Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മേഗന്റേയും ഹാരിയുടേയും പേരിലെ അക്ഷരങ്ങൾ വച്ചു നെക്ലസ് ഉണ്ടാക്കിയപ്പോൾ കൊട്ടാരം ഇടപെട്ടു; പ്രണയം പുറത്താകുന്നതിന്റെ തലേദിവസം വിക്കീപീഡിയയിലെ ഫാഷൻ മോഡൽ എന്നത് മറ്റി ആക്ടിവിസ്റ്റാക്കി; ബ്രിട്ടണിലെ ബക്കിങ്ഹാം കൊട്ടാരത്തിലെ കുടുംബ കലഹത്തിൽ ചീഞ്ഞ നാറ്റം തുടരുന്നു

മേഗന്റേയും ഹാരിയുടേയും പേരിലെ അക്ഷരങ്ങൾ വച്ചു നെക്ലസ് ഉണ്ടാക്കിയപ്പോൾ കൊട്ടാരം ഇടപെട്ടു; പ്രണയം പുറത്താകുന്നതിന്റെ തലേദിവസം വിക്കീപീഡിയയിലെ ഫാഷൻ മോഡൽ എന്നത് മറ്റി ആക്ടിവിസ്റ്റാക്കി; ബ്രിട്ടണിലെ ബക്കിങ്ഹാം കൊട്ടാരത്തിലെ കുടുംബ കലഹത്തിൽ ചീഞ്ഞ നാറ്റം തുടരുന്നു

സ്വന്തം ലേഖകൻ

ക്കിങ്ഹാം കൊട്ടാരത്തിലെ കുടുംബകലഹത്തിന്റെ പുത്തൻ കഥകളുമായാണ് ഇപ്പോൾ ഓരോ ദിവസവും പ്രധാന മാധ്യമങ്ങളൊക്കെ പുറത്തിറങ്ങുന്നത്. വിവാഹ നിശ്ചയം കഴിയുന്നതിന് മുൻപായി മേഗൻ അവരുടെ പേരിന്റെ ആദ്യാക്ഷരങ്ങളായ എച്ച്, എം എന്നിവ ഉൾപ്പെടുത്തി ഒരു നെക്ലസ് ഉണ്ടാക്കി ധരിച്ചപ്പോൾ, കൊട്ടാരത്തിലെ ചിലർ മേഗനെ വഴക്കുപറഞ്ഞ വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത് മേഗനിൽ കടുത്ത നിരാശയുണ്ടാക്കിയത്രെ. ലോസ് ഏഞ്ചലസ് ആസ്ഥാനമായ ഡിസൈനർ മായ ബ്രെന്നെർ രൂപകല്പന ചെയ്ത ഈ സ്വർണ്ണ നെക്ലെസ്, 2016 ഡിസംബറിൽ ടോറോന്റോ സന്ദർശിച്ച വേളയിൽ ഹാരി സമ്മാനിച്ചതാണെന്നാണ് കരുതുന്നത്.

ഹാരിയുടെയും മേഗന്റെയും വിവാഹ നിശ്ചയത്തിനു മുൻപ് തന്നെ മേഗൻ പരസ്യമായി ഈ നെക്ലെസ് അണിഞ്ഞത് അവരുടെ ബന്ധത്തിന്റെ ആഴം വ്യക്തമാക്കാനായിരുന്നു എന്നു കരുതുന്നു. പിന്നീട് 2017 നവംബറിലാണ് അവരുടെ വിവാഹ നിശ്ചയം നടന്നത്.ഈ നെക്ലെസ് ധരിച്ച ഫോട്ടോ പത്രങ്ങളിൽ വന്ന ഉടനെ കൊട്ടാരത്തിൽ നിന്നും മേഗന് ഫോൺ വിളി വന്നു. ഇത്തരത്തിലുള്ള പ്രവർത്തികൾ മാധ്യമങ്ങൾക്ക് ചൂടൻ വാർത്തകൾ നൽകാൻ മാത്രമേ ഉപകരിക്കൂ എന്നും അത് ഇനി ഉണ്ടാകാൻ പാടില്ല എന്നും വളരെ കർശനമയാണ് കൊട്ടാരം വക്താക്കൾ മേഗനോട് പറഞ്ഞത്.

മറുപടിയൊന്നും പറയാതെ മേഗൻ അത് മുഴുവൻ കേട്ടു. എന്നാൽ ഫോൺ വച്ച ഉടനെ അവർ വികാരാധീനയാകുകയും നിരാശയിൽ ആഴുകയും ചെയ്തു എന്നാണ് പുസ്തകത്തിൽ പറയുന്നത്. നല്ല ഉദ്ദേശത്തോടെയാണ് പറാഞ്ഞതെങ്കിലും, തന്റെ ഭാവി വരന്റെ ഓഫീസിലെ ജീവനക്കാരിൽ നിന്ന് ഏത് തരത്തിലുള്ള ആഭരണം ധരിക്കണം എന്നൊക്കെയുള്ള ഉപദേശം അവർക്ക് സഹിക്കാവുന്നതിലപ്പുറമയിരുന്നു.

ഹാരിയുമായുള്ള പ്രണയബന്ധം പരസ്യപ്പെടുത്തുന്നതിന് ദിവസങ്ങൾക്ക് മുൻപ്, വിക്കീപീഡിയയിലെ, മേഗന്റെ പേജിൽ തൊഴിൽ രംഗം എന്നതിൽ മാറ്റം വരുത്തി എന്നതാണ് മറ്റൊരു വെളിപ്പെടുത്തൽ. നടി, ഫാഷൻ മോഡൽ, സ്പോക്സ് മോഡൽ എന്നായിരുന്നു അന്നുവരെ മേഗന്റെ തൊഴിൽ വിവരിക്കപ്പെട്ടിരുന്നതെങ്കിൽ 2016 ഒക്ടോബർ 9 ന് അത് നടി, ആക്ടിവിസ്റ്റ്, ഹ്യൂമാനിറ്റേറിയൻ എന്നാക്കി മാറ്റി. മാത്രമല്ല, ഡീൽ ഓർ നോഡീൽ ഷോയിൽ ബ്രീഫ് കേയ്സ് ഗേളായി പ്രത്യക്ഷപ്പെടുന്നത് ആ പേജിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു.

പുതിയ വിവരണത്തിൽ, സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന വ്യക്തിയായാണ് മേഗനെ കുറിച്ച് പറയുന്നത്. 2016-ൽ വേൾഡ് വിഷൻ കാനഡയുടെ ഗ്ലോബൽ അംബാസിഡർ ആയെന്നും ശുദ്ധജലവുമായി ബന്ധപ്പെട്ട ഒരു പദ്ധതിയുടെ പ്രചരണാർത്ഥം റുവാണ്ട സന്ദർശിച്ചെന്നും അതിൽ പറയുന്നുണ്ട്. ലിംഗ സമത്വത്തിന് വേണ്ടി പോരാടുന്ന വ്യക്തിയായും അവർ ചിത്രീകരിക്കപ്പെട്ടിട്ടുന്റ്.

വിക്കിപീഡിയയിലെ ബയോഡാറ്റയിൽ ഈ മാറ്റങ്ങൾ വരുത്തിയ വ്യക്തിയുടെ പേര് അറിയില്ലെങ്കിലും, അതിനായി ഉപയോഗിച്ച ഐ പി അഡ്രസ്സ് ലോസ് ഏഞ്ചലസിലെ ഒരു പി ആർ കമ്പനിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആ കമ്പനിയുമായി മേഗന് ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉള്ളതായി കണ്ടെത്തിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP