Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊറോണ വ്യാപനം തുടങ്ങിയ ശേഷം ഏറ്റവും കുറഞ്ഞ മരണം രേഖപ്പെടുത്തിയ ദിനം; 11 മരണങ്ങളിൽ ആശ്വസിക്കാൻ പക്ഷെ വകയില്ല; ഇളവുകൾ മൂലം ശരാശരി രോഗവ്യാപന നിരക്ക് ആറ് ശതമാനം ഉയർന്നതായി റിപ്പോർട്ട്; രണ്ടാം വ്യാപനത്തിനൊരുങ്ങി ബ്രിട്ടൻ

കൊറോണ വ്യാപനം തുടങ്ങിയ ശേഷം ഏറ്റവും കുറഞ്ഞ മരണം രേഖപ്പെടുത്തിയ ദിനം; 11 മരണങ്ങളിൽ ആശ്വസിക്കാൻ പക്ഷെ വകയില്ല; ഇളവുകൾ മൂലം ശരാശരി രോഗവ്യാപന നിരക്ക് ആറ് ശതമാനം ഉയർന്നതായി റിപ്പോർട്ട്; രണ്ടാം വ്യാപനത്തിനൊരുങ്ങി ബ്രിട്ടൻ

സ്വന്തം ലേഖകൻ

ബ്രിട്ടനിലെ പ്രതിവാര രോഗവ്യാപന ശരാശരിയിൽ ആറ് ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മെയ്‌ ആദ്യവാരത്തിന് ശേഷം ഇതാദ്യമായാണ് പ്രതിവാര രോഗവ്യാപന നിരക്ക് ഉയരുന്നത്. ഇത് ആശങ്കയുണർത്തുമ്പോഴും പ്രതിദിന മരണം 17 ൽ പിടിച്ചു നിർത്താനായി എന്ന് ആശ്വസിക്കാം. സമ്പദ്ഘടനയെ പൂർവ്വ സ്ഥിതിയിലാക്കുന്നതിനായി ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രധാന ഇളവുകൾ പ്രഖ്യാപിച്ചതിന് ശേഷം ഒന്നര ആഴ്‌ച്ച കഴിഞ്ഞ അവസരത്തിലാണ് ഈ വർദ്ധനവ് ദൃശ്യമായതെന്നത് തികച്ചും ആശങ്കാകരം തന്നെയാണ്.

സൂപ്പർ സാറ്റർഡേ ആഘോഷിക്കുവാനായി ലക്ഷങ്ങളാണ് പബ്ബുകളിലേക്കും ബാറുകളിലേക്കും ഒഴുകിയെത്തിയത്. മറ്റൊരു രോഗവ്യാപനത്തിന് കാരണമായേക്കാം എന്ന വിദഗ്ദോപദേശമെല്ലാം അവഗണിച്ചാണ് ജനങ്ങൾ പൊതുയിടങ്ങളിൽ തിങ്ങിക്കൂടി സ്വാതന്ത്ര്യം ആഘോഷിച്ചത്. കഴിഞ്ഞ 17 ആഴ്‌ച്ചകളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണ് ഇന്നലെ രേഖപ്പെടുത്തിയത് എന്നത് മാത്രമാണ് ഇപ്പോൾ ആശ്വാസത്തിന് വകയായിട്ടുള്ളത്. ഒരു രോഗി മരണമടയുവാൻ മൂന്ന് ആഴ്‌ച്ച വരെ എടുക്കാം എന്നത് കണക്കാക്കുമ്പോൾ, രണ്ടാഴ്‌ച്ചക്ക് ശേഷം മരണനിരക്ക് വീണ്ടും വർദ്ധിക്കുമോഎന്ന ആശങ്കയും നിലനിൽക്കുന്നു.

ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ബ്രിട്ടനിൽ ഇതുവരെ 44,830 കോവിഡ് മരണങ്ങളാണ് നടന്നിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ 50,000 മരണങ്ങൾ എന്ന നാഴികക്കല്ല് ജൂണിൽ തന്നെ പിന്നിട്ടുകഴിഞ്ഞിരിക്കുന്നു എന്നാണ് മറ്റു ചില പഠനങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 2,07,000 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. എൻ എച്ച് എസ് പ്രവർത്തകർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഉള്ള ആന്റിബോഡി പരിശോധന ഉൾപ്പടെയാണിത്. ഇതിൽ 650 പേർക്ക് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചു എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. ഇംഗ്ലണ്ടിൽ 10 മരണങ്ങളും നോർത്തേൺ അയർലൻഡിൽ ഒരു മരണവുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. സ്‌കോട്ടലാൻഡിലും വെയിൽസിലും ഇന്നലെ കോവിഡ് മരണങ്ങൾ ഒന്നുംതന്നെ രേഖപ്പെടുത്തിയിട്ടില്ല.

ഇതിനിടയിൽ ഹിയർഫോർഡ്ഷെയറിലെ മാത്തോണിൽ ഒരു ഫാമിൽ 73 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് 200 തൊഴിലാളികളെ ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. അതേ സമയം ജൂലായ് 24 മുതൽ ഷോപ്പുകളിൽ മാസ്‌ക് നിർബന്ധമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണയുടെ രണ്ടാം വ്യാപനത്തെ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടയിൽ കിങ്സ് കോളേജ് ലണ്ടനിലെ ഒരു കൂട്ടം ഗവേഷകർ പറയുന്നതുകൊറോണ വൈറസ് ഫ്ളൂ പോലെ എല്ലാ വർഷവും മനുഷ്യരെ ബാധിച്ചേക്കാം എന്നാണ്. ഹേർഡ് ഇമ്മ്യുണിറ്റി വഴിയോ പ്രതിരോധ മരുന്ന് വഴിയോ രോഗത്തെ തടയാം എന്നുള്ള ആശയത്തിന് മങ്ങലേല്പിക്കുന്നതാണ് ഈ വെളിപ്പെടുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP