Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

അഴിമതി ആരോപണം നേരിടാനാകാതെ നാടുവിട്ട സ്പാനിഷ് രാജാവ് ഒളിവിൽ താമസിക്കുന്നത് അബുദാബിയിലെ അത്യാഡംബര ഹോട്ടലിൽ; എമിരേറ്റ്സ് പാലസ് ഹോട്ടലിൽ താമസിക്കാൻ ജുവാൻ കാർലോസ് ദിവസവും നൽകുന്നത് 9 ലക്ഷം രൂപ

അഴിമതി ആരോപണം നേരിടാനാകാതെ നാടുവിട്ട സ്പാനിഷ് രാജാവ് ഒളിവിൽ താമസിക്കുന്നത് അബുദാബിയിലെ അത്യാഡംബര ഹോട്ടലിൽ; എമിരേറ്റ്സ് പാലസ് ഹോട്ടലിൽ താമസിക്കാൻ ജുവാൻ കാർലോസ് ദിവസവും നൽകുന്നത് 9 ലക്ഷം രൂപ

സ്വന്തം ലേഖകൻ

നാടുവിട്ടോടിയ സ്പാനിഷ രാജാവ് ഒളിവിൽ താമസിക്കുന്നത് അബുദാബിയിലാണെന്ന് കണ്ടെത്തി. ലോകത്തിലെ തന്നെ ഏറ്റവുമധികം ചെലവേറിയ ഹോട്ടലുകളിലൊന്നായ അബുദാബിയിലെ എമിരേറ്റ്സ് പാലസ് ഹോട്ടലിലെ പ്രസിഡൻഷ്യൽ സ്യുട്ടിൽ പ്രതിദിനം 1 ലക്ഷം രൂപ വാടകയ്ക്കാണ് രാജവ് താമസിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് രാജാവ് ഹോട്ടലിലെത്തിയതെന്നും ഒരു പ്രമുഖ സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. കൃത്യം അതേസമയത്താണ് രാജാവിന്റെ മകൻ അദ്ദേഹത്തിന്റെ കത്ത് പുറത്തുവിട്ടതെന്നും അവർ പറയുന്നു.

സ്പെയിനിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിക്കടുത്തുള്ള വിഗോയിൽ നിന്നും ഒരു സ്വകാര്യ വിമാനത്തിലാണ് രാജാവ് നാടുവിട്ടതെന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. നാല് അംഗരക്ഷകർ ഉൾപ്പടെ മറ്റ് അഞ്ച് യാത്രക്കാർ കൂടി വിമാനത്തിലുണ്ടായിരുന്നു. ടി എ ജി ഏവിയേഷന്റെ മാൾട്ടീസ് ശാഖയിൽ നിന്നും വാടകയ്ക്കെടുത്ത ഗ്ലോബൽ 6500 എന്ന വിമാനത്തിലായിരുന്നു യാത്ര എന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ആരെന്ന വിവരം മറച്ചുവയ്ക്കുവാനായി, സാധാരണ സെലിബ്രിറ്റികളും ധനികരായ വ്യവസായികളും ചെയ്യുന്നതുപോലെ വിമാന പാത മാറ്റുകയും ചെയ്തു. മദ്ധ്യപൂർവ്വ ദേശത്തെ ആദ്യത്തെ പ്രൈവറ്റ് ജെറ്റ് എയർപോർട്ടായ അൽ ബാറ്റീനിൽ ഇറങ്ങിയശേഷം 80 കാരനായ ജുവാൻ കാർലോസ് പിന്നീട് സർക്കാർ ഉടമസ്ഥതയിലുള്ള ഹെലികോപ്ടറിലാണ് എമിരേറ്റ്സ് പാലസ് ഹോട്ടലിലേക്ക് പോയത്. പറക്കുന്നതിന് തൊട്ടുമുൻപുള്ള വാരാന്ത്യം ജുവാൻ തന്റെ സുഹൃത്തുക്കളുമൊത്ത് സാങ്ക്സെങ്ക്സൊയിൽ ചെലവഴിച്ചിരുന്നു.

തിങ്കളാഴ്‌ച്ച 10 മണിക്കായിരുന്നു വിമാനം യാത്ര തിരിച്ചത്. അതിന് രണ്ടര മണിക്കൂർ മുൻപേ ജുവാൻ ഈ കടലോര പട്ടണത്തിൽ നിന്നും യാത്ര തിരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ജുവാൻ കാർലോസിന്റെ വരവോടെ ഹോട്ടലിൽ സുരക്ഷ അതിശക്തമാക്കിയിട്ടുണ്ട്. അബുദാബിയിലെ കിരീടാവകാശിയായ മൊഹമ്മദ് ബിൻ സയ്യ്ദ് നയാൻ രാജകുമാരനാണ് ഇക്കാര്യത്തിൽ മുൻകൈ എടുത്തതെന്നും പറയപ്പെടുന്നു.

ലോകത്തിലെ തന്നെ ഏറ്റവും അധികം ചെലവേറിയ ഹോട്ടലുകളിൽ ഒന്നായ എമിരേറ്റ്സ് പാലസിൽ ടോണി ബ്ലെയർ, ബിൽ ക്ലിന്റൺ തുടങ്ങിയ പല പ്രമുഖ വ്യക്തികളും ഇതിനു മുൻപ് താമസിച്ചിട്ടുണ്ട്. ഇതിലെ ഏറ്റവും മുകളിലെ നിലയിലുള്ള ആറ് പ്രസിഡൻഷ്യൽ സ്യുട്ടുകളിൽ ഒന്നിലാണ് ജുവാൻ കാർലോസ് താമസിക്കുന്നത്. ഇത് സാധാരണയായി അബുദാബി രാജകുടുംബത്തിന് വെളിയിലുള്ള ഒരാൾക്ക് നൽകാറില്ല.

അഴിമതി ആരോപണങ്ങൾ നേരിടാനാകാതെ നാടുവിട്ട രാജാവ് നേരത്തേ ഡൊമിനികൻ റിപ്പബ്ലിക്കിൽ ഉണ്ടെന്നായിരുന്നു വാർത്ത. ക്യുബൻ പഞ്ചസാര വ്യവസായി പെപീ ഫാൻജൂളിന്റെ ആഡംബര വസതിയിലാണ് താമസമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.എന്നാൽ പെപ്പെ ഈ വാർത്ത നിഷേധിച്ചിറ്റുന്നു. മുൻ രാജാവ് പോർച്ചുഗലിൽ ഒളിവിൽ താമസിക്കുകയാണെന്നും ഒരു വാർത്ത പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP