Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഠനം മുൻപോട്ട് കൊണ്ടുപോകാൻ പണമില്ല; ബ്രിട്ടനിൽ പെൺകുട്ടികൾ ഓൺലൈൻ സൈറ്റുണ്ടാക്കി ശരീരം വിൽക്കുന്നു; ഓൺലി ഫാൻസ് എന്ന വെബ്സൈറ്റിലൂടെ സ്വയം വിൽപനക്ക് വച്ചിരിക്കുന്നത് കോളേജ് വിദ്യാർത്ഥിനികളെ

പഠനം മുൻപോട്ട് കൊണ്ടുപോകാൻ പണമില്ല; ബ്രിട്ടനിൽ പെൺകുട്ടികൾ ഓൺലൈൻ സൈറ്റുണ്ടാക്കി ശരീരം വിൽക്കുന്നു; ഓൺലി ഫാൻസ് എന്ന വെബ്സൈറ്റിലൂടെ സ്വയം വിൽപനക്ക് വച്ചിരിക്കുന്നത് കോളേജ് വിദ്യാർത്ഥിനികളെ

സ്വന്തം ലേഖകൻ

കൊറോണയെന്ന മഹാമാരി ആഗോളതലത്തിൽ തന്നെ ലോക്ക്ഡൗൺ കൊണ്ടുവരുന്നതിന് തൊട്ടുമുൻപ് വരെ റോസ് ജോൺസിന്റെ എല്ലാ ശ്രദ്ധയും ഓക്സ്ഫോർഡ് ബ്രൂക്ക്സ് യൂണിവേഴ്സിറ്റിയിലെ ഫൈൻ ആർട്സ് ബിരുദ പഠനത്തിലായിരുന്നു. എന്നാൽ ലോക്ക്ഡൗൺ ഏല്പിച്ച സാമ്പത്തികാഘാതത്തിൽ പഠനം വഴിമുട്ടിയപ്പോൾ അവളുടെ കലാപരമായ കഴിവുകൾ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു. ഫോട്ടോഗ്രാഫിയിൽ തനിക്കുള്ള നൈപുണ്യം തന്നെയാണ് ഈ ഇരുപതുകാരി ഇപ്പോഴും ഉപയോഗിക്കുന്നത്. പക്ഷെ അത് മറ്റൊരു വിധത്തിലാണെന്ന് മാത്രം.

ഇതേ പ്രായത്തിലുള്ള പെൺമക്കളുള്ള മാതാപിതാക്കൾ കേട്ടാൽ ഞെട്ടുന്ന ഒരു പ്രവർത്തിയിലാണ് ഇപ്പോൾ ഈ പെണ്കുട്ടി തന്റെ കലാപരമായ കഴിവുകൾ ഉപയോഗിക്കുന്നത്. ''വെർച്ച്വൽ പ്രോസ്റ്റിറ്റിയുഷൻ'' എന്ന് വിളിക്കുന്ന പ്രവർത്തിയാണിത്. വിവസ്ത്രയായി വിവിധ പോസുകളിലുള്ള സ്വന്തം ഫോട്ടോകൾ പകർത്തുകയാണ് ഫോട്ടോഗ്രാഫിയിലുള്ള തന്റെ നൈപുണ്യം ഉപയോഗിച്ച്. പിന്നീട് അത് പണത്തിനായി ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നു.

തന്റെ ആരാധകരുടെ അഭ്യർത്ഥനമാനിച്ച് വിവിധ സോഷ്യാൽ മീഡിയാ പ്ലാറ്റ്ഫോമുകളീലും ഇവർ സ്വയം പരസ്യപ്പെടുത്തുന്നുണ്ട്. 2800 ൽ അധികം ഫോളൊവേഴ്സാണ് ഈ പെൺകുട്ടിക്ക് ഇൻസ്റ്റാഗ്രാമിലുള്ളത്. വീടിന്റെ മുകളിലെ നിലയിലുള്ള തന്റെ സ്വന്തം മുറിയിൽ തന്നെയാണ് ചിത്രീകരണങ്ങൾ നടക്കുന്നത്. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് 8,000 പൗണ്ട് സമ്പാദിക്കാനായ റോസിന്റെ ഈ പുതിയ പ്രവർത്തന മേഖലയെ കുറിച്ച് വീട്ടുകാർക്കും പരാതികളില്ല.

ഒരുപക്ഷെ നിങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത, എന്നാൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഓൺലി ഫാൻസ് എന്ന വെബ്സൈറ്റാണ് റോസിന്റെ വിപണി. അഡൾട്ട് എന്റർടെയിന്മെന്റ് ഇൻഡസ്ട്രിയിലെ ബ്രിട്ടീഷ് വ്യവസായി എന്ന് സ്വയം വിശേഷിപ്പിക്കുന്ന തിമോത്തി സ്റ്റോക്ക്ല്യ് നാല് വർഷം മുൻപാണ് ഈ വെബ്സൈറ്റ് ആരംഭിക്കുന്നത്. ചുരുക്കത്തിൽ ഇതൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തന്നെയാണ്. എന്നാൽ മറ്റ് സമൂഹ മാധ്യമങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെ കണ്ടന്റ് ക്രിയേറ്റർമാർക്ക് മാത്രമാണ് പോസ്റ്റുകൾ ഇടാൻ അനുവാദമുള്ളത്. സബ്സ്‌ക്രിപ്ഷൻ അല്ലെങ്കിൽ വൺ ഓഫ് ടിപ് എന്ന രീതികളിൽ ഇവർക്ക് തങ്ങളെ പിന്തുടരുന്നവരിൽ നിന്നോ ആരാധകരിൽ നിന്നോ പണം സ്വീകരിക്കാനും കഴിയും.

ആരോഗ്യ സംരക്ഷണം മുതൽ നൃത്തം വരേയും ഡി ജെ മുതൽ സംഗീതം വരെയും സകല മേഖലകളിലും ഉള്ള കണ്ട്ന്റ് ക്രിയേറ്റർമർ ഇതിലുണ്ട്. ഇവരുടെ ആരാധകർ യഥാർത്ഥ ആരാധകരാണെങ്കിൽ, ഇവരിൽ നിന്നും ഏറ്റവും നല്ല പ്രകടനം ലഭിക്കുവാൻ സബ്സ്‌ക്രിഷൻ എടുക്കും. പ്രായപൂർത്തിയായവർക്ക് മാത്രമുള്ള കണ്ടന്റുകൾ നൽകുന്നവരിൽ ഭൂരിഭാഗവും റോസിനെ പോലുള്ള യുവതികളാണ്. ഇവർക്ക് അഡൽട്ട് മേഖലയിൽ പ്രവർത്തി പരിചയം ഒന്നുമില്ല.

ഒരു ക്രിയേറ്ററിനെ ഫോളോ ചെയ്യുവാൻ സബ്സ്‌ക്രിപ്ഷൻ എടുക്കുമ്പോൾ 3.90 പൗണ്ട് മുതൽ 39 പൗണ്ട് വരെ നൽകേണ്ടതായി വരും. പ്രൊഫഷണൽ വർക്കുകൾക്ക് ഇതിൽ കൂടുതലും ലഭിക്കും. പിന്നെ, സോഷ്യൽ മീഡിയയിൽ അത്യാവശ്യം ഫോളോവേഴ്സ് ഉള്ള, ഒപ്പം സ്റ്റുഡന്റ് ലോൺ തിരിച്ചടക്കേണ്ട ബാധ്യതയുള്ള ഒരു സുന്ദരി ഈ വഴിക്ക് തിരിഞ്ഞില്ലെങ്കിലല്ലെ അദ്ഭുതമുള്ളു.

കഴിഞ്ഞ ഏപ്രിലിലാണ് റോസ് ഓൺലി ഫാൻസിൽ ചേരുന്നത്. മറ്റ് പല ജോലികളും ചെയ്യുന്നതിനേക്കാൾ കൂടുതൽ പണവും ഇപ്പോൾ അവർ സമ്പാദിക്കുന്നുണ്ട്. 4 മുതൽ 12 പൗണ്ട് വരെ ഈടാക്കിയാണ് തന്റെ സ്പെഷ്യൽ കണ്ടന്റുകൾ ആരാധകർക്ക് ലഭ്യമാക്കുന്നത്. അടുത്തയിടെ, നഗ്‌നമായ ശരീരത്തിൽ എണ്ണ പുരട്ടുന്ന ഒരു വീഡിയോയും അവർ പോസ്റ്റ് ചെയ്തിരുന്നു.

ഏകദേശം 50 ദശലക്ഷം ഉപയോക്താക്കളാണ് ഇപ്പോൾ ഓൺലി ഫാൻസിന് ഉള്ളത്. 6 ലക്ഷത്തോളം കണ്ടന്റ് ക്രിയേറ്റേഴ്സും ഉണ്ട്. ലോക്ക്ഡൗണിന് മുൻപ് 4.5 ലക്ഷം ക്രിയേറ്റീവ്സായിരുന്നു ഉണ്ടായിരുന്നത്. ഏപ്രിൽ മാസത്തിൽ പുതിയ സൈൻ അപ്പുകളുടെ കാര്യത്തിൽ 75 ശതമാനത്തിന്റെ വർദ്ധനവുണ്ടായി എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 10,000 ഫോളോവേഴ്സുള്ള ഒരു ക്രിയേറ്റർക്ക് മാസം 400 മുതൽ 2000 പൗണ്ട് വരെ സമ്പാദിക്കാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP