Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാര്യയുടെ വാക്ക് കേട്ട് ഓടിച്ചാടി അമേരിക്കയ്ക്ക് പോയ ഹാരി ആകെ പെട്ടു; ഒന്നും പ്രത്യേകിച്ച് ചെയ്യാനില്ലാതെ വെറുതെ ഇരുന്ന് കലിപിടിച്ച് ബ്രിട്ടീഷ് രാജകുമാരൻ; പുസ്തകം എഴുത്തുമുതൽ അഭിനയം വരെ ഏർപ്പാടാക്കി ജീവിതം ആഘോഷിച്ച് മേഗനും

ഭാര്യയുടെ വാക്ക് കേട്ട് ഓടിച്ചാടി അമേരിക്കയ്ക്ക് പോയ ഹാരി ആകെ പെട്ടു; ഒന്നും പ്രത്യേകിച്ച് ചെയ്യാനില്ലാതെ വെറുതെ ഇരുന്ന് കലിപിടിച്ച് ബ്രിട്ടീഷ് രാജകുമാരൻ; പുസ്തകം എഴുത്തുമുതൽ അഭിനയം വരെ ഏർപ്പാടാക്കി ജീവിതം ആഘോഷിച്ച് മേഗനും

സ്വന്തം ലേഖകൻ

കൊട്ടാരം വിട്ടിറങ്ങി കൂട്ടിലടക്കപ്പെട്ട കിളിയായതിന്റെ അസ്വസ്ഥതയിലാണ് ഹാരി രാജകുമാരനെന്നാണ് പുതിയ റിപ്പോർട്ടുകൾ. കൊട്ടാരത്തിൽ പണ്ട് മേഗൻ അനുഭവിച്ചു എന്ന് അവകാശപ്പെടുന്ന ഒറ്റപ്പെടലിലാണ് ഹാരിയും എന്നാണ് രാജകുടുംബത്തിന്റെ കഥകളുടെ രചയിതാവായ ടോം ക്വിൻ പറയുന്നത് എന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. രാജ്കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ എന്ന നിലയിലുള്ള കടമകളിൽ നിന്നും വിരമിച്ച ശേഷം അമേരിക്കയിൽ കുടിയേറിയ ഹാരിയും മേഗനും ഇപ്പോൾ മകൻ ആർച്ചിയുമൊത്ത് ലോസ് ഏഞ്ചലസിലെ ആഡംബര ബംഗ്ലാവിലാണ് താമസിക്കുന്നത്.

മേഗൻ ലോസ് ഏഞ്ചലസിലെ ജീവിതം ആസ്വദിക്കുമ്പോഴും ഒന്നും ചെയ്യുവാനില്ലാതെ നട്ടം തിരിയുകയാണ് രാജകുമാരൻ. മേഗന്റെ നിഴലായി ഒതുങ്ങിപ്പോകുന്ന ജീവിതം ഹാരിയേ ഏറെ വിഷമിപ്പിക്കുന്നുണ്ടെന്നും അത് അവരുടെ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നും ടോം ക്വിൻ പറയുന്നു. മേഗന്റെ സ്വാധീനവലയത്തിൽ നിന്നും വിട്ടുമാറാനാകാതെ രാജകുമാരൻ ലോസ് ഏഞ്ചലസിലെ ഓരോ ദിവസവും എണ്ണിയെണ്ണിയാണ് കഴിച്ചുകൂട്ടുന്നതെന്നും അദ്ദേഹം പറയുന്നു.

മേഗൻ എന്നും ഊർജ്ജസ്വലയും അത്യൂത്സാഹവതിയും ആയിരുന്നു. മേഗന്റെ ഊർജ്ജത്തിന്റെ ഒഴുക്കിൽ എന്നും ഒഴുകിനടക്കുവാനേ ഹാരിക്ക് കഴിഞ്ഞിരുന്നുള്ളു. മധുവിധു ദിനങ്ങളിൽ അത് ആസ്വാദ്യകരമായിരുന്നെങ്കിലും ഇന്ന് അത് പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ ആരംഭിച്ചിട്ടുണ്ട് എന്നാണ് ടോമിന്റെ അഭിപ്രായം. ഹാരിയും മേഗനുമായി ഏറ്റവും അടുത്തവരുമായി സംസാരിച്ചു എന്ന് അവകാശപ്പെടുന്ന ഗ്രന്ഥകാരൻ പറയുന്നത്, അമേരിക്കയിൽ ഇനിയും സ്വന്തമായ ഒരു സ്ഥാനം കണ്ടെത്താനാകാതെ ഹാരി വിഷമിക്കുകയാണെന്നാണ്.

വിവാഹശേഷം ബ്രിട്ടനിൽ ജീവിക്കാൻ മേഗൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്ന മുതിർന്ന ഫോട്ടോഗ്രാഫർ ആർതർ എഡ്വേർഡ്സിന്റെ ആരോപണത്തെ തുടർന്ന് മേഗന് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടതായി വന്നു. നികുതിദായകരുടെ 2.4 മില്ല്യൺ പൗണ്ട് ചെലവാക്കി ഫ്രോഗ്മോർ കോട്ടേജ് നവീകരിച്ചെങ്കിലും അവിടെ ഒരുപാട് നാൾ താമസിക്കുവാൻ മേഗൻ ആഗ്രഹിച്ചിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

ജനിച്ച അന്നു മുതൽ ഹാരിയുടെ ചിത്രങ്ങൾ എടുത്തിരുന്ന ഈ കൊട്ടാരം ഫോട്ടോഗ്രാഫർ ഹാരിയുടെ സ്വഭാവത്തിൽ വന്ന മാറ്റത്തെക്കുറിച്ചും പറഞ്ഞു. ഒരു വർഷത്തോളം ഹാരി തന്നോട് സംസാരിച്ചില്ല എന്നാണ് അയാൾ പറഞ്ഞത്. അതിന് കാരണം മേഗനാണെന്നും അയാൾ കുറ്റപ്പെടുത്തുകയുണ്ടായി. ബ്രിട്ടൻ ഒരിക്കലും മേഗന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നില്ല. തന്റെ അനന്യസാധാരണമായ ഊർജ്ജം കൊണ്ട് ഹാരിയെ അവർ ആകർഷിക്കുകയായിരുന്നു. പാവം ഹാരി അതിന്റെ മാസ്മരികതയിൽ വീണുപോയി. കോമൺവെൽത്തിനെ ഹാരി വിമർശിച്ചത് തന്നെ രാജകുമാരൻ ഭാര്യയുടെ സ്വാധീനത്തിന് അടിമയായി എന്നതിന്റെ തെളിവാണെന്നും അയാൾ ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP