Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോറിസ് ജോൺസൺ വെറുതെ പറഞ്ഞതല്ല; 2 ലക്ഷം ഹോങ്കോംഗുകാർക്ക് ബ്രിട്ടീഷ് വിസ അനുവദിക്കുന്നു; ആദ്യ ഘട്ടത്തിന് ശേഷം 30 ലക്ഷം പേർക്കെങ്കിലും വിസ; ചൈനയുമായി തെറ്റിയ ഹോങ്കോംഗിലേക്ക് ഇനി പിടികൊടുക്കാതെ യു കെയിലേക്ക് രക്ഷപ്പെടാം

ബോറിസ് ജോൺസൺ വെറുതെ പറഞ്ഞതല്ല; 2 ലക്ഷം ഹോങ്കോംഗുകാർക്ക് ബ്രിട്ടീഷ് വിസ അനുവദിക്കുന്നു; ആദ്യ ഘട്ടത്തിന് ശേഷം 30 ലക്ഷം പേർക്കെങ്കിലും വിസ; ചൈനയുമായി തെറ്റിയ ഹോങ്കോംഗിലേക്ക് ഇനി പിടികൊടുക്കാതെ യു കെയിലേക്ക് രക്ഷപ്പെടാം

മറുനാടൻ മലയാളി ബ്യൂറോ

കദേശം 2,00,000 ഹോങ്കോംഗുകാർക്ക് വിസ അനുവദിക്കുന്നതിലൂടെ അവർക്ക് ബ്രിട്ടീഷ് പൗരത്വത്തിലേക്കുള്ള വഴി തുറന്നിരിക്കുകയാണ് ബോറിസ് ജോൺസൺ സർക്കാർ. ചൈന കരിനിയമവുമായി എത്തുകയും അതിനെതിരായ പ്രതിഷേധത്തെ അടിച്ചമർത്തുകയും ചെയ്തതിനു പിന്നാലെ ഹോങ്കോംഗ് കാരെ ബ്രിട്ടനിലേക്ക് സ്വാഗതം ചെയ്യുവാനുള്ള നടപടികൾ ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു.

ആദ്യഘട്ടത്തിൽ 2,00,000 പേർക്ക് വിസ നൽകാനാണ് ഉദ്ദേശിക്കുന്നതെങ്കിലും 1,80,000 പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഒരു ഔദ്യോഗിക വക്താവ് അറിയിച്ചു. ചൈനീസ് വംശജനായ കൺസർവേറ്റീവ് എം പി അലൻ മാക്ക് പറഞ്ഞത് ഒരുപാട് ഹോങ്കോംഗുകാരെ താൻ പ്രതീക്ഷിക്കുന്നില്ല എന്നാണ്. എന്നാലും അവർ ധാരാളമായി എത്തിയാൽ അത് സമ്പദ്ഘടനയ്ക്ക് ഉണർവ്വുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിൽ മിടുക്കരാണ് ഹോങ്കോംഗുകാർ എന്നും അദ്ദേഹം പറഞ്ഞു.

ചൈന നടപ്പിലാക്കിയ പുതിയ ദേശീയ സുരക്ഷാ നിയമം ബ്രിട്ടീഷ്-ചൈന കരാറിന് വിരുദ്ധവും ഹോങ്കോംഗിലെ അടിസ്ഥാന നിയമങ്ങൾക്ക് വിപരീതവും ആണെന്ന് പറഞ്ഞ ബോറിസ് ജോൺസൺ അത് വലിയൊരു പരിധിവരെ ഹോങ്കോംഗിന്റെ സ്വയംഭരണാവകാശം ഹനിക്കുമെന്നും കൂട്ടിച്ചേർത്തു. ചൈന മുന്നോട്ട് പോകാനാണ് ഭാവമെങ്കിൽ, ഹോങ്കോംഗിലെ ബ്രിട്ടീഷ് ഓവർസീസ് പാസുള്ളവർക്കെല്ലാം ബ്രിട്ടനിലേക്ക് വരുവാനുള്ള സൗകര്യമൊരുക്കുമെന്ന് ബോറിസ് ജോൺസൺ നേരത്തേ പറഞ്ഞിരുന്നു.

എന്നാൽ ഈ പ്രസ്താവനയെ ചൈനയുടെ അഭ്യന്തരകാര്യങ്ങളിൽ ബ്രിട്ടന്റെ ഇടപെടലായാണ് ചൈന കാണുന്നതെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ചൈനീസ് അംബാസിഡർ പറഞ്ഞിരുന്നു. ബ്രിട്ടനും ചൈനയുമായി ഒരുപാട് വർഷത്തെ സുദൃഢമായ ബന്ധമുണ്ടെന്നും അത് ഒരുപാട് വർഷം കൊണ്ട് രൂപപ്പെട്ടതാണെന്നും ബന്ധങ്ങൾ എളൂപ്പത്തിൽ ഉണ്ടാകുന്ന ഒന്നല്ലെന്നുമായിരുന്നു ബ്രിട്ടൻ ഇതിന് മറുപടി നൽകിയത്.

ആദ്യഘട്ടത്തിൽ 2 ലക്ഷം പേർക്കാണ് വിസ നൽകുന്നതെങ്കിൽ പിന്നീട് ഘട്ടം ഘട്ടമായി 30 ലക്ഷത്തോളം ഹോങ്കോംഗ് പൗരന്മാർക്ക് വിസ ലഭ്യമാക്കുന്നതാണ് ബോറിസ് ജോൺസൺ പ്രഖ്യാപിച്ച പദ്ധതി. എന്നാൽ, ഇതിൽ ഹോങ്കോംഗുകാരുടെ പൊതുവായുള്ള പ്രതികരണം ഇനിയും വെളിവായിട്ടില്ല. ചൈനയുടെ പുതിയ കരിനിയമത്തിനെതിരെയുള്ള പ്രതിഷേധം കൂടുതൽ കനക്കുകയും, ചൈന അടിച്ചമർത്തൽ തുടരുകയും ചെയ്താൽ കൂടുതൽ ഹോങ്കോംഗുകാർ ഈ സൗകര്യം ഉപയോഗപ്പെടുത്തി ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP