Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

സ്റ്റാമ്പ് ഡ്യുട്ടി സസ്പെൻഡ് ചെയ്യും; വാറ്റിലും ഇളവുകൾ വരും; ഹോം ഇൻസുലേഷന് പുതിയ പദ്ധതി; ചെറുപ്പക്കാരെ സ്ഥിരപ്പെടുത്തിയാൽ 6 മാസ സർക്കാർ ശമ്പളം; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ ഉണർത്താൻ മിനി ബജറ്റുമായി ഇന്ന് ഋഷി സുനാക് എത്തുന്നു; എങ്ങും പ്രതീക്ഷ മാത്രം ബാക്കി

സ്റ്റാമ്പ് ഡ്യുട്ടി സസ്പെൻഡ് ചെയ്യും; വാറ്റിലും ഇളവുകൾ വരും; ഹോം ഇൻസുലേഷന് പുതിയ പദ്ധതി; ചെറുപ്പക്കാരെ സ്ഥിരപ്പെടുത്തിയാൽ 6 മാസ സർക്കാർ ശമ്പളം; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ ഉണർത്താൻ മിനി ബജറ്റുമായി ഇന്ന് ഋഷി സുനാക് എത്തുന്നു; എങ്ങും പ്രതീക്ഷ മാത്രം ബാക്കി

സ്വന്തം ലേഖകൻ

കൊറോണയിൽ തകർന്നടിഞ്ഞ സമ്പദ്വ്യവസ്ഥയെ ഉണർത്താൻ കൈയിലുള്ള സകല ആയുധങ്ങളും എടുത്ത് പോരാടുവാൻ ഒരുങ്ങുകയാണ് ചാൻസലർ ഋഷി സുനാക്. ഇതിന്റെ ഭാഗമായി ഒട്ടുമിക്ക വീടുകൾക്കും ക്രയവിക്രയം നടത്തുമ്പോൾ നൽകേണ്ട സ്റ്റാമ്പ് ഡ്യുട്ടി താത്ക്കാലികമായി പിൻവലിക്കുന്നു. വളർച്ചയുറപ്പാക്കുകയും തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും ചെയ്യുവാൻ ഉദ്ദേശിച്ചുള്ള മിനി ബജറ്റിന്റെ ഭാഗമായി ആറ് മാസത്തേക്ക് സ്റ്റാമ്പ് ഡ്യുട്ടി ഹോളിഡേ പ്രഖ്യാപിക്കുമെന്നാണ് വൈറ്റ്ഹാൾ വൃത്തങ്ങൾ നൽകുന്ന സൂചന. സ്റ്റാമ്പ് ഡ്യുട്ടി നൽകുവാനുള്ള പരിധി 1,25,000 പൗണ്ടിൽ നിന്നും 3,00,000 പൗണ്ടാക്കി ഉയർത്തുമെന്നും കരുതുന്നു.

ദേശീയ ശരാശരി മൂല്യം 2,48,000 ഉള്ള ഒരു വസ്തുവിന്റെ ക്രയവിക്രയത്തിൽ ഇനി ലാഭിക്കാവുന്നത് 2,460 പൗണ്ടായിരിക്കും. സ്റ്റാമ്പ് ഡ്യുട്ടി ഹോളിഡേ പരിഗണിക്കുന്ന വാർത്ത നേരത്തേ ചോർന്നതിനാലാണ് ഇപ്പോൾ ഇതിൽ ഒരു തീരുമാനമെടുക്കുന്നത് എന്നാണ് അറിയുവാൻ കഴിയുന്നത്. വാർത്ത ചോർന്നതിനാൽ, ഇത് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് സാമ്പത്തിക വിദഗ്ദരും പ്രോപ്പർട്ടി എക്സ്പേർട്ട്സും ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ, അതിനായി കാത്തിരുന്ന് വസ്തുക്കളുടെ ക്രയവിക്രയം വൈകുമെന്നും അവർ പറഞ്ഞിരുന്നു. ഈ വാർത്ത ചോർന്നതിൽ മന്ത്രിസഭ അമർഷത്തിലാണ്. ഇതിനേക്കുറിച്ച് ഒരു അന്വേഷണവും നടക്കുന്നുണ്ട്.

ആദ്യമായി വസ്തു വാങ്ങുന്നവർക്ക് 3,00,000 പൗണ്ട് വരെയുള്ള വസ്തുക്കളിൽ ഇപ്പോൾ തന്നെ സ്റ്റാമ്പ് ഡ്യുട്ടി ഹോളിഡേ ഉണ്ട്. ഇത് 5,00,000 ആയി ഉയർത്തിയാൽ ഉപഭോക്താക്കൾക്ക് വീണ്ടും ഒരു 10,000 പൗണ്ട് കൂടി ലാഭിക്കാനാകും. ലോക്ക്ഡൗണിന് ശേഷം കാര്യമായ ചലനമില്ലാതെ കിടന്ന റിയൽ എസ്റ്റേറ്റ് വിപണി പുനഃസംഘടിപ്പിക്കുന്നതിന് സഹായകമായാണ് ഈ ഹോളിഡേ കൊണ്ടുവരുന്നത്.

ഇതിനു മുൻപും ഇത്തരത്തിലുള്ള താത്ക്കാലിക ഇളവുകൾ അനുവദിച്ചപ്പോഴൊക്കെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥക്ക് അത് ഉത്തേജകമായി മാറിയിട്ടുണ്ടെന്ന് ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഫിസ്‌കൽ സ്റ്റഡീസിലെ സ്റ്റുവർട്ട് ആഡം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഇത്തരത്തിൽ ഒരു ഇളവ് റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ നിക്ഷേപം ഉണ്ടാക്കുമെന്നും അത് സമ്പദ്ഘടനയുടെ ഉണർവിന് സഹായകരമാകുമെന്നും സർക്കാരും വിശ്വസിക്കുന്നു.

ബുധനാഴ്‌ച്ച അവതരിപ്പിക്കുന്ന മിനി ബജറ്റിലെ മറ്റൊരു പ്രധാന തീരുമാനം തൊഴിലില്ലായ്മ പെരുകുന്നത് തടയുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. യുവാക്കളെ, ചുരുങ്ങിയത് ആറ് മാസത്തേക്കെങ്കിലും ജോലിക്ക് നിയമിക്കുകയാണെങ്കിൽ അവരുടെ വേതനം സർക്കാർ നൽകുന്ന ഒരു പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. അതാത് സ്ഥാപനങ്ങൾ ഈ യുവാക്കൾക്ക് ആവശ്യമായ പരിശീലനം നൽകണം. ഇങ്ങനെയായാൽ കുറേപേരെയെങ്കിലും പിന്നീ ട് അതാത് സ്ഥാപനങ്ങളിൽ സ്ഥിരമായി നിയമിക്കാൻ സാധ്യതയുണ്ടെന്നാണ് സർക്കാർ കരുതുന്നത്.

അതേ സമയം അടുത്ത തെരഞ്ഞെടുപ്പിന് മുൻപായി വരുമാന നികുതി, നാഷണൽ ഇൻഷുറൻസ്, വാറ്റ് എന്നിവയിൽ വർദ്ധനവ് ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. അതേ സമയം സുനാകിന്റെ കൂടുതൽ ഉദാരമായ സമീപനത്തിനെതിരെ ചില ശബ്ദങ്ങൾ ടോറികക്ഷിയിൽ നിന്നു തന്നെ ഉയര്ന്നു വരാൻ തുടങ്ങിയിട്ടുണ്ട്. കോമൺ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ മുൻ ചെയർമാൻ സർ ഏഡ്വേർഡ് ലീ പറയുന്നത് ഉദാരമതികളായ ഇടതുപക്ഷ ചിന്താഗതിയുള്ള പ്രസിഡന്റ് റൂസ്വെൽട്ടിനെ പോലെയുള്ളവരല്ല, കുറേക്കൂടി യാഥാസ്ഥിക മനോഭാവം വച്ചു പുലർത്തുന്ന മാർഗരറ്റ് താച്ചറേ പോലെയുള്ളവരേയാണ് മാതൃകയാക്കേണ്ടത് എന്നാണ്.

സ്റ്റാമ്പ് ഡ്യുട്ടി ഈളവിൽ വീടുകൾ വാങ്ങുവാൻ ഏറ്റവും അനുയോജ്യമായ ഇടങ്ങൾ

ലണ്ടന് പുറത്ത് ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നു എങ്കിൽ, സറേയിലെ ഡോർക്കിങ്, ഹാംപൊഷയറിലെ ലിമിങ്ടൺ, സറേയിലെ തന്നെ സൺബറി-ഓൺ-തേയ്ംസ് എന്നിവയാണ് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ എന്നാണ് പ്രമുഖപ്രോപ്പർട്ടി വെബ്സൈറ്റായ റൈറ്റ്മൂവ് പറയുന്നത്. സ്റ്റാമ്പ് ഡ്യുട്ടി ഇളവിനുള്ള പരിധി 5,00,000 ആയി ഉയർത്തി എന്ന അനുമാനത്തിൽ 4,50,000 പൗണ്ടിനും 5,00,000 പൗണ്ടിനും ഇടയിൽ വിലയുള്ള വീടുകളുടെ കാര്യം മാത്രം പരിഗണിച്ചാണ് അവർ ഈ പഠനം നടത്തിയിട്ടുള്ളത്.ആദ്യമായി വസ്തു വാങ്ങുന്നവരെ ഈ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളുടെ ലിസ്റ്റിൽ ആദ്യ സ്ഥാനം സറേയ്ക്ക് തന്നെയാണ്. ഇവിടെ ഒരു വീടിന്റെ ശരാശരി വില 4,98,422 പൗണ്ട് ആയതിനാൽ 14,921 പൗണ്ട് വരെ ലാഭിക്കാനാകും. ലിസ്റ്റിൽ തൊട്ടടുത്തുള്ളത് ഹാംപ്ഷയറിലെ ലിമിങ്ടൺ ആണ്. ഇവിടെ ഒരു വീടിന്റെ ശരാശരി വില 4,98,326 പൗണ്ടാണ്. ലാഭിക്കാൻ സാധിക്കുന്നത് 14,916 പൗണ്ടും. മൂന്നാമതുള്ളത് സറേയിലെ തന്നെ സൺബറി-ഓൺ-തെയ്ംസ് ആണ്. വീടിന്റെ ശരാശരി വില 4,98,088 ഉം ലാഭം 14,904 പൗണ്ടും ആണ്.

ഇത്തരത്തിൽ ഏറ്റവും അനുയോജ്യമായ പത്ത് സ്ഥലങ്ങളുടെ പട്ടികയിൽ ഹാംപ്ഷയറിലെ ബാർട്ടൺ-ഓൺ-സീ, ഈസ്റ്റ് സസ്സെക്സിലെ ലൂയിസ്, ഹെർട്ട്ഫോർഡ്ഷയറിലെ ബോറെഹാംവുഡ് എന്നിവ ഉൾപ്പെടുന്നു. അതേ സമയം ലണ്ടനികത്തെ സ്ഥലങ്ങളിൽ ബ്രോമ്ലിയിലെ ഓർപിങ്ടൺ ആണ് ലിസ്റ്റിൽ മുന്നിട്ട് നിൽക്കുന്നത്. ഭേദപ്പെട്ട ലാഭം ഉറപ്പാക്കുന്ന, ലണ്ടനിലെ മറ്റ് സ്ഥലങ്ങൾ ബാർനെറ്റിലെ ബേണി ഓക്ക്, വാൽഥാം ഫോറസ്റ്റിലെ ചിങ്ഫോർഡ്, ലൂയിഷാമിലെ സിഡെൻഹാം എന്നിവയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP