Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് മാസത്തെ വീട്ടുതടങ്കലിൽ നിന്നുള്ള മോചനം അഘോഷമാക്കി ബ്രിട്ടീഷുകാർ; തുണിയചിച്ചിട്ടും കള്ളടിച്ചും തെരുവുനീളെ അഴിഞ്ഞാടി പതിനായിരങ്ങൾ; ലണ്ടനിൽ പലയിടങ്ങളും വീണ്ടും അടച്ചുപൂട്ടി പൊലീസ്; ബ്രിട്ടൺ വീണ്ടും കോവിഡ് വ്യാപന ഭീതിയിൽ

മൂന്ന് മാസത്തെ വീട്ടുതടങ്കലിൽ നിന്നുള്ള മോചനം അഘോഷമാക്കി ബ്രിട്ടീഷുകാർ; തുണിയചിച്ചിട്ടും കള്ളടിച്ചും തെരുവുനീളെ അഴിഞ്ഞാടി പതിനായിരങ്ങൾ; ലണ്ടനിൽ പലയിടങ്ങളും വീണ്ടും അടച്ചുപൂട്ടി പൊലീസ്; ബ്രിട്ടൺ വീണ്ടും കോവിഡ് വ്യാപന ഭീതിയിൽ

സ്വന്തം ലേഖകൻ

സോഷ്യൽ ഡിസ്റ്റൻസിങ് സോഷ്യൽ ഡ്രിങ്കിങ് ആയി മാറുകയും ആഘോഷങ്ങൾ പാതിരാത്രി കഴിഞ്ഞ് നീളുകയും ചെയ്തതോടെ ലണ്ടനിലെ പലയിടങ്ങളും പൊലീസിന് അടച്ചുപൂട്ടേണ്ടതായി വന്നു. തുടർച്ചയായ രണ്ടാം ദിവസവും പബ്ബുകളും ബാറുകളും നിറഞ്ഞുകവിഞ്ഞു. കൊറോണയുടെ രണ്ടാം വരവിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് വകവയ്ക്കാതെ പാർക്കുകളിലും മറ്റ് തുറസ്സായ സ്ഥലങ്ങളിലും ആഘോഷങ്ങളുമായി ജനങ്ങൾ ഒത്തുകൂടി. നിയമ വിരുദ്ധമായി നടത്തിയ ചില സംഗീത പാർട്ടികൾ നിർത്തുവാനുള്ള ശ്രമത്തിന്റെ ഫലമായി നോർത്ത് ഈസ്റ്റ് ലണ്ടനിലെ പല മേഖലകളും ''ഡിസ്പേഴ്സൽ ഓർഡറി''ന് കീഴിലാക്കി.

ലോക്ക്ഡൗൺ ഇളവിന് ശേഷമുള്ള രണ്ടാമത്തെ ദിവസമാണ് നോർത്ത് ഈസ്റ്റ് ലണ്ടൻ അടച്ചുപൂട്ടുന്നത്. സൂപ്പർ സാറ്റർഡേ എന്ന് ഓമനപ്പേരിട്ട ലോക്ക്ഡൗൺ ഇളവ് ആഘോഷിക്കുവാൻ ഒത്തുകൂടിയവർ പല നിയന്ത്രണങ്ങളും തെറ്റിച്ചതാണ് അടച്ചുപൂട്ടുവാനുള്ള കാരണം. ലക്ഷക്കണക്കിന് പിന്റുകൾ തീർന്ന ആദ്യ ദിവസത്തെ രാത്രിയിൽ തന്നെ മദ്യപിച്ചുള്ള വഴക്കുകളും , ശർദ്ദിയും എല്ലാം ബ്രിട്ടനിലെ രാത്രി ജീവിതത്തിലേക്ക് തിരിച്ചുവന്നു. സാമൂഹിക അകലം എന്നത് എന്നോ കേട്ട് മറന്ന കഥയായിത്തീർന്നു. ഇതേ അവസ്ഥ രണ്ടാം ദിവസവും തുടർന്നപ്പോഴാണ് അടച്ചുപൂട്ടൽ പോലുള്ള കടുത്ത നടപടികൾക്ക് സർക്കാർ തയ്യാറായത്.

മദ്യപിച്ച് ആക്രോശിച്ചിരുന്നവർ, തല്ലുകൂടിയവർ, തുണിയഴിച്ച് നടുറോഡിൽ നഗ്‌നത പ്രദർശിപ്പിച്ചവർ എന്നിങ്ങനെ നൂറുകണക്കിന് പേരെ കൈകാര്യം ചെയ്യേണ്ടതായി വന്നു ലണ്ടൻ പൊലീസിന്. മദ്യപിച്ചാൽ പിന്നെ സാമൂഹിക അകലം പാലിക്കാനാകിലെന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത് എന്നും പൊലീസ് പറയുന്നു. ബാറുകൾക്ക് അകത്തും പുറത്തും ഇരുന്ന് ജനങ്ങൾ മദ്യപിച്ചിരുന്നതും സാമൂഹിക അകലം പാലിക്കാതെയായിരുന്നു. ഇതിനെ തുടർന്ന് കൊറോണയുടെ രണ്ടാം വരവിനുള്ള സാധ്യതയും ഈ രംഗത്തെ വിദഗ്ദർ തള്ളിക്കളയുന്നില്ല.

കൊറോണയുടെ രണ്ടാം വരവിന്റെ ആശങ്കകൾക്കിടയിലാണ് ഇന്നലെ ബ്രിട്ടനിൽ ആകെ 22 കോവിഡ് മരണങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളു എന്ന വിവരം പുറത്തുവന്നത്. ലോക്ക്ഡൗണിന് ശേഷമുള്ള ഞായറാഴ്‌ച്ചകളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണിത്. എന്നിരുന്നാലും ആശങ്കയുടെ നിഴലിലായ ബ്രിട്ടന് ഇത് തീരെ ആശ്വാസം നൽകുന്നില്ല. ഇന്നലെ 2,85, 416 പരിശോധനകളാണ് നടത്തിയത്. എൻ എച്ച് എസ് ജീവനക്കാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഉള്ള ആന്റിബോഡി പരിശോധനകൾ ഉൾപ്പടെയാണിത്. ഇതിൽ 516 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഇന്നലെ എൻ എച്ച് എസ് 18 മരണങ്ങൾ സ്ഥിരീകരിച്ചപ്പോൾ ലണ്ടനിൽ നിന്നും ഒന്നുപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സൗത്ത് വെസ്റ്റിലും കോവിഡ് മരണങ്ങൾ ഉണ്ടായില്ല. ഈസ്റ്റ്, നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ് എന്നിവിടങ്ങളിൽ ഓരോ മരണവും മിഡ്ലാൻഡ്സിൽ 5 മരണങ്ങളും സൗത്ത് ഈസ്റ്റിൽ 10 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

ബ്രിട്ടനിലെ കോവിഡ് മരണനിരക്കും രോഗവ്യാപന നിരക്കും കുറഞ്ഞുവരുന്നുണ്ടെങ്കിലും ഇന്നലെയും മിനിഞ്ഞാന്നുമായി നടന്ന ലോക്ക്ഡൗൺ ഇളവിലെ ആഘോഷങ്ങൾ ബ്രിട്ടനിലാകെ ഭീതിയുടെ നിഴൽ വിരിച്ചിരിക്കുകയാണ്. മദ്യപിച്ച് വഴിയരുകിൽ തല്ലുകൂടുകയും തുണീയുരിഞ്ഞാടുകയും ചെയ്തവർ കൊറോണയെ വീണ്ടും സ്വാഗതം ചെയ്യുന്നു എന്നാണ് പ്രമുഖ ആരോഗ്യ വിദഗ്ദർ ഇതിനെ കുറിച്ച് പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP