Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹാപ്പി ബർത്ത്‌ഡേ എൻ എച്ച് എസ്; ആശംസകളുമായി കേറ്റ് രാജകുമാരി എത്തിയത് എൻ എച്ച് എസ് നിറമുള്ള വസ്ത്രം അണിഞ്ഞ്; 72-ാ0 ജന്മദിനം ആഘോഷിക്കുന്ന ബ്രീട്ടീഷ് ആരോഗ്യ വകുപ്പിന് എങ്ങും ആശംസകൾ; നന്ദി പറഞ്ഞ് അനേകായിരം മലയാളികൾ; അനുമോദനങ്ങളുടെ കരഘോഷങ്ങളുമായി ബ്രിട്ടൻ ജനത ഒരിക്കൽ കൂടി ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി ഒത്തുചേർന്നു

ഹാപ്പി ബർത്ത്‌ഡേ എൻ എച്ച് എസ്; ആശംസകളുമായി കേറ്റ് രാജകുമാരി എത്തിയത് എൻ എച്ച് എസ് നിറമുള്ള വസ്ത്രം അണിഞ്ഞ്; 72-ാ0 ജന്മദിനം ആഘോഷിക്കുന്ന ബ്രീട്ടീഷ് ആരോഗ്യ വകുപ്പിന് എങ്ങും ആശംസകൾ; നന്ദി പറഞ്ഞ് അനേകായിരം മലയാളികൾ; അനുമോദനങ്ങളുടെ കരഘോഷങ്ങളുമായി ബ്രിട്ടൻ ജനത ഒരിക്കൽ കൂടി ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി ഒത്തുചേർന്നു

സ്വന്തം ലേഖകൻ

ബ്രിട്ടണിലെ എൻ എച്ച് എസിന്റെ നീല നിറത്തിലുള്ള വസ്ത്രവുമണിഞ്ഞ് കേറ്റ് രാജകുമാരിയും വില്യം രാജകുമാരനും തങ്ങളുടെ നോർഫോക്ക് ഗൃഹത്തിന് സമീപമുള്ള എൻ എച്ച് എസ് ആശുപത്രിയിലെത്തിയപ്പോൾ അത് മലയാളികൾ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർക്ക് അഭിമാനത്തിന്റെ നിമിഷമായി. ബ്രിട്ടൻ ഈ നൂറ്റാണ്ടിൽ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധിയേ ആത്മാർത്ഥമായി നേരിട്ട എൻ എച്ച് എസിനേയും എൻ എച്ച് എസ് ജീവനക്കാരേയും അഭിനന്ദിക്കുക കൂടിയാണ് കിങ്സ് ലിന്നിൽ ഉള്ള ക്യുൻ എലിസബത്ത് ആശുപത്രി സന്ദർശിക്കുക വഴി കേറ്റ് രാജകുമാരി ചെയ്തത്. ഇത് എൻ എച്ച് എസിന്റെ 72-)0 പിറന്നാൾ ആഘാഷങ്ങൾക്ക് തുടക്കം.

മലയാളികൾക്ക് ഏറെ ബന്ധമുള്ള ഒന്നാണ് ബ്രിട്ടനിലെ എൻ എച്ച് എസ്. മറ്റേതൊരു ബ്രിട്ടീഷ് പൗരനേയോ, ബ്രിട്ടനിലെ താമസക്കാരനേയോ പോലെ ആരോഗ്യ സംരക്ഷണ സേവനങ്ങൾ ലഭിക്കുന്നു എന്നത് മാത്രമല്ല ഈ ബന്ധം. മലയാളികളെ സംബന്ധിച്ചിടത്തോളം ബ്രിട്ടനിലെ ഏറ്റവും വലിയ തൊഴിൽ ദാതാവ് കൂടിയാണ് എൻ എച്ച് എസ്. നഴ്സുമാരായും മറ്റും ആയിരക്കണക്കിന് മലയാളികളാണ് എൻ എച്ച് എസിൽ ജോലി ചെയ്യുന്നത്.

വെളുത്ത കോളറുള്ള നീല ഷർട്ട് അണിഞ്ഞെത്തിയ കേറ്റ്, ആശുപത്രിയിലെ ജീവനക്കാരെ നേരിട്ട് കണ്ട് സംസാരിക്കുകയുണ്ടായി. വൈകിട്ട് അഞ്ചരമണിയോടെയാണ് രാജകുമാരി ആശുപത്രി സന്ദർശനത്തിനെത്തിയത്. വില്യം രാജകുമാരനും ഇന്നലത്തെ ദിവസത്തിന്റെ നിറമായ നീലനിറമുള്ള സ്യുട്ടാണ് ധരിച്ചിരുന്നത്.ഈ നിറം ഇപ്പോൾ എൻ എച്ച് എസിന്റെ പ്രതീകമായി കഴിഞ്ഞിരിക്കുന്നു. ധീരതയുടേയും സമർപ്പണ മനോഭാവത്തിന്റെയും ആത്മാർത്ഥതയുടെയും നിറമായി മാറിക്കഴിഞ്ഞിരിക്കുന്നു.

കോവിഡ് വ്യാപനം അതിന്റെ മൂർദ്ധന്യഘട്ടത്തിൽ എത്തിയ കാലത്ത് ഏകദേശം 450 ഓളം രോഗികളെ ചികിത്സിച്ച ക്യുൻ എലിസബത്ത് ആശുപത്രിയിലെ ജീവനക്കാരുമായും അവരുടെ കുടുംബാംഗങ്ങളുമായും തമാശകൾ പറഞ്ഞും അവരുടെ സുഖവിവരം അന്വേഷിച്ചുമെല്ലാം രാജകുമാരനും രാജകുമാരിയുംഅവിടെ ഏറെ നേരം ചെലവഴിച്ചു. പകർച്ചവ്യാധിയുടെ മൂർദ്ധന്യഘട്ടത്തിൽ, തന്റെ കുട്ടികളിൽ നിന്നുവരെ അകന്നു നിന്ന് രണ്ട് മാസക്കാലം തുടർച്ചയായി വാർഡുകളിൽ ജോലിചെയ്ത നഴ്സ് സൂസി വോഗനേയും അവർ കണ്ടു.

രണ്ട് മാസങ്ങൾക്ക് ശേഷം മക്കളെ കണ്ടുമുട്ടിയ മുഹൂർത്തം ചിത്രീകരിച്ച സൂസിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചാരം നേടിയിരുന്നു. യഥാർത്ഥ ജീവിതത്തിൽ ഒരു രാജകുമാരിയെ നേരിട്ട് കാണുവാൻ തന്റെ മക്കൾ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ സൂസിയുടെ ആഗ്രഹം കേറ്റ് നിറവേറ്റി. ആശുപത്രി സന്ദർശനത്തിനിടയിൽ ഒമ്പതുവയസ്സുകാരി ബെല്ലയും ഏഴ് വയസ്സുകാരി ഹെറ്റിയും രാജകുമാരിയെ നേരിൽ കണ്ട് സംസാരിച്ചു.

എൻ എച്ച് എസിന്റെ എഴുപത്തി രണ്ടാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ബോറിസ് ജോൺസണും നിരവധി എൻ എച്ച് എസ് ജീവനക്കാരെ കണ്ടു. കൊറോണ ബാധിതനായി സെയിന്റ് തോമസ് ഐ സി യു വിൽ ചികിത്സയിൽ ആയിരുന്നപ്പോൾ ബോറിസിനെ ചികിത്സിച്ചിരുന്ന നഴ്സുമാരായ ലുയിസ് പിറ്റർമ, ജെന്നി മെക് ഗീ, ഡോക്ടർ നിക്ക് പ്രൈസ് എന്നിവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.കൊറോണക്കാലത്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ എൻ എച്ച് എസ് ജീവനക്കാരും കെയറർ മാരും കൈക്കൊണ്ട നടപടികളെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു.

സെയിന്റ് തോമസ് ആശുപത്രിയിൽ തന്നെ ചികിത്സിച്ചവർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ആതിഥേയത്വം അരുളാൻ ആയതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം കഴിഞ്ഞ കുറേ മാസങ്ങളായിട്ട് മാത്രമല്ല, കഴിഞ്ഞ എഴുപത്തി രണ്ട് വർഷങ്ങളായി എൻ എച്ച് എസ് അതുല്യ സേവനമാണ് നൽകുന്നതെന്നും പ്രകീർത്തിച്ചു. നേരത്തേ അദ്ദേഹവും ക്ലാപ്പ് ഫോർ കെയറേഴ്സ് സ്ഥപക അന്നേമാരീ പ്ലാസും എൻ എച്ച് എസ് ജീവനക്കാർക്കുള്ള ആദരസൂചകമായ കരഘോഷത്തിന് നമ്പർ 10 ന്റെ പടിവാതില്ക്കൽ നേതൃത്വം നൽകിയിരുന്നു.

തന്റെ നൂറാം പിറന്നാളിന് വീടിനു ചുറ്റും നൂറുവട്ടം നടന്ന് എൻ എച്ച് എസിനുവേണ്ടി സംഭാവനകൾ സ്വീകരിച്ച് പ്രശസ്തനായ രണ്ടാം ലോകമഹായുദ്ധ പോരാളി കാപ്റ്റൻ സർ ടോം മൂറെയും തന്റെ വീടിന് മുന്നിൽ നിന്ന് കരഘോഷത്തിൽ പങ്കെടുത്തു. ഇതിനിടയിൽ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി, ഗുഡ് മോർണീംഗ് ബ്രിട്ടൻ അവതാരകയായ കേറ്റ് ഗാരെവെയുടെ ഭർത്താവ് അബോധാവസ്ഥയിൽ നിന്നും ഉണർന്നു എന്ന വാർത്ത കേറ്റ് പുറത്തുവിട്ടു. കൊറോണാ ബാധയേ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി അബോധാവസ്ഥയിലായിരുന്നു അവരുടെ ഭർത്താവ്. തന്റെ ഭർത്താവ് അബോധാവസ്ഥയിൽ തുടരുമ്പോഴും സ്ഥിരമായി ക്ലാപ് ഫോർ കെയറേഴ്സ് പരിപാടിയിൽ പങ്കെടുത്തിരുന്ന വ്യക്തിയായിരുന്നു കേറ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP