Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ജർമ്മനിയിലും ഗ്രീസിലും വീണ്ടും രോഗം പടരുന്നു; സ്പെയിൻ വീണ്ടും ലോക്ക്ഡൗണിലേക്ക്; ഫ്രാൻസിൽ ഏതു നിമിഷവും നിയന്ത്രണങ്ങൾ വരാം; ബ്രിട്ടനിലും രണ്ടാം വരവിന്റെ ലക്ഷണങ്ങൾ; യൂറോപ്പിൽ നിന്നും മടങ്ങിയ കൊറോണ വീണ്ടും എത്തുമ്പോൾ

ജർമ്മനിയിലും ഗ്രീസിലും വീണ്ടും രോഗം പടരുന്നു; സ്പെയിൻ വീണ്ടും ലോക്ക്ഡൗണിലേക്ക്; ഫ്രാൻസിൽ ഏതു നിമിഷവും നിയന്ത്രണങ്ങൾ വരാം; ബ്രിട്ടനിലും രണ്ടാം വരവിന്റെ ലക്ഷണങ്ങൾ; യൂറോപ്പിൽ നിന്നും മടങ്ങിയ കൊറോണ വീണ്ടും എത്തുമ്പോൾ

സ്വന്തം ലേഖകൻ

പ്രതീക്ഷിച്ചിരുന്ന വിപത്ത് എത്തിയിരിക്കുന്നു. യൂറോപ്പിൽ കൊറോണയുടെ രണ്ടാം വരവ് യാഥാർത്ഥ്യമായിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഗവ്യാപനം ശക്തമായതോടെ സ്പെയിൻ വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങുവാൻ നിർബന്ധിതമായിരിക്കുകയാണ്. കഴിഞ്ഞ മൂന്നു മാസത്തിലെ ഏറ്റവും ഉയർന്ന രോഗവ്യാപന നിരക്കാണ് ഗ്രീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നത് ഒഴിവാക്കിയതിനാൽ രാജ്യത്തുകൊറോണയുടെ രണ്ടാം ആക്രമണം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് ജർമ്മനിയിലെ ഡോക്ടർമാരുടെ യൂണിയനും അറിയിച്ചു.

വൈറസ് ബാധ ഏതുനിമിഷവും നിയന്ത്രണാധീതമാകാം എന്ന് ഫ്രാൻസിലെ പ്രമുഖ ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇന്നലെ ഗ്രീസിൽ 121 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ 22 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതിനെ തുടർന്ന് ജനങ്ങൾ സാമൂഹിക അകലം പാലിക്കുവാൻ ശ്രമിക്കണമെന്ന് ഗ്രീസ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആദ്യവരവിൽ കൊറോണ തകർത്തെറിഞ്ഞ ഇറ്റലി പക്ഷെ ഇത്തവണ രോഗവ്യാപനം ശക്തമാകാതെ നോക്കുന്നതിൽ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. എന്നാലും റോമിലെ സിവിറ്റാവിചിയ തുറമുഖത്ത് രണ്ട് ആഡംബരക്കപ്പലുകൾ ക്വാറന്റൈനിലാണ്.

Stories you may Like

കഴിഞ്ഞ വാരാന്ത്യത്തിൽ സ്പെയിനിൽ റിപ്പോർട്ട് ചെയ്തത് 8,500 പുതിയ കേസുകളാണ് അതിനെ തുടർന്ന് മാഡ്രിഡിന് വടക്കുള്ള രണ്ട് പട്ടണങ്ങൾ പൂർണ്ണമായും ലോക്ക്ഡൗൺ ചെയ്തിട്ടുണ്ട്. ഫിൻലാൻഡിൽരോഗവ്യാപനം വീണ്ടും ശക്തമാകുവാൻ ആരംഭിച്ചതോടെ വീടുകളിൽ ഇരുന്ന് ജോലിചെയ്യുവാനുള്ള നിർദ്ദേശം വീണ്ടും നൽകുവാൻ ഒരുങ്ങുകയാണ് സർക്കാർ. ഓഗസ്റ്റ് 1 വരെ രണ്ടാഴ്‌ച്ചക്കുള്ളിൽ രോഗവ്യാപനം മൂന്നിരട്ടിയായാണ് വർദ്ധിച്ചത്.

ഫ്രാൻസിലും പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്‌ച്ചയിൽ 7000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതുപോലെ ഇന്റൻസീവ് കെയറിൽ ചികിത്സക്കെത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസവും ആയിരത്തിലേറെ പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞയാഴ്‌ച്ച ഓരോ ദിവസവും ശരാശരി 730 പുതിയ കേസുകളാണ് ജർമ്മനിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാഴ്‌ച്ച മുൻപ് ഇത് 460 ആയിരുന്നു. അതേസമയം സ്പെയിനിൽ മജോർക്ക ഹോട്ടൽ അടച്ചുപൂട്ടി. പത്ത് ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ബ്രിട്ടനിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഇന്നലെ 820 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ജൂലായ് 8 ന് ശേഷം രോഗവ്യാപന നിരക്ക് ക്രമമായി വർദ്ധിച്ചുവരുന്ന കാഴ്‌ച്ചയാണ് ഇവിടെ ദൃശ്യമാകുന്നത്.

ഇന്നലെ ബ്രിട്ടനിൽ 65 പേരാണ് കോവിഡിന് കീഴടങ്ങി മരണം വരിച്ചത്. തൊട്ടു മുൻപത്തെ ദിവസം ഇത് 89 ആയിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച്ച 83 മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരണ നിരക്ക് കുറഞ്ഞുവരുമ്പോഴും രോഗവ്യാപനം ശക്തി പ്രാപിക്കുന്നത് ബ്രിട്ടനെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. 54 കേസുകളുടെ ഒരു ക്ലസ്റ്റർ കണ്ടുപിടിച്ചതിനെ തുടർന്ന് സ്‌കോട്ടലാൻഡിലെ ഇല്ലാ ഇൻഡോർ -ഔട്ട്ഡോർ ഹോസ്പിറ്റാലിറ്റി ഇടങ്ങളും ഇന്ന് വൈകിട്ട് 5 മണിയോടെ അടച്ചിടാൻ സർക്കാർ ഉത്തരവിറക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP