Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ഷമീമ ബീഗം മടങ്ങിയെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യും; കോടതിയെ ചാരി ബ്രിട്ടനെ തേച്ചു പോയ ഭീകരർ മടങ്ങും; ബ്രിട്ടൻ ഭീകരവാദികളെ വിളിച്ചുകൊണ്ട് വരുമ്പോൾ

ഷമീമ ബീഗം മടങ്ങിയെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യും; കോടതിയെ ചാരി ബ്രിട്ടനെ തേച്ചു പോയ ഭീകരർ മടങ്ങും; ബ്രിട്ടൻ ഭീകരവാദികളെ വിളിച്ചുകൊണ്ട് വരുമ്പോൾ

സ്വന്തം ലേഖകൻ

തചിഹ്നങ്ങൾ ഒഴിവാക്കി ജീൻസു ഷർട്ടുമിട്ട് സിറിയയിലെ അഭ്യാർത്ഥി ക്യാമ്പിൽ കഴിയുന്ന ഷമീമ ബീഗം അനുകൂലമായ കോടതി വിധിയെ തുടർന്ന് ബ്രിട്ടനിലേക്ക് മടങ്ങി വരാൻ തുടങ്ങുകയാണ്. എന്നാൽ ബ്രിട്ടനിൽ എത്തിയാൽ ഉടൻ ബീഗത്തിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തേക്കും. തീവ്രവാദം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരിക്കും അറസ്റ്റ്.

ഷമീമ ബീഗത്തിന്റെ കാര്യത്തിൽ ഉണ്ടായ കോടതിവിധി 150 ഓളം ബ്രിട്ടീഷ് തീവ്രവാദികളും അവരുടെ ഭാര്യമാരും ആഘോഷിക്കുന്നുണ്ടാകാം. ഇസ്ലാമിക് സ്റ്റേറ്റെന്ന കൊലപാതക തീവ്രവാദ സംഘത്തിൽ ചേർന്നതിന്റെ പേരിൽ നഷ്ടപ്പെട്ട ബ്രിട്ടീഷ് പൗരത്വം തിരിച്ച് നൽകാനുള്ള വിധി ഇവർക്കും ബ്രിട്ടനിലേക്കുള്ള തിരിച്ചുവരവ് സാധ്യമാക്കിയേക്കും.

മറ്റൊരു രാജ്യത്തോട് കൂറു പുലർത്തുകയും ബ്രിട്ടനോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ തന്നെ ബ്രിട്ടീഷ് പൗരത്വം നൽകുന്ന അവകാശങ്ങളും നിയമ സംരക്ഷണവും നഷ്ടപ്പെട്ടു എന്നാണ് മിക്ക ബ്രിട്ടീഷുകാരും പറയുന്നത്. അതുകൊണ്ട് തന്നെ ഈ വിധിക്ക് എതിരെ അപ്പീൽ പോകണമെന്നാണ് ശക്തമായ ജനവികാരം.

മുൻ ബൗൺസി കാസിൽ സെയിൽസ്മാൻ സിദ്ധാർത്ഥ ധർ, ജിഹാദി ജാക്ക് എന്നറിയപ്പെടുന്ന ലെറ്റ്സ്, ഐസിസിലെ കുഴിവെട്ടുകാരൻ ഷഹാൻ ചൗധരി, ഹംസ പർവേസ്, അസീൽ മുത്താന തുടങ്ങിയവരും ബ്രിട്ടനിലേക്ക് തിരിച്ചുവരാനായി കാത്തിരിക്കുന്നവരാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ കോടതിവിധി അവർക്കും പ്രത്യാശ നൽകിയിട്ടുണ്ട്. ഇതുപോലുള്ള ഭീകരരുടെ തിരിച്ചുവരവിന് ഈ കോടതിവിധി കളമൊരുക്കിയേക്കും എന്ന് ഭയമുള്ളതിനാലാണ് ഭൂരിഭാഗം ബ്രിട്ടീഷ് പൗരന്മാരും ഇതിനെതിരെ അപ്പീൽ പോകണമെന്ന് ആവശ്യപ്പെടുന്നത്.

യു കെ സിവിൽ റൈറ്റ്സ് ഗ്രൂപ്പുകളാണ് ഷമീമ ബീഗത്തിന്റെ കേസുമായി മുന്നോട്ട് പോയത്. ബ്രിട്ടനിൽ ഇല്ലാത്ത ഒരാൾക്ക് തനിക്കെതിരെ സ്പെഷ്യൽ ഇമിഗ്രേഷൻ അപ്പീൽസ് കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഫലപ്രദമായ രീതിയിൽ അപ്പീൽ നൽകാൻ കഴിയില്ലെന്നായിരുന്നു വാദം. ഈ വാദം ശരിവച്ചുകൊണ്ടാണ് ബീഗത്തിന് ബ്രിട്ടനിലേക്ക് തിരിച്ചുവരാനുള്ള അനുമതി കോടതി നൽകിയത്. എന്നാൽ, സാങ്കേതിക വിദ്യ ഇത്രയും വളർന്ന് കാലത്ത് ലോകത്തിന്റെ ഏത് കോണിലിരുന്നും അപ്പീൽ നൽകാവുന്നതാണ് എന്നാണ് ഈ വിധിയെ എതിർക്കുന്നവർ ചൂണ്ടിക്കാണീക്കുന്നത്.

ഈ വിധി അനുസരിച്ച് ഷമീമ ബീഗം തിരിച്ചെത്തി കേസു നടത്തി വിജയിച്ചാൽ ബ്രിട്ടീഷ് പാസ്പോർട്ട് അവർക്ക് തിരികെ ലഭിക്കും. പരാജയപ്പെട്ടാൽ അവരെ നാടുകടത്തും ഈ രണ്ട് സാധ്യതകളാണ് ഇപ്പോൾ ഉള്ളത്. എന്നാൽ അവർ ഇവിടെ വന്നിറങ്ങിയാൽ ഉടൻ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങൾക്ക് അവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാനാണ് കൂടുതൽ സാധ്യത എന്നറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP