Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേയ്റ്റിനേക്കാൾ പ്രാധാന്യം കുറവായതിൽ ഒട്ടേറെ തവണ മേഗൻ ബഹളം ഉണ്ടാക്കി; മേഗൻ പറയുന്നതെല്ലം വേദവാക്യമാക്കി ഹാരി എടുത്തതോടെ കൊട്ടാരത്തിൽ കലാപം തുടങ്ങി; ബ്രിട്ടൺ രാജകുടുംബത്തിലെ പ്രശ്‌നങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കേയ്റ്റിനേക്കാൾ പ്രാധാന്യം കുറവായതിൽ ഒട്ടേറെ തവണ മേഗൻ ബഹളം ഉണ്ടാക്കി; മേഗൻ പറയുന്നതെല്ലം വേദവാക്യമാക്കി ഹാരി എടുത്തതോടെ കൊട്ടാരത്തിൽ കലാപം തുടങ്ങി; ബ്രിട്ടൺ രാജകുടുംബത്തിലെ പ്രശ്‌നങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ

കേയ്റ്റ് മിഡിൽട്ടണിന് കീഴിൽ എപ്പോഴും രണ്ടാം സ്ഥാനം മാത്രം ലഭിക്കുന്നതിൽ മേഗൻ മാർക്കിൽ അസ്വസ്ഥയായിരുന്നു എന്ന് രാജകുടുംബത്തെ കുറിച്ച് ലേഖനങ്ങൾ ഒരുപാട് എഴുതിയിട്ടുള്ള ഒരു എഴുത്തുകാരൻ പറയുന്നു. ഇപ്പോൾ ലോസ്ഏഞ്ചലസിൽ ഹാരി രാജകുമാരനോടും പുത്രൻ ആർച്ചിയോടുമൊപ്പം താമസിക്കുന്ന മേഗൻ കഴിഞ്ഞ മാർച്ച് അവസാനത്തോടെയാണ് രാജകീയ കടമകളിൽ നിന്നും ഒഴിഞ്ഞത്. രാജകൊട്ടാരത്തിൽ ഉണ്ടായിരുന്ന സമയത്ത്, താൻ അർഹിക്കുന്ന ശ്രദ്ധയും ബഹുമാനവും തനിക്ക് ലഭിക്കുന്നില്ലെന്ന് പറഞ്ഞ് മേഗൻ കൊട്ടാരം ജീവനക്കാരുമായി വഴക്കിടാറുണ്ടായിരുന്നു എന്നാണ് എഴുത്തുകാരൻ ടോം ക്വിൻ പറയുന്നത്.

കേയ്റ്റിന്റെ ജീവനക്കാർ തന്റെ ചില ആവശ്യങ്ങൾ നിരാകരിച്ചതിന്റെ പേരിൽ മേഗൻ അവരുമായി കലഹിച്ചിട്ടുണ്ട്. അത്തരമൊരു സന്ദർഭത്തിലാണ് താൻ രാജകുമാരിയാണ് എന്നാൽ രണ്ടാം സ്ഥാനക്കാരിയാണെന്ന ബോധം മേഗനുണ്ടായതെന്നും ടോം ക്വിൻ പറയുന്നു. ഹാരി രാജകുമാരനും മേഗനും കെൻസിങ്ടൺ കൊട്ടാരത്തിലെ നോട്ടിങ്ഹാം കോട്ടേജിൽ താമസിക്കുന്ന അവസരത്തിലാണ് ഇത് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ആൻ ഇന്റിമേറ്റ് മെമൊയർ ഫ്രം ക്യുൻ മേരി ടു മേഗം മെർക്കിൽ എന്ന പേരിൽ കെൻസിങ്ടൺ കൊട്ടാരത്തിന്റെ ചരിത്രം ഒരു പുസ്ത്കമാക്കുകയാണ് ടോം ക്വിൻ.

തനിക്ക് വേണ്ടി എന്തോ ചെയ്യുവാൻ മേഗൻ ആവശ്യപ്പെട്ടപ്പോൾ, ക്ഷമിക്കണം, താൻ ജോലി ചെയ്യുന്നത് കേയ്റ്റിന് വേണ്ടിയാണെന്നായിരുന്നു ജീവനക്കാരിയുടെ മറുപടി. അതുവരെ മേഗൻ വിചാരിച്ചിരുന്നത് ഒരു രാജകുമാരിയായതിനാൽ താൻ എന്തു പറഞ്ഞാലും ജീവനക്കാർ അനുസരിക്കുമെന്നായിരുന്നു. ഇത് അവർക്ക് തന്റെ സ്ഥാനം എന്താണെന്ന് മനസ്സിലാക്കികൊടുത്തു. കേയ്റ്റിന് തുല്യമായ സ്ഥാനം തനിക്ക് ലഭിക്കുന്നില്ലെന്ന് അവരെ ചിന്തിക്കാൻ പ്രേരിപ്പിച്ചതും ഈ സംഭവമായിരുന്നു.

ഒരു രാജകുടുംബത്തിലെ അന്തരീക്ഷം മേഗന് തീർത്തും അപരിചിതമായിരുന്നു. അവിടത്തെ പെരുമാറ്റ രീതികളും സമ്പ്രദായങ്ങളുമൊന്നുംഅറിയുമായിരുന്നില്ല. അതിനാൽ വിവാഹ സമയത്ത് റോയൽ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് മേഗൻ ചില പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി ടാറ്റ്ലർ റിപ്പോർട്ട് ചെയ്തിരുന്നു. പ്രിൻസസ്സ് ചാർലറ്റുംബ്രൈഡ്സ്മെയ്ഡ്സും ധരിക്കുന്ന വസ്ത്രത്തെ കുറിച്ചായിരുന്നു തർക്കം ഉടലെടുത്തത്. കേയ്റ്റ് റോയൽ പ്രോട്ടോക്കോൽ അനുസരിക്കാൻ നിലകൊണ്ടപ്പോൾ മേഗൻ അതിനെതിരായിരുന്നു.

മേഗന് വസ്ത്രധാരണശൈലിയിൽ ഉയർന്ന നിലവാരമുണ്ടെന്നും ഹോളിവുഡിന്റെ ജാഡകളൊക്കെ ജീവിതത്തിൽ പകർത്തുന്നുണ്ട് എന്നും ഒരു പുസ്തകത്തിൽ വിവരിച്ചു വന്നതോടെയാണ് ഈ സംഭവത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്.മേഗന്റെ അതിരാവിലെ എഴുന്നേൽക്കുന്ന സ്വഭാവവും പിന്നെ ടെക്സ്റ്റ് മെസേജുകളുടെ പ്രളയവുമെല്ലാം കൊട്ടാരം ജീവനക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. ഇത് ഉടൻ പുറത്ത് വരാനിരിക്കുന്ന റോയൽസ് അറ്റ് വാർ എന്ന പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പാരമ്പര്യവും സംസ്‌കാരവുമായി പൊരുത്തപ്പെട്ട് പോകാൻ സാധിക്കാതെ വന്ന മേഗൻ ഒരുപാട് ബന്ധങ്ങൾ തകർത്തെറിഞ്ഞു. മേഗന്റെ സ്വഭാവം സഹിക്കാനാകാതെ അഞ്ചോളം ജീവനക്കാർ ജോലിയിൽ നിന്നും പിരിഞ്ഞു പോയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിലർ കൊട്ടാരത്തിനകത്തു തന്നെ മറ്റ് ജോലികളിലേക്ക് മാറി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP