Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

സുഖം അന്വേഷിച്ചില്ല...ഷോപ്പിങിന് പോയപ്പോൾ വിളിച്ചില്ല; ഒരിക്കലും വില നൽകിയില്ല; കേറ്റിനെതിരെ മേഗന്റെ ആരോപണങ്ങൾ നീളുന്നു; കാമം തീർക്കാൻ പോയ പെണ്ണിനെ കെട്ടിയെന്നവില്യമിന്റെ ആരോപണം ഹാരിയുടെ മനസ് തകർത്തു: മേഗൻ-കേറ്റ് പോരാട്ടം ബ്രിട്ടീഷ് രാജകുമാരന്മാരായ ഹാരിയേയും വില്യമിനേയും വേർപെടുത്തിയ കഥ

സുഖം അന്വേഷിച്ചില്ല...ഷോപ്പിങിന് പോയപ്പോൾ വിളിച്ചില്ല; ഒരിക്കലും വില നൽകിയില്ല; കേറ്റിനെതിരെ മേഗന്റെ ആരോപണങ്ങൾ നീളുന്നു; കാമം തീർക്കാൻ പോയ പെണ്ണിനെ കെട്ടിയെന്നവില്യമിന്റെ ആരോപണം ഹാരിയുടെ മനസ് തകർത്തു: മേഗൻ-കേറ്റ് പോരാട്ടം ബ്രിട്ടീഷ് രാജകുമാരന്മാരായ ഹാരിയേയും വില്യമിനേയും വേർപെടുത്തിയ കഥ

സ്വന്തം ലേഖകൻ

ലണ്ടൻ: വിവാഹം കഴിച്ച് ഒരേ കുടുംബത്തിൽ സഹോദരന്മാരുടെ ഭാര്യമാരായാണ് എത്തിയതെങ്കിലും കേറ്റ് മിഡിൽട്ടണും മേഗൻ മാർക്കിളും തമ്മിൽ ഒരു തരത്തിലുള്ള അടുപ്പവും ഉണ്ടായിരുന്നില്ല. ഒരു ശത്രുവിനോടെന്ന പോലെയാണ് മേഗൻ തന്നോട് പെരുമാറിയതെന്നാണ് മേഗൻ തന്റെ ബുക്കിലൂടെ വെളിപ്പെടുത്തുന്നത്. കേറ്റിൽ നിന്നും കടുത്ത അവഗണനയാണ് നേരിട്ടതെന്നും മെഗൻ വിവരിക്കുന്നു. പുതിയ മരുമകൾ ആയി എത്തിയ തന്റെ സുഖവിവരം ഒരിക്കൽ പോലും കേറ്റ് അന്വേഷിച്ചിട്ടില്ലെന്നും മേഗൻ പറയുന്നു. ഒരേസമയത്ത് ഒരേ സ്ഥലത്ത് ഷോപ്പിങിന് ഇറങ്ങിയപ്പോൾ പോലും കേറ്റ് തന്നെ കൂട്ടിയില്ലെന്നും സ്വന്തം റേഞ്ച് റോവർ എടുത്ത് ഒറ്റയ്ക്ക് ഓടിച്ചു പോയതായും മേഗൻ പറയുന്നു.

കാമം തീർക്കാൻ പോയ പെണ്ണിനെ കെട്ടിയെന്നാരോപിച്ച് വില്ല്യം ഹാരിയുടെ മനസ് തകർത്തതായും മേഗൻ ആരോപിക്കുന്നു. കൊട്ടാരത്തിനുള്ളിലുള്ളവരെല്ലാരും മേഗൻ ഹാരി ബന്ധത്തെ എതിർത്തു. ഹാരിയുടെ ഷോ ഗേൾ എന്ന് മേഗനെ എല്ലാവരും വിശേഷിപ്പിച്ചു. അമേരിക്കൻ നടി നിറയെ സാധനങ്ങളമായാണ് കൊട്ടാരത്തിലേക്ക് വന്നതെന്നും പറഞ്ഞ് കളിയാക്കിയിരുന്നതായും മേഗൻ പുസ്തകത്തിൽ പറയുന്നു. പാലസിലെ ഉന്നത ഉദ്യോഗസ്ഥർ പോലും തന്നെ കുറിച്ച് മോശം പരാമർശങ്ങൾ നടത്തി. ഒരിക്കൽ രാജ്ഞിയുടെ അടുത്ത് സർപ്രൈസ് വിസിറ്റിനായി ചെന്നെങ്കിലും മുൻകൂട്ടി അനുവാദം വാങ്ങാതെ വന്നെന്നാരോപിച്ച് ബ്രീട്ടീഷ് രാജ്ഞിയെ കാണുന്നതിൽ നിന്നും വിലക്കി.

വിവാഹം കഴിച്ച് കൊട്ടാരത്തിൽ എത്തിയപ്പോൾ മേഗൻ തന്റെ അടുത്തേക്ക് വരുെമന്നും വേണ്ട സഹായങ്ങൾ ചെയ്യുമെന്നും കേറ്റ് കരുതി. എന്നാൽ ഒരുമിച്ച് ഒരു കൊട്ടാരത്തിൽ താമസിച്ചു എന്നതിലപ്പുറം ഒരു അടുപ്പവും ഇരുവരും തമന്മിലുണ്ടായില്ല. ഇത് മേഗനെ നിരാശയാക്കിയിരുന്നു. മേഗനും ഹാരിയും വിവാഹിതരായ ശേഷം ഒരിക്കൽ പോലും കേറ്റും മേഗനും ഒരുമിച്ച് സമയം ചിലവഴിച്ചിട്ടില്ല. തന്നെ സെക്സിയസ്റ്റും, വിരോധാഭാസമുള്ള സ്ത്രീയായും ആർത്തിക്കാരിയായും വളക്കാളിയായും പല ടാബ്ലോയിഡ് വാർത്തകളും പുറത്തിറങ്ങി. ഇതിനു പിന്നിലും കൊട്ടാരത്തിലുള്ളവരാണെന്നും മേഗൻ ആരോപിക്കുന്നു. മേഗനു വേണ്ടി ജേണലിസ്റ്റ് സ്‌കോബിയും ഡുറാൻഡും ചേർന്നാണ് മേഗന്റെ ബയോഗ്രഫി എഴുതുന്നത്.

കേറ്റിനെ ഒരു വില്ലത്തിയായിട്ടാണ് മേഗന്റെ ജീവചരിത്രത്തിൽ ഉടനീളം പറയുന്നത്. എന്നാൽ കേറ്റിന്റെയും വില്യമിന്റേയും സുഹൃത്തുക്കൾ ഇതിനെ എതിർത്ത് രംഗത്ത് എത്തിയിട്ടുണ്ട്. മേഗന് രാജകൊട്ടാരത്തിലേക്ക് എത്താനുള്ള എല്ലാ മാർഗങ്ങളും തുറന്ന് കൊടുത്തത് കേറ്റും വില്യമും ആണെന്ന് ഇവരുടെ സുഹൃത്തുക്കൾ പറയുന്നു. മേഗനെ ഇരു കയ്യും നീട്ടിയാണ് കേറ്റ് സ്വീകരിച്ചതെന്നും അമേരിക്കൻ നടിയായ മേഗനെ വിവാഹത്തിന് മുമ്പ് നോർഫോക്കിലെ കുടുംബവീടായ ആന്മർ ഹാളിലേക്ക് ക്ഷണിച്ചപ്പോൾ കേക്ക് സ്വന്തം കൈകൾ കൊണ്ടാണ് ഭർതൃ സഹോദരനും പ്രതിശ്രുത വധുവിനും ഭക്ഷണം പാകം ചെയ്തതെന്നും സുഹൃത്തുക്കൾ പറയുന്നു.

മെയ് 2018ൽ ഇവരുടെ വിവാഹം നടക്കുന്നതിന് മുമ്പ വില്ല്യമും കേറ്റും ചേർന്നാണ് മേഗന്റെ സുഹൃത്തുക്കളേയും ബ്രൈഡ് മെയിഡ്സിനേയും പേജ് ബോയ്സിനെയും എല്ലാം വിവാഹത്തിന് ക്ഷണിച്ചത്. മേഗൻ പറയുന്നതെല്ലാം പച്ച കള്ളമാണെന്നും കേറ്റിന്റെയും വില്ല്യമിന്റെയും സുഹൃത്തുക്കൾ പറയുന്നു. കഴിഞ്ഞ വർഷം നടന്ന റോയൽ ചാരിറ്റി സമയത്ത് കേറ്റ് തന്നോട് മിണ്ടിയില്ലെന്ന മേഗന്റെ ആരോപണവും തെറ്റാണെന്നും ഇരുവരും തമ്മിൽ സംസാരിക്കുന്നത് എല്ലാവരും കണ്ടതാണെന്നുംവില്ല്യമിന്റേയും കേറ്റിന്റെയും സുഹൃത്തുക്കൾ പറയുന്നു. ഒരിക്കൽ നല്ല അടുപ്പമുണ്ടായിരുന്ന സഹോദരന്മാർ പിരിഞ്ഞപ്പോൾ അത് വല്ലാത്ത വിഷമമാണ് ഉണ്ടാക്കിയത്. മേഗനും ഹാരിിയും കൊട്ടാരം വിട്ടു പോയപ്പോൾ അത് ഹാരിയെ വല്ലാതെ തകർത്തു.

കഴിഞ്ഞ വർഷം ക്രിസ്തുമസിൽ രാജ്ഞി നടത്തിയ പ്രസംഗത്തിന് ശേഷം എടുത്ത ഫോട്ടോയിൽ ഹാരിയേയും മേഗനേയും ആർച്ചിയേയും ഉൾപ്പെടുത്താതിരുന്നതും ഈ ദമ്പതികളെ വേദനിപ്പിച്ചു. ഇതും ഇരുവരെയും കൊട്ടാരം വിട്ടു പോകാൻ പ്രേരിപ്പിച്ചു. ഹാരി-മേഗൻ വിവാഹത്തെ വില്ല്യം എതിർത്തിരുന്നു. ധൃതി പിടിച്ച് മേഗനെ വിവാഹം കഴിക്കേണ്ടെന്നും ആ പെൺ കുട്ടി വേണ്ടെന്നും പലപ്പോഴും പറഞ്ഞു. വിവാഹ ബന്ധത്തെ എതിർത്ത വില്യം കാമം തീർക്കാൻ പോയ പെണ്ണിനെ വിവാഹം കഴിക്കണോ എന്ന് ചോദിച്ചതായും പറയുന്നു. എന്നാൽ ഇത് ഹാരിക്ക് ഇഷ്ടമായില്ല. ഇഇഥിന് പുറമേ ഹാരിയുടെ ഷോ ഗേൾ എന്ന് വിളിച്ച് കൊട്ടാരത്തിലുള്ള മറ്റുള്ളവർ മേഗനെ അപമാനിച്ചതും ഹാരിയുടെ മനസ് നോവിച്ചു. ഈ പെൺകുട്ടിയെ വിശ്വാസത്തിലെടുക്കാൻ കൊള്ളില്ലെന്ന് കൊട്ടാര്തതിലെ ഉന്നത ഉദ്യോഗസ്ഥർ പോലും പറഞ്#ിരുത്തനായും ബുക്കിലൂടെ മേഗൻ ആരോപിക്കുന്നു. എന്നാൽ മേഗന് ശക്തമായ പിന്തുണയാണ് കൊട്ടാരത്തിൽ ഹാരി നൽകിയത്.

വില്യം ഒരു ഇടുങ്ങിയ ചിന്താഗതിക്കാരൻ

പ്രിൻസ് വില്യം ഒരു സങ്കുചിത ചിന്താഗതിക്കാരനാണെന്നാണ് ഹാരി ചിന്തിച്ചിരുന്നത്. അതുകൊണ്ടാണ് മേഗനെ എടുത്ത് ചാടി വിവാഹം കഴിക്കേണ്ട എ്ന് ഹാരിയോട് പറഞ്ഞത്. ഹാരി മേഗൻ ബന്ധം പെട്ടെന്ന് വളർന്ന് വിവാഹ്തതിലേക്ക് എത്തിയപ്പോൾ വില്യം അതിനെ എതിർ്തതിരുന്നതായും ഫൈൻഡിങ് ഫ്രീഡം എന്ന മേഗന്റെ ബുക്കിൽ പറയുന്നു. ഈ പെൺകുട്ടചിയെ വിവാഹം ചെയ്യുന്നതിന് മുമ്പ് സമയമെടുത്ത് ആലോചിക്കാനും ആ പെൺകുട്ടിയെ കുറിച്ച് കൂടുതൽ അറിയാനും ഹാരിയോ വില്യം ഉപദേശിച്ചു. എന്നാൽ ഹാരിയുടെ മനസ്സിൽ മേഗന്റെ ചിത്രം അചഞ്ചലമായിരുന്നു മേഗനെ കുറിച്ച് ' ആ പെൺകുട്ടി' എന്ന ചേട്ടന്റെ പരാമർശവും ഹാരിക്ക് അത്ര പിടിച്ചില്ല. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു. വിവാഹ ശേഷം കേറ്റിന് മേഗനോടുള്ള മനോഭാവവും വളരെ മോശമായിരുന്നു. മേഗനോട് മിണ്ടാൻ പോലും കേറ്റിന് മടിയായിരുന്നെന്നും മേഗൻ ആരോപിക്കുന്നു.

രാജ്ഞിയെ വേദനിപ്പിച്ച് ഹാരിയും മേഗനും

അതേസമയം ഹാരിയും മേഗനും രാജ്ഞിയുടെ അനുമതിയില്ലാതെ തങ്ങളുടെ ഭാവി റോയൽ ഡ്യൂട്ടി തീരുമാനിച്ചത് രാജ്ഞിയെ വല്ലാതെ വേദനിപ്പിച്ചെന്നും ബയോഗ്രഫിയിൽ പറയുന്നു. ജനുവരിയിൽ ഹാരിയും മേഗനും കൊട്ടാരം വിട്ട് പുറത്ത് പോയതിന് പിന്നാലെ തുടങ്ങിയ സസെക്സ് റോയൽ എന്ന വെബ്സൈറ്റ് രാജ്ഞിയുടെ അനുമതിയില്ലാതെ തുടങ്ങിയതും അവരെ വേദനിപ്പിച്ചു. രാജ്ഞിയുടെ അനുവാദമില്ലാതെ ഇരുവരും കൊട്ടാരം വിട്ടതും വീട്ടിൽ തീരേണ്ട കുടുംബ കാര്യം പുറം ലോകത്തെ അറിയിച്ചതുമെല്ലാം രാജ്ഞിയെ വേദനിപ്പിച്ചതായും ബുക്കിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP