Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡിൽ നിന്നും രക്ഷപ്പെട്ടെങ്കിലും പലർക്കും ഗന്ധം അറിയാൻ കഴിയുന്നില്ല; കൊറോണയിൽ നിന്നും മോചനം നേടി എങ്കിലം ഘ്രാണശക്തി നഷ്ടമായെന്ന പരാതിയുമായി നിരവധി പേർ

കോവിഡിൽ നിന്നും രക്ഷപ്പെട്ടെങ്കിലും പലർക്കും ഗന്ധം അറിയാൻ കഴിയുന്നില്ല; കൊറോണയിൽ നിന്നും മോചനം നേടി എങ്കിലം ഘ്രാണശക്തി നഷ്ടമായെന്ന പരാതിയുമായി നിരവധി പേർ

സ്വന്തം ലേഖകൻ

പാരിസ്: കോവിഡിൽ നിന്നും രക്ഷപ്പെട്ടെങ്കിലും പലരിലും ഗന്ധം അറിയാൻ കഴിയാത്ത അപൂർവ്വമായ അവസ്ഥ പിടികൂടിയതായി കോവിഡ് രോഗമുക്തരായവർ. ഘ്രാണശക്തി നഷ്ടമാകുന്ന എനോസ്മിയ എന്ന അവസ്ഥയാണ് പലർക്കും കോവിഡിനു പിന്നാലെ പിടിപെടുന്നതെന്നാണ് റിപ്പോർട്ട്. ഈ വൈകല്യം ജീവിതകാലം മുഴുവൻ തുടരുമെന്നു ഫ്രാൻസിൽനിന്നുള്ള റിപ്പോർട്ട് സൂചിപ്പിക്കുന്നു.

'മകനെ ചുംബിക്കുമ്പോൾ അവന്റെ ഗന്ധം ലഭിക്കുന്നില്ല. ഭാര്യയുടെ ഗന്ധവും നഷ്ടമായിരിക്കുന്നു.'- ഫ്രാൻസിലെ ജീൻ മൈക്കൽ മൈലാർഡിന്റെ വിലാപമാണിത്. ഇത്തരക്കാരെ സഹായിക്കാൻ രൂപീകരിച്ച എനോസ്മി ഡോട്ട് ഓർഗ് എന്ന സംഘടനയുടെ പ്രസിഡന്റാണ് ജീൻ. രോഗമുക്തി നേടി ഏറെ നാൾ കഴിഞ്ഞിട്ടും ഗന്ധം തിരിച്ചറിയാനുള്ള ശേഷി ലഭിച്ചിട്ടില്ലെന്ന പരാതി പലരും ഉന്നയിക്കുന്നതായും ജീൻ പറയുന്നു. . ജീവിതത്തിന്റെ ഗന്ധങ്ങളിൽനിന്നു നിങ്ങളെ അകറ്റിനിർത്തുകയാണ് എനോസ്മിയ ചെയ്യുന്നത്. വല്ലാത്ത അവസ്ഥയാണിതെന്നും ജീൻ പറയുന്നു.

പ്രമേഹം, അൽഷിമേഴ്സ്, പാർക്കിൻസൺസ് തുടങ്ങി പല കാരണങ്ങൾ കൊണ്ട് എനോസ്മിയ ഉണ്ടാകുന്നുണ്ട്. കോവിഡും ആ പട്ടികയിലേക്ക് എത്തിയിരിക്കുകയാണെന്ന് ഡോ. അലൈൻ കോർ പറഞ്ഞു. ഇതുമൂലം ചിലർക്കു വിഷാദരോഗം പോലും ഉണ്ടാകുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു. ഈ അവസ്ഥയ്ക്കു കൃത്യമായ ചികിത്സയില്ല. കോവിഡ് ബാധിച്ച 80 ശതമാനം പേർക്കും രോഗമുക്തിക്കു ശേഷം ഘ്രാണശക്തി തിരിച്ചു കിട്ടിയിട്ടുണ്ട്. എന്നാൽ ചിലർക്ക് ഗന്ധം തിരിച്ചറിയുന്ന ഒൽഫാക്ടറി ന്യൂറോണിനെ വൈറസ് ബാധിക്കുന്നുണ്ട്.

മൂക്കിന്റെ പിറകുവശത്തുള്ള ന്യൂറോണുകൾ പുനരുജ്ജീവിക്കുമെന്നത് ആശ്വാസകരമാണെന്നു ഡോ. അലൈൻ പറഞ്ഞു. രോഗമുക്തി നേടിയവർ അടുക്കളയിൽ കറുവാപ്പട്ട ഉൾപ്പെടെ ഇഷ്ടപ്പെട്ട സുഗന്ധവ്യഞ്ജനങ്ങൾ ദിവസവും രണ്ടു പ്രാവശ്യമെങ്കിലും മണത്തുനോക്കണം. ആ വസ്തുവിൽ നോക്കിക്കൊണ്ടുവേണം ശ്വാസം ഉള്ളിലേക്ക് എടുക്കാൻ.

മാർച്ച് മുതൽ സമാനമായ പ്രശ്നം ചൂണ്ടിക്കാട്ടി നിരവധി ഫോൺ കോളുകളാണ് എത്തുന്നതെന്ന് നാഷനൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ച് ഡയറക്ടർ ഹിരാക് ഗുർഡെൻ പറഞ്ഞു. ഇവർക്കായി ഒരു പുനർ വിദ്യാഭ്യാസ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഇവിടെ ചികിത്സ തേടിയ ജീൻ മൈക്കൽ മൈലാർഡിന് ഇപ്പോൾ പത്തു ഗന്ധങ്ങൾ വരെ ആസ്വദിക്കാനുള്ള ശേഷി തിരികെ ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP