Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്നലെ ആകെ മരിച്ചത് എട്ടുപേർ മാത്രം; പുതിയ രോഗികൾ ആയിരത്തിൽ താഴെ; പ്രതീക്ഷയോടെ ബ്രിട്ടൻ; മാഞ്ചെസ്റ്ററിൽ പലയിടങ്ങളിലും കൊറോണ കൈവിട്ടു പടരുന്നു; അനേകം നഗരങ്ങളിലായി പുതിയ രോഗവ്യാപനമെന്ന ആശങ്കയിൽ യുകെയും

ഇന്നലെ ആകെ മരിച്ചത് എട്ടുപേർ മാത്രം; പുതിയ രോഗികൾ ആയിരത്തിൽ താഴെ; പ്രതീക്ഷയോടെ ബ്രിട്ടൻ; മാഞ്ചെസ്റ്ററിൽ പലയിടങ്ങളിലും കൊറോണ കൈവിട്ടു പടരുന്നു; അനേകം നഗരങ്ങളിലായി പുതിയ രോഗവ്യാപനമെന്ന ആശങ്കയിൽ യുകെയും

മറുനാടൻ മലയാളി ബ്യൂറോ

ന്നലെ ബ്രിട്ടനിൽ 744 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചപ്പോൾ രേഖപ്പെടുത്തിയത് വെറും എട്ട് കോവിഡ് മരണങ്ങൾ മാത്രം. ഇതിൽ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഇംഗ്ലണ്ടിൽ നിന്നാണ്. ബാക്കി മൂന്നെണ്ണം വെയിൽസിൽ നിന്നും. അയർലാൻഡ്സ്, വാരാന്ത്യങ്ങളിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് നിർത്തിയിരുന്നു. സ്‌കോട്ടലാൻഡിൽ നിന്നും മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ചിലയിടങ്ങളിൽ ഇപ്പോഴും രോഗവ്യാപന തോത് വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യം ബോറിസ് ജോൺസൺ സർക്കാർ സാവധാനമാക്കിയിട്ടുണ്ട്. ലീഷർ, ബ്യുട്ടി മേഖലകൾ തുറന്ന് പ്രവർത്തനം ആരംഭിക്കാൻ വീണ്ടും വൈകിയേക്കുംജ്. ഗ്രെയ്റ്റർ മാഞ്ചസറ്റർ, ഈസ്റ്റ് ലങ്കാഷയർ, വെസ്റ്റ് യോർക്ക്ഷയർ എന്നിവിടങ്ങളിലായി 4.5 ദശലക്ഷം പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി കഴിഞ്ഞ വാരമാദ്യം റിപ്പോർട്ട് ചെയ്തിരുന്നു.

രോഗവ്യാപനം ശക്തി പ്രാപിക്കുന്നു എന്ന ആശങ്കയുയർന്നതോടെ, ദേശവ്യാപകമായ മറ്റൊരു ലോക്ക്ഡൗൺ ഒഴിവാക്കുന്നതിനെ കുറിച്ചാണ് ഇപ്പോൾ ഭരണകൂടം ഗൗരവകരമായി ആലോചിക്കുന്നത്. പ്രായം, രോഗം പിടിപെടാനുള്ള മറ്റ് സാധ്യതകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ വീടുകളിൽ ഇരിക്കാൻ നിരബന്ധിതരാക്കിയേക്കും എന്നറിയുന്നു. 50 മുതൽ 70 വയസ്സുവരെ പ്രായമുള്ളവർക്ക് വ്യക്തിഗതമായ റിസ്‌ക് റേറ്റിങ് നൽകും. അതിൽ രോഗബാധക്ക് സാധ്യത കൂടുതലുള്ള വ്യക്തികൾ സെൽഫ് ഐസൊലേഷന് വിധേയരാകേണ്ടി വന്നേക്കും. ലണ്ടൻ നഗരത്തിലും ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.

ഇതിനിടയിൽ ഗ്രെയ്റ്റർ മാഞ്ചസ്റ്ററിലെ കൂടുതൽ സ്ഥലങ്ങളിൽ രോഗവ്യാപനം ശക്തി പ്രാപിക്കുകയാണ്. അതിന്റെ ഫലമായി പുതിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് ഈ മേഖലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈസ്റ്റ് ലങ്കാഷയർ, വെസ്റ്റ് യോർക്ക്ഷയർ എന്നിവയുടെ ഭാഗമായ ഗ്രെയ്റ്റർ മാഞ്ചസ്റ്ററിൽ രണ്ട് കുടുംബങ്ങളിൽ താമസിക്കുന്ന വ്യക്തികൾ തമ്മിൽ വീടുകൾക്കുള്ളിലോ പൂന്തോട്ടത്തിലോ കണ്ടുമുട്ടുന്നത് നിരോധിച്ചിരിക്കുകയാണ്. അതുപോലെ രണ്ട് വ്യത്യസ്ത കുടുംബങ്ങളിലെ വ്യക്തികൾ തമ്മിൽ ബാറുകളിലും, പബ്ബുകളിലും, റെസ്റ്റോറന്റുകളിലുമൊക്കെ ഒരുമിച്ച് ഒത്തുചേരുന്നതും വിലക്കിയിട്ടുണ്ട്.

ഇംഗ്ലണ്ടിൽ ഏറ്റവുമധികം രോഗബാധയുള്ള 20 ലോക്കൽ അഥോറിറ്റികളിൽ മൂന്നിലൊന്നും ഗ്രെയ്റ്റർ മാഞ്ചസ്റ്ററിലാണ്. ഇതിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഓൾദാമിൽ 1 ലക്ഷം പേരിൽ 41.6 പേർക്ക് കോവിഡ് എന്ന നിലയിൽ നിന്നും ഇന്നലെ 1 ലക്ഷം പേർക്ക് 62.8 പേർക്ക് എന്ന നിലയിലേക്ക് ഉയർന്നു. അതിനിടയിൽ ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പബ്ബുകൾ ഉൾപ്പടെ ഹോസ്പിറ്റാലിറ്റി മേഖല വീണ്ടും അടച്ചിട്ടേക്കുമോ എന്നൊരുാശങ്ക ഉയർന്നു വന്നിട്ടുണ്ട്. അതുപോലെ സെപ്റ്റംബറിൽ തുറക്കാനിരുന്ന വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തനമാരംഭിക്കുന്ന കാര്യവും സംശയത്തിലായി. കൂടുതൽ ശരീര സമ്പർക്കം ആവശ്യമായി വരുന്ന ഹെയർ ഡസ്സിങ് പോലുള്ള മേഖലകളും അടച്ചുപൂട്ടൽ ഭീഷണിയേ നേരിടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP