Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

85 മരണങ്ങൾ ഇന്നലെ റെക്കോർഡ് ചെയ്തപ്പോൾ ബ്രിട്ടനിൽ മരണ സംഖ്യ 45,000 കടന്നു; ഒരാഴ്‌ച്ചയായി മരണങ്ങൾ ഇല്ലാതെ സ്‌കോട്ട്ലാൻഡ്; മരണ നിരക്ക് കുറയുമ്പോഴും രോഗം ഉയരുന്നതിന്റെ ആശങ്ക ബാക്കി; ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ കൂപ്പ് കുത്തുന്നതോടെ ടാക്സ് വർദ്ധനയെന്ന് സൂചിപ്പിച്ച് ഋഷി സുനാക്

85 മരണങ്ങൾ ഇന്നലെ റെക്കോർഡ് ചെയ്തപ്പോൾ ബ്രിട്ടനിൽ മരണ സംഖ്യ 45,000 കടന്നു; ഒരാഴ്‌ച്ചയായി മരണങ്ങൾ ഇല്ലാതെ സ്‌കോട്ട്ലാൻഡ്; മരണ നിരക്ക് കുറയുമ്പോഴും രോഗം ഉയരുന്നതിന്റെ ആശങ്ക ബാക്കി; ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ കൂപ്പ് കുത്തുന്നതോടെ ടാക്സ് വർദ്ധനയെന്ന് സൂചിപ്പിച്ച് ഋഷി സുനാക്

സ്വന്തം ലേഖകൻ

ന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് വെറും 85 മരണങ്ങൾ. ഇതോടെ ബ്രിട്ടനിലെ മൊത്തം കോവിഡ് മരണങ്ങളുടെ എണ്ണം 45,000 കടന്നു. അതേസമയം കഴിഞ്ഞ ഒരാഴ്‌ച്ചയായി കോവിഡ് മരണങ്ങൾ ഒന്നുംതന്നെ രേഖപ്പെടുത്താതെയാണ് സ്‌കോട്ട്ലാൻഡ് കടന്നുപോയത്. കഴിഞ്ഞ ബുധനാഴ്‌ച്ചത്തെ കണക്ക് പ്രക്രാരം ഒരു ദിവസം ശരാശരി 87 ബ്രിട്ടീഷുകാർ കൊറോണക്ക് കീഴടങ്ങി മരണം വരിച്ചപ്പോൾ ഈ ആഴ്‌ച്ച അത് 75 ആയി കുറഞ്ഞിട്ടുണ്ട്. അതേ സമയം 538പേർക്ക് കൂടി കൊറോണാ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം രണ്ടു ദിവസമായി കുറഞ്ഞുവരികയാണെങ്കിലും കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ ശരാശരി രോഗ ബാധിതരുടെ എണ്ണം വർദ്ധിച്ചിട്ടുള്ളത് ആശങ്കയുണർത്തുന്നുണ്ട്. അതായത്, പ്രതീക്ഷിക്കുന്ന വേഗത്തിൽ രോഗവ്യാപനം കുറയുന്നില്ല എന്നതിന്റെ സൂചനയാണിത്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച് പ്രതിദിനം ശരാശരി 584 പേർക്കാണ് ഇപ്പോൾ പുതിയതായി രോഗബാധ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്‌ച്ച ഇത് 546 ആയിരുന്നു. അതായത് 7 ശതമാനത്തിന്റെ വർദ്ധന ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ അറിയിപ്പനുസരിച്ച് ഇന്നലെ 1,44,000 പരിശോധനകളാണ് ബ്രിട്ടനിലാകെ നടത്തിയത്. എൻ എച്ച് എസ് ജീവനക്കാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമുള്ള ആന്റിബോഡി പരിശോധനയും ഇതിൽ ഉൾപ്പെടും. ഇന്നലെ എൻ എച്ച് എസ് ആശുപത്രികളിൽ 22 മരണങ്ങളാണ് രേഖപ്പെടുത്തിയത്. വെയിൽസിൽ ഇന്നലെ രണ്ട് മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ നോർത്തേൺ അയർലൻഡിലും സ്‌കോട്ട്ലാൻഡിലും ഇന്നലെ മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. കോവിഡ് മരണങ്ങൾ രേഖപ്പെടുത്താത്ത ഒരാഴ്‌ച്ചയാണ് സ്‌കോട്ട്ലാൻഡിൽ കടന്നുപോയത്.

സ്‌കോട്ട്ലാൻഡിലെ മ്യുസിയം, ഗാലറികൾ, മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഇന്നുമുതൽ തുറന്ന് പ്രവർത്തനമാരംഭിക്കും. അതുപോലെ ചൈൽഡ് കെയർ മേഖലയും ഇന്ന് പ്രവർത്തനമാരംഭിക്കും.

അതിനിടയിൽ, തകരുന്ന ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ കൈപിടിച്ചുയർത്തുവാൻ നികുതികൾ വർദ്ധിപ്പിക്കേണ്ടതായി വന്നേക്കാം എന്ന സൂചനകൾ ചാൻസലർ ഋഷി സുനാക് നൽകി. കൊറോണ വൈറസ് പ്രതിസന്ധി മൂലം ദേശീയ കടം കണക്കില്ലാതെ വർദ്ധിച്ചു എന്ന ഒ ബി ആർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഇക്കാര്യത്തിൽ ഉടനടി ഒരു സംതുലനം കൊണ്ടുവരേണ്ടതുണ്ടെന്ന് ചാൻസലർ പറഞ്ഞു. നികുതി വർദ്ധനവും ചെലവ് ചുരുക്കലും അത്യന്താപേക്ഷിതമാണെന്ന് നിരീക്ഷകർ പറയുമ്പോഴും, 2024 ന് മുൻപായി വരുമാന നികുതിയോ നാഷണൽ ഇൻഷുറൻസോ വാറ്റോ വർദ്ധിപ്പിക്കില്ലെന്ന ബോറിസ് ജോൺസൺന്റെ പ്രഖ്യാപനത്തോട് ചേർന്ന് നിൽക്കുകയാണ് ഋഷി സുനാക്.

ജി ഡി പി ഈ വർഷം 14 ശതമാനം ഇടിയുമെന്നാണ് ഒ ബി ആർ പറയുന്നത്. കഴിഞ്ഞ 300 വർഷങ്ങളിൽ ബ്രിട്ടൻ കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയായിരിക്കും ഇത്. മാത്രമല്ല 2023-24 ൽ പ്രതീക്ഷിച്ചതിനേക്കാൾ 710 ബില്ല്യൺ പൗണ്ടിന്റെ അധിക ബാദ്ധ്യത സർക്കാരിനുണ്ടാവുകയും ചെയ്യും. അതയത് ബ്രിട്ടനിലേ കുട്ടികൾ ഉൾപ്പടെയുള്ള ഓരോ പൗരനും 11,000 പൗണ്ടിന്റെ കടബാദ്ധ്യത ഉണ്ടാകും.

അതേസമയം, തൊഴിൽ നഷ്ടങ്ങൾ പെരുകിവരികയാണ്. തൊഴിൽ സംരക്ഷിക്കാൻ തന്റെ കൈയിൽ മാന്ത്രിക ദണ്ഡൊന്നും ഇല്ലെന്നാണ് ബോറിസ് ജോൺസൺ ഇതേക്കുറിച്ച് പറഞ്ഞത്. വെല്ലുവിളികളെ ആരും വിലകുറച്ച് കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം 2020 അവസാനത്തോടെ സാമ്പത്തിക പുരോഗതി തന്നെ നിലച്ചുപോയേക്കാം എന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകുന്നത്. തൊഴിൽ നഷ്ടം 2021 ലേക്കും നീണ്ടേക്കുമെന്നും 2021 ആദ്യപാദത്തിൽ തൊഴിൽനഷ്ടം13 ശതമാനം വരെയെത്തുമെന്നും ഈ രംഗത്തെ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിന് മുൻപ് 1984 ലെ 11.9 ശതമാനം തൊഴിൽ നഷ്ടമായിരുന്നു ഏറ്റവും ഉയർന്ന തോതിലുള്ള തൊഴിൽ നഷ്ടം.

വസന്തകാല ബജറ്റിൽ നികുതി വർദ്ധനവ് അനിവാര്യമാണെന്ന കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് സുനാക് പറഞ്ഞത് ഭാവിയിലെ സാമ്പത്തിക നയത്തെ കുറിച്ച് ഇപ്പോൾ ഒന്നും പ്രതികരിക്കാനില്ലെന്നാണ്. അതേ സമയം ശക്തവും സുസ്ഥിരവുമായ ഒരു പൊതു സമ്പദ്വ്യവസ്ഥ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുന്നിലുള്ളത് വളരെ കഠിനമായ മാർഗ്ഗങ്ങളാണ് അവയിൽ ചിലത് സ്വീകരിക്കേണ്ടതായി വന്നേക്കാം. അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP