Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഔദ്യോഗിക മരണം 19 ൽ നിൽക്കുമ്പോഴും രോഗം പരിധി വിട്ടു പകരുന്നു; ലോക്ക്ഡൗൺ മാറിയപ്പോൾ ഇടികൂടി പബ്ബിൽ എത്തിയവരൊക്കെ കൊറോണ ടെസ്റ്റിനായി നീണ്ട് ക്യുവിലാണ്; സ്വയം വരുത്തി വച്ച വിനയിൽ നിന്നും ഊരാനാവാതെ ബ്രിട്ടൻ

ഔദ്യോഗിക മരണം 19 ൽ നിൽക്കുമ്പോഴും രോഗം പരിധി വിട്ടു പകരുന്നു; ലോക്ക്ഡൗൺ മാറിയപ്പോൾ ഇടികൂടി പബ്ബിൽ എത്തിയവരൊക്കെ കൊറോണ ടെസ്റ്റിനായി നീണ്ട് ക്യുവിലാണ്; സ്വയം വരുത്തി വച്ച വിനയിൽ നിന്നും ഊരാനാവാതെ ബ്രിട്ടൻ

സ്വന്തം ലേഖകൻ

ന്നലെ ബ്രിട്ടനിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയത് 83 കോവിഡ് മരണങ്ങൾ. മരണനിരക്കിൽ നേരിയ കുറവ് കാണുമ്പോഴും രോഗവ്യാപനം വർദ്ധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്‌ച്ചയി രോഗവ്യാപനത്തിൽ 14 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ, ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ബ്രിട്ടീഷുകാർ കോവിഡിനൊപ്പം ജീവിക്കുവാൻ പഠിക്കേണ്ടതുണ്ടെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇന്നലെ പുതിയതായി 763 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ പ്രതിവാര ശരാശരി 726 ആയി ഉയർന്നു. ഇന്നലെ ഇത് 697 ആയിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച്ച 638 ഉം.

ജൂലായ് മാസത്തിലേ ഏറ്റവും കുറവ് പ്രതിവാര ശരാശരി രോഗവ്യാപനം രേഖപ്പെടുത്തിയത് ജൂലായ് 8 നായിരുന്നു. അന്ന് ഇത് 546 ആയിരുന്നു. അതായത്, ഈ മാസത്തേ ഏറ്റവും കുറഞ്ഞ പ്രതിവാര ശരാശരിയേക്കാൾ 33 ശതമാനം വർദ്ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. കൊറോണയുടെ രണ്ടാം വരവിനെ തടുക്കുവാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നാണ് ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻ കുറ്റപ്പെടുത്തുന്നത്. ഇതു തന്നെയാണ് രോഗവ്യാപനം വർദ്ധിക്കുവാൻ കാരണമായതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ പബ്ബുകളിൽ കൂട്ടം കൂടിയ ബ്രിട്ടീഷുകാർ തന്നെയാണ് ഈ വർദ്ധനവിന് കാരണമെന്നാണ് ഒരുകൂട്ടം ശാസ്ത്രജ്ഞന്മാർ വിശദീകരിക്കുന്നത്. ബ്രിട്ടൻ ഒരിക്കലും പൂർണ്ണമായും കൊറോണ വിമുക്തമായിരുന്നില്ല. ആ സത്യം മനസ്സിലാക്കാതെയുള്ള പെരുമാറ്റമാണ് ഇന്നത്തെ സാഹചര്യത്തിന് കാരണം.

ഇന്നലെ എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ ഹോസ്പിറ്റലുകളിൽ 14 മരണങ്ങളാണ് രേഖപ്പെടുത്തിയത്. വെയിൽസിൽ അഞ്ച് മരണങ്ങൾ രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വെയിൽസിൽ കോവിഡ് മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിരുന്നില്ല. സ്‌കോട്ട്ലാൻഡിലും അയർലാൻഡിലും മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെയും 1 ലക്ഷം പരിശോധനകൾ നടത്തിയതായാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. എൻ എച്ച് എസ് ജീവനക്കാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമുള്ള ആന്റിബോഡി പരിശോധന ഉൾപ്പടെയാണിത്.

അതേസമയം രോഗവ്യാപനം തടയുവാനായി ആവശ്യമായ നടപടികൾ പൂർണ്ണമായും സർക്കാർ നടപ്പിലാക്കുന്നില്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻതലവൻ ഡോ. നാഗ്പാൽ കുറ്റപ്പെടുത്തി. സാമൂഹിക അകലം പാലിക്കണമെന്ന സന്ദേശം അയക്കുകയല്ലാതെ അത് പാലിക്കുന്നുണ്ടോ എന്ന് ആരും നോക്കുന്നില്ല. കേവലം പ്രചാരണങ്ങൾ കൊണ്ട് വൈറസിനെ അകറ്റാൻ ആകില്ല. അതിന് കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുകയും ജനങ്ങൾ അത് പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെ കുറിച്ചുള്ള ഒരു സർവ്വകക്ഷി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇനി ശൈത്യകാലത്തിന്റെ വരവോടെ കൊറോണാ വ്യാപനം അതി ഭീകരമാകുമെന്ന് ചില ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണ ശൈത്യകാലത്ത് വരാറുള്ള രോഗങ്ങളും, കൂടുതൽ സമയം വീടിനകത്ത് ചെലവഴിക്കുന്ന രീതിയുമെല്ലാം മനുഷ്യന്റെ പ്രതിരോധ സംവിധാനങ്ങളെ ദുർബലപ്പെടുത്തും . ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും അവർ പറയുന്നു.

അതിനിടയിൽ സ്റ്റഫോർഡ്ഷയറിൽ ഇന്നലെ കോവിഡ് പരിശോധനക്കായി നൂറുകണക്കിന് ആളൂകളാണ് നിരന്നത്. പ്രദേശത്തെ ഒരു പബ്ബിൽ എത്തിയ പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ജൂലായ് 16 നും 18 നും ഇടയിൽ ഇവിടത്തെ 17 സെഞ്ചുറി ക്രൗൺ ആൻഡ് ആൻകർ ഇൻ സ്റ്റോൺ സന്ദർശിച്ചവരും അവിടത്തെ ജീവനക്കാരും ഉടനടി കോവിഡ് പരിശോധനക്ക് വിധേയരാകണം എന്ന നിർദ്ദേശം വന്നതിനെ തുടർന്നായിരുന്നു ഇത്. ഇതിനായി ഒരു പ്രത്യേകം പരിശോധനാ കേന്ദ്രവും രൂപീകരിച്ചിട്ടുണ്ട്.

ഇതിൽ, രോഗബാധ സ്ഥിരീകരിച്ച ഒരു ഉപഭോക്താവ് മറ്റൊരു സ്വകര്യ ചടങ്ങിൽ കൂടി പങ്കെടുത്തിരുന്നു. ഇത് വ്യാപനം വീണ്ടും വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്. രണ്ടാഴ്‌ച്ചക്കകം കൊറോണയുടെ രണ്ടാം വരവ് ഉണ്ടായേക്കാം എന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചതിന് പിന്നാലെ ഓൾദാമിൽ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തി. രോഗവ്യാപനം പെട്ടെന്ന് മൂർഛിച്ചതിനെ തുടർന്നാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP