Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചരിത്രത്തിൽ ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായ വിശ്വസുന്ദരി; കോമൺവെൽത്ത് ഗെയിംസിലെ മിന്നും താരം; ബാരിസ്റ്റർ; ഇപ്പോൾ കാബിനറ്റ് മന്ത്രിയും; 27 കാരിയായ കരീബിയൻ സുന്ദരിയുടെ വിശേഷങ്ങളിലേക്ക്

ചരിത്രത്തിൽ ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായ വിശ്വസുന്ദരി; കോമൺവെൽത്ത് ഗെയിംസിലെ മിന്നും താരം; ബാരിസ്റ്റർ; ഇപ്പോൾ കാബിനറ്റ് മന്ത്രിയും; 27 കാരിയായ കരീബിയൻ സുന്ദരിയുടെ വിശേഷങ്ങളിലേക്ക്

സ്വന്തം ലേഖകൻ

ഗ്രേറ്റ് ബ്രിട്ടനിലെ വിശ്വസുന്ദരി പട്ടം ചാർത്തിക്കൊണ്ട് ഡീ-ആൻ കെന്റിഷ്-റോഗേഴ്സ് ചരിത്രത്തിൽ കുറിച്ചത് ഒരു പുതിയ ഏടായിരുന്നു, ചരിത്രത്തിലെ ആദ്യത്തെ കറുത്ത വിശ്വസുന്ദരി എന്ന റെക്കോർഡുമായി തിളങ്ങിയ ഡീ-ആൻ കോമൺവെൽത്ത് ഗെയിംസിൽ കായികതാരം എന്ന നിലയിലും തന്റേതായ സ്ഥാനം ഉറപ്പിച്ചു. ഇതുകൊണ്ടും തീരുന്നില്ല ഈ 27 കാരിയുടെ പശ്ചാത്തലം. നിയമം പഠിച്ചതിനുശേഷം പ്രാക്ടീസ് ആരംഭിച്ച ഇവർ ഇന്ന് അറിയപ്പെടുന്ന ഒരു ബാരിസ്റ്റർ കൂടിയാണ്.

എന്നാൽ അതിനേക്കാളൊക്കെ മഹത്തരമായ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ഈ സുന്ദർ ഇപ്പോൾ. കരീബിയൻ ദ്വീപായ ആൻഗ്വിലയിലെ സർക്കാരിൽ ഒരു കാബിനറ്റ് മന്ത്രിയായി ചുമതല ഏറ്റെടുത്തിരിക്കുകയാണ് ഈ 27 കാരി. ബ്രിട്ടീഷ് ഓവർസീസ് പ്രദേശമായ ആൻഗ്വിലയിലെ പ്രീമിയർ ആയ 72 കാരൻ വിക്ടർ ബാങ്ക്സിനെ തോൽപിച്ച് തെരഞ്ഞെടുപ്പിൽ തിളങ്ങുന്ന വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് ഇവർ മന്ത്രിയായി സ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ 40 വർഷമായി വിക്ടർ ബാങ്ക്സ് പ്രതിനിധീകരിച്ചിരുന്ന നിയോജകമണ്ഡലത്തിലാണ് ഡീ-ആൻ അദ്ദേഹത്തെ തോൽപിച്ചത്.

ദ്വീപിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ഇത് തീർത്തും ആശ്ചര്യകരമായ ഒരു നേട്ടം തന്നെയാണ്. സുന്ദരമായ ഒരു മുഖമല്ലാതെ മറ്റൊന്നുമില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ എതിരാളികൾ ആക്ഷേപിച്ചിരുന്നത്. അത് തീർത്തും ഒരു മുൻവിധി മാത്രമാണെന്നായിരുന്നു ബാരിസ്റ്റർ കൂടിയായ ആൻ തിരിച്ചടിച്ചത്. ധാരാളം പേർ സൗന്ദര്യ മത്സരങ്ങളെ ഫെമിനിസത്തിന്റെ വൈപരീത്യമായി കാണുമ്പോൾസ്ത്രീപീഡനങ്ങൾക്കും ആസിഡ് ആക്രമണങ്ങൾക്കും എതിരായി അഭിപ്രായം സ്വരൂപിക്കാനാണ് താൻ ആ അവസരം ഉപയോഗിച്ചതെന്നും അവർ പറയുന്നു.

2010-ൽ ഡെൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 400 മീറ്റർ ഓട്ടത്തിൽ, ആൻഗ്വിലയെ പ്രതിനിധീകരിച്ച പങ്കെടുത്ത ആൻ പിന്നീട് തന്റെ പിതാവിന്റെ വഴി പിന്തുടർന്ന് നിയമപഠനത്തിന് ചേരുകയായിരുന്നു. ബിർമ്മിങ്ഹാം യൂണിവേഴ്സിറ്റിയിൽ ആയിരുന്നു പഠനം. വിദ്യാർത്ഥി ആയിരിക്കുമ്പോൾ 2014-ൽ ഗ്ലാസ്ഗോയിൽ നടന്ന ഗെയിംസിൽ ഹെപ്റ്റാതലോണിൽ പതിനൊന്നാം സ്ഥാൻത്ത് എത്തി.പഠനം കഴിഞ്ഞ് നാട്ടിൽതിരിച്ചെത്തിയ കാലത്താണ് 2017-ൽ സുന്ദരിപ്പട്ടം തേടിയെത്തുന്നത്. ഒരു ഇടവേളക്ക് ശേഷം നിയമ പഠനം തുടരാൻ വീണ്ടും ബിർമിങ്ഹാമിലെത്തി.

അഴിമതി തുടച്ചു നീക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെങ്കിലും, പ്രഥമ പരിഗണന കോവിഡ് 19 മൂലം തകർന്ന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക എന്നതായിരിക്കുമെന്ന് അവർ പറഞ്ഞു. വിദ്യാഭ്യാസ സാമൂഹിക വികസന മന്ത്രിയായി ചുമതല ഏറ്റെടുത്ത ആൻ പറയുന്നത് അവർ ഇപ്പോഴും ബ്രിട്ടനെ സ്നേഹിക്കുന്നു എന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP