Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏറ്റവും ഒടുവിൽ കൊറോണ പടർന്നു പിടിക്കുന്നത് ഓൾദമിൽ; സകല സന്ദർശകർക്കും വിലക്കേർപ്പെടുത്തി നഗരം; ഇന്നലെ യു കെയിൽ ആകെ 119 മരണങ്ങൾ രേഖപ്പെടുത്തിയതോടെ ഉടനെങ്ങും രക്ഷയില്ലെന്ന തിരിച്ചറിവുമായി ബ്രിട്ടൻ

ഏറ്റവും ഒടുവിൽ കൊറോണ പടർന്നു പിടിക്കുന്നത് ഓൾദമിൽ; സകല സന്ദർശകർക്കും വിലക്കേർപ്പെടുത്തി നഗരം; ഇന്നലെ യു കെയിൽ ആകെ 119 മരണങ്ങൾ രേഖപ്പെടുത്തിയതോടെ ഉടനെങ്ങും രക്ഷയില്ലെന്ന തിരിച്ചറിവുമായി ബ്രിട്ടൻ

സ്വന്തം ലേഖകൻ

ന്നലെ രോഗവ്യാപനത്തിൽ 240 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതോടെ ഓൾദമിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗ്രെയിറ്റർ മാഞ്ചസ്റ്ററിലെ ഈ പട്ടണത്തിൽ ജൂലായ് 25 ന് അവസാനിച്ച ആഴ്‌ച്ചയിൽ 119 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതായത് ഈ പട്ടണത്തിലെ ഓരോ 1 ലക്ഷം പേരിലും 50.5 ശതമാനം പേർക്ക് രോഗബാധയുണ്ടെന്നർത്ഥം. രോഗവ്യാപന നിരക്കിൽ രാജ്യത്ത് ബ്ലാക്‌ബേണിനും ലെസ്റ്ററിനും തൊട്ടുപിന്നിലായി മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഓൾദാം.

അടുത്ത രണ്ടാഴ്‌ച്ചത്തേക്ക് സന്ദർശകരെ അനുവദിക്കരുതെന്ന് എല്ലാ ബറോകളിലേയും താമസക്കാർക്ക് കർശന നിർദ്ദേശമാണ് കൗൺസിൽ അധികൃതർ നൽകിയിരിക്കുന്നത്. ലെസ്റ്ററിൽ ഉണ്ടായതുപോലൊരു പ്രാദേശിക ലോക്ക്ഡൗൺ ഒഴിവാക്കുവാനാണ് ഈ നടപടി. ലെസ്റ്ററിലെ ലോക്ക്ഡൗൺ ഇനിയും പിൻവലിച്ചിട്ടില്ല. ഈ പുതിയ നിയന്ത്രണം ഓൾദാമിനെ ബാക്കി ഇംഗ്ലണ്ടിൽ നിന്നും ഒറ്റപ്പെടുത്തിയിരിക്കുന്നു.

അതുപോലെ ഗ്രെയിറ്റർ മാഞ്ചസ്റ്ററിലെ ബറോകളിൽ താമസിക്കുന്നവരോട് കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും രണ്ടുമീറ്റർ അകലം പാലിക്കുവാനും നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലൊക്കെ ഇത് ഒരു മീറ്റർ അകലമാണ്. ഇപ്പോഴും ലെസ്റ്റർ മാത്രമാണ് പ്രാദേശിക ലോക്ക്ഡൗൺ നിലവിലുള്ള ഏക നഗരം. ഇത് ഈ വാരാന്ത്യത്തിൽ പിൻവലിക്കാൻ സാധ്യതയുണ്ട്. ബ്ലാക്ക്‌ബേൺ വിത് ഡാർവെൻ, ല്യുട്ടൺ തുടങ്ങിയ ഇടങ്ങളീലും വൈറസ് വ്യാപനം ചെറുക്കാൻ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം യു കെയിൽ ആകമാനം രോഗവ്യാപനം വർദ്ധിക്കുകയാണെന്നാണ് സൂചന. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ക്രമമായ വർദ്ധനവ് ഉണ്ടാക്കുന്നത് ആശങ്കപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്. ഔദ്യോഗിക കണക്ക് പ്രകാരം ഇന്നലെ 581 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് കഴിഞ്ഞ ചൊവ്വാഴ്‌ച്ചയിലെ കണക്കിനേക്കാൾ 30 ശതമാനം കൂടുതലാണ്.

മറ്റുപല യൂറോപ്യൂൻ രാജ്യങ്ങളിലും രോഗവ്യാപനം ശക്തിപ്പെട്ടതോടെ ബ്രിട്ടനിൽ കൊറോണയുടെ രണ്ടാം വരവ് ഉടനെയുണ്ടാകുമെന്ന സംശയം ബോറിസ് ജോൺസൺ പങ്കുവച്ചിരുന്നു. ഇന്നലെ 119 മരണങ്ങളായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ച രേഖപ്പെടുത്തിയ 110 മരണങ്ങളേക്കാൾ അല്പം കൂടുതൽ എന്നിരുന്നാലും കോവിഡ് മരണനിരക്ക് പൊതുവിൽ കുറഞ്ഞുവരികയാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.

ഇന്നലെ 1 ലക്ഷത്തോളം പരിശോധനകൾ നടത്തിയെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. എൻ എച്ച് എസ് ജീവനക്കാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നടത്തുന്ന ആന്റിബോഡി പരിശോധന ഉളപ്പടെയുള്ളതാണിത്. ഇതിലാണ് 581 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചവരുടെ മൊത്തം എണ്ണം 3,00,692 ആയി ഉയർന്നു. ഇത് ഔദ്യോഗിക കണക്കാണ്. യഥാർത്ഥത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഇതിലും എത്രയോ അധികം വരുമെന്നാണ് കണക്കാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP