Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നലെ 85 മരണങ്ങൾ മാത്രം; ബ്രിട്ടൻ സാന്ത്വനത്തിലേക്ക്; ഒരിക്കലും ലോക്ക്ഡൗൺ ചെയ്യാത സ്വീഡനിൽ രോഗവിമുക്തി യൂറോപ്പിലെ ഏറ്റവും വലിയ വേഗത്തിൽ; കൊറോണയുടെ പ്രകടനം ഇങ്ങനെയൊക്കെയോ?

ഇന്നലെ 85 മരണങ്ങൾ മാത്രം; ബ്രിട്ടൻ സാന്ത്വനത്തിലേക്ക്; ഒരിക്കലും ലോക്ക്ഡൗൺ ചെയ്യാത സ്വീഡനിൽ രോഗവിമുക്തി യൂറോപ്പിലെ ഏറ്റവും വലിയ വേഗത്തിൽ; കൊറോണയുടെ പ്രകടനം ഇങ്ങനെയൊക്കെയോ?

സ്വന്തം ലേഖകൻ

ന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 85 മരണങ്ങൾ മാത്രം. അതേ സമയം നോർത്തേൺ അയർലാൻഡിൽ കഴിഞ്ഞ ഒരാഴ്‌ച്ച കടന്നുപോയത് കോവിഡ് മരണങ്ങൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്യാതെയാണ്. കഴിഞ്ഞ വ്യാഴാഴ്‌ച്ച 89 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതയത് പ്രതിദിന മരണ സംഖ്യയിൽ കാര്യമായ മാറ്റം വന്നിട്ടില്ല എന്നർത്ഥം. എന്നാൽ പ്രതിവാര ശരാശരി 110 ൽ നിന്നും 20 ശതമാനംതാഴ്ന്ന് 87 ആയി എന്നത് തീർച്ചയായും ആശ്വാസം പകരുന്ന കാര്യമാണ്.

ഗവണ്മെന്റ് സർവിലൻസ് ടെസ്റ്റിങ് പദ്ധതിയുടെ പ്രത്യേക റിപ്പോർട്ട് പ്രകാരം രോഗവ്യാപനം കുറയുന്നുണ്ട്, പക്ഷെ വളരെ സാവധാനത്തിൽ ആണെന്ന് മാത്രം. ഇതിനെ ഏറെക്കുറെ ശരിവയ്ക്കുന്നതാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾകഴിഞ്ഞ ആഴ്‌ച്ചത്തെ വിവരങ്ങൾ പ്രകാരം ജനസംഖ്യയുടെ 0.03 ശതമാനം ആളുകൾക്ക് മാത്രമാണ് നിലവിൽ കോവിഡ് ബാധയുള്ളത്. തൊട്ടു മുന്നിലത്തെ ആഴ്‌ച്ച ഇത് 0.04 ശതമാനവും അതിനും മുൻപത്തെ ആഴ്‌ച്ച ഇത് 0.09 ശതമാനവും ആയിരുന്നു.

ഇന്നലെ ആകെ1,52,362 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എൻ എച്ച് എസ് ജീവനക്കാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഉള്ള ആന്റിബോഡി പരിശോധന ഉൾപ്പടെയാണിത്. ഇതിൽ 621 പേർക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.ഇതോടെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2,87,621 ആയി ഉയർന്നു. അതിനിടെ, തൊഴിലവസരങ്ങൾ സംരക്ഷിക്കുവാനുള്ള ഋഷി സുനാകിന്റെ നടപടികൾക്ക് കനത്ത തിരിച്ചടിയായി ഏകദേശം 60,000 പേർക്ക് കൂടി തൊഴിൽ നഷ്ടമാകുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ലോക്ക്ഡൗൺ ഇല്ലാതെ മരണനിരക്ക് കുറച്ച് സ്വീഡൻ

കൊറോണ വ്യാപനകാലത്ത് യൂറോപ്യൻ രാജ്യങ്ങൾ ഏതാണ്ട് എല്ലാം തന്നെ ലോക്ക്ഡൗണിലേക്ക് പോയപ്പോഴും ലോക്ക്ഡൗണിന് വിസമ്മതിച്ച ഒരു രാജ്യമാണ് സ്വീഡൻ. സ്വീഡിഷ് സർക്കാരിന്റെ ഈ നടപടി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഏറെ വിമർശനങ്ങൾക്ക് പാത്രമായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച സ്വീഡനിലെ മരണനിരക്ക് ഒരു ലക്ഷം പേരിൽ 1.6 എന്ന നിലയിലായിരുന്നു. ഇതേസമയം ബ്രിട്ടനിലേത് ഒരു ലക്ഷം പേരിൽ 1.4 മരണങ്ങൾ എന്നതായിരുന്നു.

എന്നാൽ മറ്റൊരു റിപ്പോർട്ട് കാണിക്കുന്നത് ഒരു ലക്ഷം പേരിൽ 4.12 എന്ന നിലയിൽ ഉണ്ടായിരുന്ന സ്വീഡനിലെ മരണനിരക്ക് കഴിഞ്ഞ ജൂൺ 9 ന് ശേഷം ഒരു ലക്ഷം പേരിൽ 2.51 മരണങ്ങൾ എന്നായി കുറഞ്ഞു എന്നാണ്. ഇതേ കാലയളവിൽ ബ്രിട്ടനിലെ മരണനിരക്ക്, ഒരു ലക്ഷം പേരിൽ 1.88 മരണങ്ങൾ എന്ന നിലയിൽ മാത്രമേ കുറഞ്ഞിരുന്നുള്ളു. യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ കണക്കനുസരിച്ച് ഒരു ലക്ഷം പേരിൽ 3.4 മരണങ്ങൾ സംഭവിക്കുന്ന മാസിഡോണിയ, 2.1 മരണങ്ങൾ സംഭവിക്കുന്ന കോസോവോ എന്നീ രാജ്യങ്ങൾ മാത്രമാണ് കോവിഡ് മരണനിരക്കിന്റെ കാര്യത്തിൽ ബ്രിട്ടനും സ്വീഡനും മുന്നിലുള്ളത്.

ഒരു സമയത്ത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്ക് രേഖപ്പെടുത്തിയ ബെൽജിയത്തിൽ കഴിഞ്ഞ ബുധനാഴ്‌ച്ച മരണനിരക്ക് 0.27 മാത്രമായിരുന്നു. ഇറ്റലിയിലേത് 0.31 ഉം. കോവിഡ് ബാധയുടെ ആരംഭകാലം മുതൽക്കേ സ്വീഡനിലെ പകർച്ചവ്യാധി വിദഗ്ദൻ ആൻഡർ ടെഗ്‌നെൽ ലോക്ക്ഡൗണിനെ എതിർത്തിരുന്നു. അത് ശാസ്ത്രത്തിന് എതിരായ പ്രവർത്തിയാണെന്നും ബ്രിട്ടനിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷവും മരണനിരക്ക് ഉയരുന്നത് ലോക്ക്ഡൗൺ ഫലപ്രദമല്ല എന്നതിന്റെ തെളിവാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

സ്വീഡനിൽ ഇതുവരെ 73,858 രോഗികളും 5,482 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് ഇത് കുറവാണെങ്കിലും തൊട്ടയൽ രാജ്യങ്ങളായ നോർവേ, ഫിൻലാൻഡ് എന്നിവയുമായി തട്ടിച്ച് നോക്കുമ്പോൾ ഇത് വളരെ കൂടുതലാണ്. നോർവേയിൽ 8,950 രോഗികളും 251 മരണങ്ങളും രേഖപ്പെടുത്തിയപ്പോൾ ഫിൻലാൻഡിൽ രേഖപ്പെടുത്തിയത് 7,273 രോഗികളും 329 മരണങ്ങളും മാത്രമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP