Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

അച്ഛന് തടി കൂടുതലായതിനാലും ഡയബെറ്റിക്സ് ഉള്ളതിനാലും പുറത്തുപോകുമ്പോൾ കരുതൽ എടുക്കണമെന്ന് അമ്മ; മാസ്‌ക് പോലും ധരിക്കാതെ അമ്മയെ ധിക്കരിച്ച് മകൻ; കൊറോണ പിടിപെട്ട് ജീവനു വേണ്ടി പിടയുന്നയാളുടെ കഥ നമുക്കും പാഠമാകട്ടെ

അച്ഛന് തടി കൂടുതലായതിനാലും ഡയബെറ്റിക്സ് ഉള്ളതിനാലും പുറത്തുപോകുമ്പോൾ കരുതൽ എടുക്കണമെന്ന് അമ്മ; മാസ്‌ക് പോലും ധരിക്കാതെ അമ്മയെ ധിക്കരിച്ച് മകൻ; കൊറോണ പിടിപെട്ട് ജീവനു വേണ്ടി പിടയുന്നയാളുടെ കഥ നമുക്കും പാഠമാകട്ടെ

സ്വന്തം ലേഖകൻ

കനിൽ നിന്നും പകർന്ന് കിട്ടിയ കോവിഡ് 19 മായി മരണത്തോട് മല്ലടിക്കുന്ന ഒരു അച്ഛന്റെ ദയനീയമായ കഥ പുറത്തുവരുന്നത് ഫ്ളോറിഡയിൽ നിന്നുമാണ്. മാതാപിതാക്കളുടെ നിർദ്ദേശം അവഗണിച്ച് കൂട്ടുകാരോടൊത്ത് കറങ്ങാൻ പോയ മകനാണ് അച്ഛന് ഈ മഹാവ്യാധി പകർന്ന് നൽകിയത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളേയും സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ തുടങ്ങിയ നിർദ്ദേശങ്ങളേയും പുച്ഛിച്ച് നടക്കുന്ന എല്ലാവരും ഇത് ന്നിർബന്ധമായും വായിച്ചിരിക്കണം.

കഴിഞ്ഞ മാസം സുഹൃത്തുക്കൾക്കൊപ്പം ഒരു രാത്രി അടിച്ചുപൊളിക്കാൻ വീടുവിട്ടിറങ്ങിയ മകൻ, അറിയാതെ വീട്ടിലെത്തിച്ച മഹാവ്യാധി ജോൺ പ്ലേസ് എന്ന 42 കാരനെ എത്തിച്ചിരിക്കുന്നത് വെസ്റ്റ്സൈഡ് റീജിയണൽ മെഡിക്കൽ സെന്ററിലെ ഇന്റൻസീവ് കെയറിലാണ്. കുടുംബത്തിലെ എല്ലാവർക്കും രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാലും പ്ലേസിന് മാത്രമാണ് ഗുരുതരമായ രോഗം ബാധിച്ചതും ആശുപത്രിയെ അഭയം പ്രാപിക്കേണ്ടി വന്നതും. കഴിഞ്ഞ മൂനാഴ്‌ച്ചയായി ജോൺ പ്ലേസ് ആശുപത്രിയിലാണ്.

ജോൺ പ്ലേസിന്റെ രണ്ടാം ഭാര്യയായ മൈക്കൽ സിമറ്റാണ് അയാളുടെ മകനെ വളർത്തുന്നത്. മകനോട് രണ്ടാനമ്മ ആവർത്തിച്ച് അപേക്ഷിച്ചു കൂട്ടുകാരുമൊത്ത് പുറത്ത് കറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും, പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണമെന്നും. എന്നാൽ അതെല്ലാം തമാശയായി എടുക്കുകയായിരുന്നു ആ കൗമാരക്കാരൻ. താൻ എല്ലാം ശരിയായ വിധത്തിലാണ് ചെയ്യുന്നതെന്നും അമ്മ വിഷമിക്കേണ്ട എന്നുമായിരുന്നു മകൻ അപ്പോഴെല്ലാം പറഞ്ഞിരുന്നത്.

എന്നിട്ടും ആ അമ്മ നിർത്തിയില്ല. സ്വന്തം അച്ഛനെ കുറിച്ച് ഓർക്കുവാൻ അവർ മകനോടെ കെഞ്ചി അപേക്ഷിച്ചു. അദ്ദേഹത്തിന് അമിതവണ്ണം ഉണ്ടെന്നും പ്രമേഹരോഗിയാണെന്നും ചൂണ്ടിക്കാണിച്ച് ഇത്തരത്തിലുള്ളവർക്ക് അപകട സാധ്യത കൂടുതലാണെന്നും അവർ മകനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. എന്നാൽ അമ്മയുടെ അപേക്ഷ നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നു, ചെറുപ്പത്തിറ്റ്നെ ചോരത്തിളപ്പിൽ ആ കൗമാരക്കാരൻ. ജൂണിൽ ഒരു ദിവസം കൂട്ടുകാരുമൊത്ത് രാത്രി വീടുവിട്ടിറങ്ങിയ മകൻ കുടിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയായി നിരവധി തവണ മാസ്‌ക് നീക്കം ചെയ്തു. മാത്രമല്ല, കൂട്ടുകാരൊത്ത് സാമൂഹിക അകലം പാലിക്കാതെ ആ രാത്രി ആഘോഷമാക്കുകയും ചെയ്തു.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവന് ജലദോഷം പിടിപെട്ടു. മാത്രമല്ല, അന്ന് രാത്രി ഒപ്പമുണ്ടായിരുന്ന പെൺസുഹൃത്ത് കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആകുകയും ചെയ്തു. അപ്പോഴേക്കും ആ കുടുംബത്തിൽ കോറോണയെന്ന ഭീകരൻ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ഒരുപ്രാവശ്യം നീ കരുതൽ ഉപേക്ഷിച്ചു, ഇന്ന് കുടുംബം മുഴുവൻ അനുഭവിക്കുന്നു, ആ അമ്മ മകനോട് പറയുന്നു.

ഫ്ളോറിഡയിലെ യുവാക്കൾക്കിടയിൽ രോഗവ്യാപനം വർദ്ധിക്കുന്നത് അധികൃതരിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഈ സംഭവത്തോടെ അത് വളരെയധികമാവുകയും ചെയ്തു. ഇത്തരത്തിൽ യുവാക്കൾ വീട്ടിലുള്ള മുതിർന്നവർക്ക് രോഗം പകർന്ന് നൽകിയേക്കാം എന്ന ഭയമാണ് ഇപ്പോഴുള്ളത്. സുഹൃത്തുക്കളുടെ സമ്മർദ്ദാത്താലാകാം ഇവർ മാതാപിതാക്കളെ അനുസരിക്കാത്തതെന്നും സിമെറ്റ് പറയുന്നു. തങ്ങൾ ആരോഗ്യവാന്മാരായതിനാലും മറ്റ് രോഗങ്ങൾ ഇല്ലാത്തതിനാലും കൊറോണയെ പേടിക്കണ്ട എന്നാണ് യുവാക്കൾ കരുതുന്നത് എന്നാൽ അവർ വീടുകളിലേക്ക് ഈ വൈറസിനെ വഹിച്ചുകൊണ്ടു വന്ന് പ്രായമായവരിലേക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിലേക്കും പടർത്തുന്നുണ്ട് എന്നകാര്യം അവർ മറന്നുപോകുന്നു.

ഈ കൗമാരക്കാരൻ ജലദോഷത്തിന്റെ ലക്ഷണം കാണിച്ചു തുടങ്ങിയപ്പോൾ മാതാപിതാക്കൾ വിചാരിച്ചത് സാധാരണ ജലദോഷമായിരിക്കും എന്നാണ്. അന്ന് രാത്രി കൂടെയുണ്ടായിരുന്ന സുഹൃത്തിന് രോഗബാധ സ്ഥിരീകരിച്ചപ്പോഴാണ് ഈ കൗമാരക്കാരനെ പരിശോധനക്ക് വിധേയനാക്കിയത്. പക്ഷെ, അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. ആദ്യം 14 കാരനായ സഹോദരനായിരുന്നു രോഗം പകർന്ന് നൽകിയത്. പിന്നെ ആറ് വയസ്സുകാരി സഹോദരിക്കും, അമ്മക്കും പിന്നെ അച്ഛനും പകർന്നു നൽകി.

സിമെറ്റും മക്കളും വൈറസിന്റെ പിടിയിൽ നിന്നും മുക്തി നേടാൻ ആരംഭിച്ചിട്ടുണ്ട് എന്നാൽ അവരുടെ ഭർത്താവിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മകന്റെ കുറ്റം തുറന്നു പറഞ്ഞതിനാൽ തന്നെ ക്രൂരയായ രണ്ടാനമ്മയായി ചിത്രീകരിക്കാൻ ഇടയുണ്ടെന്ന് മനസ്സിലാക്കി തന്നെയാണ് ഇക്കാര്യം പുറത്തുപറയുന്നത് എന്ന് സിമറ്റ് പറഞ്ഞു. ഇത് മറ്റുള്ളവർക്ക് ഒരു പാഠമാകണം. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ എല്ലാം നിസ്സാരമായി കാണുന്നവർ ഇനിയെങ്കിലും കൂടുതൽ വിവേകപൂർവ്വം പെരുമാറണമെന്നും ഇവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP