നതിനെ കുറിച്ച് കമ്പനികൾ പുനർവിചിന്തനം നടത്തണം. ഹാരി എഴുതുന്നു.

അതുപോലെ ഓൺലൈൻ കമ്മ്യുണിറ്റികൾ വെറുപ്പു വളർത്താനല്ല, മറിച്ച് അനുകമ്പയും സഹജീവി സ്നേഹവും പ്രകടമാക്കാനാണ് ശ്രമിക്കേണ്ടതെന്നും ഹാരി പറയുന്നു. സത്യമാണ് പ്രചരിപ്പിക്കേണ്ടത്, തെറ്റായ വിവരങ്ങളല്ല ഹാരി തുടരുന്നു. ജൂണീൽ സ്റ്റോപ് ഹേറ്റ് ഫോർ പ്രോഫിറ്റ് പ്രസ്ഥാനം ആവിഷ്‌കരിച്ച സമയത്തു തന്നെ താനും മേഗനും ചേർന്ന് സമൂഹമാധ്യമങ്ങളിൽ പരിവർത്തനം കൊണ്ടുവരാനുള്ള ശ്രമവും ആരംഭിച്ചിരുന്നു എന്ന് ഹാരി പറഞ്ഞു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന നിരവധി സംഘടനകളോടൊപ്പം ഇവരും വിവിധ ബിസിനസ്സ് സ്ഥാപനങ്ങളോട് ഫേസ്‌ബുക്കിന് പരസ്യം നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഫേസ്‌ബുക്കിലെ വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകൾക്കെതിരെ കമ്പനി നടപടികൾ കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇത്.

വിനോദത്തിനും ജ്ഞാനം ആർജ്ജിക്കുവാനും ഉള്ള സൗജന്യ ഇടം എന്നനിലയിലാണ് മിക്കവരും സോഷ്യൽ മീഡിയയെ കാണുന്നത്. എന്നാൽ അത് യഥാർത്ഥത്തിൽ സൗജന്യമല്ല. അത് ഉപയോഗിക്കുവാൻ നമ്മൾ നൽകേണ്ട വില വളരെ ഉയർന്നതാണ്. ഓരോ പ്രാവശ്യം ക്ലിക്ക് ചെയ്യുമ്പോഴും നമ്മുടെ സ്വഭാവരീതികളും മറ്റും അത് ഒപ്പിയെടുക്കുന്നു. പരസ്യം ഫലപ്രദമാക്കുവാൻ അവർ ഈ വിവരങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. ഹാരി ചൂണ്ടിക്കാണിച്ചു.

സമൂഹ മാധ്യമങ്ങൾ നൽകുന്ന സ്വാതന്ത്ര്യം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുകയാണ്. അതിനെതിരെ ഫലപ്രദമായ നടപടികൾ എടുക്കാൻ അവർ മുതിരുന്നില്ല. നമ്മളെ കൂടുതൽ അടുപ്പിക്കാനാണ് ഇത്തരം സാങ്കേതിക വിദ്യകൾ വികസിപ്പിച്ചത്. പക്ഷെ ഇന്ന് അതേ സാങ്കേതിക വിദ്യ നമ്മളെ വിഭജിക്കുവാൻ ഉപയോഗിക്കുന്നു. വംശത്തിന്റെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ജനങ്ങളെ വിഘടിപ്പിക്കാൻ ഉപയോഗിക്കുന്നു. ഇതിനെതിരെയണ് തങ്ങളുടെ സമരമെന്നും ഹാരി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP