Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ തുടങ്ങിയ ശേഷം ബ്രിട്ടണിൽ തൊഴിൽ നഷ്ടമായത് 1,30,000 പേർക്ക്; രണ്ടരലക്ഷത്തോളം പേരുടെ തൊഴിൽ പോവുമെന്ന് ഉറപ്പായി കഴിഞ്ഞു; വരും ദിവസങ്ങളിൽ ആയിരങ്ങൾ തൊഴിൽ രഹിതരാവും; കൊറോണയുടെ യഥാർത്ഥ തിരിച്ചടി യുകെയിൽ തുടങ്ങുമ്പോൾ

കൊറോണ തുടങ്ങിയ ശേഷം ബ്രിട്ടണിൽ തൊഴിൽ നഷ്ടമായത് 1,30,000 പേർക്ക്; രണ്ടരലക്ഷത്തോളം പേരുടെ തൊഴിൽ പോവുമെന്ന് ഉറപ്പായി കഴിഞ്ഞു; വരും ദിവസങ്ങളിൽ ആയിരങ്ങൾ തൊഴിൽ രഹിതരാവും; കൊറോണയുടെ യഥാർത്ഥ തിരിച്ചടി യുകെയിൽ തുടങ്ങുമ്പോൾ

സ്വന്തം ലേഖകൻ

കൊറോണയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി നമ്മൾ അനുഭവിക്കുവാൻ തുടങ്ങുന്നതേയുള്ളു എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഒരു ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഈയിടെ ഒരു പ്രമുഖ മാധ്യമം നടത്തിയ സർവ്വേയിൽ തെളിഞ്ഞത് 1,35,000 പേർക്ക് തൊഴിൽ നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു എന്നാണ്. ബ്രിട്ടനിലും വിദേശത്തുമായുള്ള നിരവധി ബ്രിട്ടീഷ് കമ്പനികളിൽ ഇനി 2,30,000 പേർക്ക് കൂടി ഉടനടി തൊഴിൽ നഷ്ടപ്പെടും എന്നും സർവ്വേ വ്യക്തമാക്കുന്നു.

ബ്രിട്ടനിൽ കൂടുതൽ കൂടുതൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടുവാൻ തുടങ്ങുകയാണ്. ഡബ്ല്യൂ എച്ച് സ്മിത്ത് ബുധനാഴ്‌ച്ച പ്രഖ്യാപിച്ചത് അവരുടെ 1,500 ജീവനക്കാരെ പിരിച്ചുവിടും എന്നാണ്. ഇവരിൽ അധികവും റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ജോലിചെയ്യുന്നവരാണ്. പകർച്ചവ്യാധിയുടെ ഭയത്താൽ യാത്രക്കാരും ഒഴിവുകാല യാത്രക്ക് പോകുന്നവരും കുറഞ്ഞതിനാലാണ് ഈ തീരുമാനം എന്നും അവർ അറിയിച്ചു.

അതുപോലെ നിരവധിപേർക്ക് തൊഴിൽ നഷ്ടമാവുന്ന മറ്റൊരു തീരുമാനമാണ് വസ്ത്ര വ്യാപാര ശൃംഖലയായ എം ആൻഡ് കോയുടേത്. അവരുടെ 47 സ്റ്റോറുകൾ അടച്ചുപൂട്ടാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ 380 പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുന്നു. അതുപോലെത്തന്നെ ഉപഭോക്താക്കൾ കുറഞ്ഞതിനാൽ ബുക്ക്മേക്കർ വില്ല്യം ഹില്ലിന്റെ 119 ബെറ്റിങ് ഷോപ്പുകളും അടച്ചുപൂട്ടാൻ ഒരുങ്ങുകയാണ്.

അതുപോലെ ഭീതിദമായ മറ്റൊരു വാർത്തയാണ് എൽ ജി എച്ച് നിയന്ത്രിക്കുന്ന ഇംഗ്ലണ്ടിലേയും സ്‌കോട്ട്ലാൻഡിലേയും ഹോട്ടലുകളിൽ ജോലിചെയ്യുന്ന 1,500 ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടാൻ പോകുന്നു എന്നത്. ക്രൗൺ പ്ലാസ, ഹോളിഡേ ഇൻ, ഹാൾമാർക്ക് തുടങ്ങിയ ഹോട്ടലുകളുടെ നടത്തിപ്പുകാരാണ് എൽ ജി എച്ച്. ഇതിന് തൊട്ടുപുറകെയാണ് പിസ എക്സ്പ്രസ്, കറീസ് പി സി വേൾഡ്, ഹേയ്സ് ട്രാവൽസ്, ഡി ഡബ്ല്യൂ സ്പോർട്ട്സ് എന്നിവയിലും നിരവധി ജീവനക്കാരെ പിരിച്ചുവിടാൻ പോകുന്നു എന്ന വാർത്തയെത്തിയത്. ഇവിടങ്ങളിൽ എല്ലാം കൂടി ഏകദേശം 4,470 പേർക്കാണ് ജോലി നഷ്ടമാകുന്നത്.

ഇത്തരത്തിൽ തൊഴിൽ നഷ്ടനിരക്ക് വർദ്ധിച്ചു വന്നാൽ, ആളുകൾ തൊഴിലിടങ്ങളിൽ എത്തി ജോലിചെയ്യുന്ന കാര്യത്തിൽ സർക്കാരിന് നിലപാട് കടുപ്പിക്കേണ്ടി വരും എന്നാണ് കരുതുന്നത്. തൊഴിലുടമകൾക്കും ജീവനക്കാർക്കും ഇക്കാര്യത്തിൽ കർശനമായ നിർദ്ദേശങ്ങൾ നൽകേണ്ടതായി വരും. ഫർലോ പദ്ധതി പിൻവലിച്ചതോടെ തൊഴിൽ നഷ്ടം ഏറിവരികയാണ്. ചെറിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യത ഇനിയുമുണ്ട്.

വലിയതോതിൽ തൊഴിൽ നഷ്ടം വന്നിരിക്കുന്നത് ചില്ലറവില്പന മേഖല, റെസ്റ്റോറന്റുകൾ, ട്രാവൽ-എയർലൈൻസ് എന്നീ മേഖലകളിലാണ്. ഔദ്യോഗിക കണക്കനുസരിച്ച് ചില്ലറവില്പന മേഖലയിൽ ഇതുവരെ 22,500 പേർക്കാണ് തൊഴിൽ നഷ്ടമായത്. റെസ്റ്റോറന്റുകളിൽ 18,100 പേർക്കും ട്രാവൽ-എയർലൈൻസ് മേഖലയി 21,600 പേർക്കും ഇതുവരെ തൊഴിൽ നഷ്ടമായിട്ടുണ്ട്. അതായത്, വീടുകളിൽ ഇരുന്ന് ജോലിചെയ്യുന്നവർ അതുനിർത്തി തൊഴിലിടങ്ങളിലേക്ക് പോകുവാൻ തുടങ്ങിയാൽ കൂടുതൽ തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകാതെ നോക്കാം എന്നർത്ഥം. സർക്കാർ ഈ ദിശയിൽ കർശനവും ഫലപ്രദവുമായ നടപടികൾ എടുക്കും എന്നുതന്നെയാണ് തൊഴിൽ നഷ്ടം തുറിച്ചുനോക്കുന്ന മേഖലയിൽ ഉള്ളവർ കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP