Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

കൊട്ടാരത്തിലെ അധികാര വടംവലിയെ കുറിച്ചുള്ള മേഗന്റെ പരാമർശത്തിൽ അസന്തുഷ്ടയായി എലിസബത്ത് രാജ്ഞി; മേഗനെ സംരക്ഷിച്ചില്ലെന്ന പരാമർശം ബൂമറാംഗാകുന്നു; സ്വന്തം നേട്ടത്തിന് വേണ്ടി മേഗൻ നടത്തുന്ന നീക്കങ്ങളിൽ അസ്വസ്ഥരായി ബക്കിങ്ഹാം കൊട്ടാരം

കൊട്ടാരത്തിലെ അധികാര വടംവലിയെ കുറിച്ചുള്ള മേഗന്റെ പരാമർശത്തിൽ അസന്തുഷ്ടയായി എലിസബത്ത് രാജ്ഞി; മേഗനെ സംരക്ഷിച്ചില്ലെന്ന പരാമർശം ബൂമറാംഗാകുന്നു; സ്വന്തം നേട്ടത്തിന് വേണ്ടി മേഗൻ നടത്തുന്ന നീക്കങ്ങളിൽ അസ്വസ്ഥരായി ബക്കിങ്ഹാം കൊട്ടാരം

സ്വന്തം ലേഖകൻ

2018-ൽ തന്റെ പിതാവിനെഴുതിയ സ്വകാര്യ കത്തിന്റെ ചില ഭാഗങ്ങൾ പ്രസിദ്ധീകരിച്ചതിനെതിരെ മേഗൻ മെയിൽ ഓൺ സണ്ടേക്കും അതിന്റെ മാതൃസ്ഥാപനമായ ഡി എം ജി മീഡിയയ്ക്കും എതിരായി കേസ് ഫയൽ ചെയ്തിരുന്നു. പകർപ്പവകശ ലംഘനം, സ്വകാര്യതയിൽ കടന്നുകയറ്റം , 2018 ലെ വിവര സംരക്ഷണ നിയമം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. എന്നാൽ പ്രസാധകർ തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് അവർ ശ്രമിക്കുന്നതും. ഈ കേസുമായി ബന്ധപ്പെട്ട് മേഗന്റെ നിയമജ്ഞർ കോടതിയിൽ സമർപ്പിച്ച ചില രേഖകൾ ഇന്നലെ പ്രസിദ്ധപ്പെടുത്തി.

ഇതിൽ മേഗനെ വിശേഷിപ്പിച്ചിരിക്കുന്നത് സ്വയം പ്രതിരോധിക്കുവാനുള്ള അവകാശം നിഷേധിക്കപ്പെട്ട, ആരുടേയും സംരക്ഷണയില്ലാത്ത ഒരു സ്ത്രീ എന്നാണ്. അതും അവർ ഗർഭിണിയായിരുന്നപ്പോൾ. മാധ്യമങ്ങൾ സമീപിച്ചാൽ അവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പ്രതികരിക്കരുതെന്ന് കെൻസിങ്ടൻ കൊട്ടാരത്തിൽ നിന്നും വിലക്കുണ്ടായിരുന്നതായും അവർ അവകാശപ്പെടുന്നു. ഹാരിയുടെയും മേഗന്റേയും വിവാഹത്തിന് പൊതു ഖജനാവിൽ നിന്നും ചെലവാക്കിയ തുകയേക്കാൾ അധികമായിരുന്നു ഈ ഇവന്റിൽ ടൂറിസം മേഖലക്ക് കൈവരിക്കാനായത് എന്നും ഇവർ അവകാശപ്പെടുന്നുണ്ട്.

Stories you may Like

മേഗന്റെ നിയമജ്ഞർ സമർപ്പിച്ച ഈ അവകാശവാദങ്ങളിൽ രാജ്ഞിയും കൊട്ടാരവും അസന്തുഷ്ടരാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊട്ടാരവുമായി അടുത്ത വൃത്തങ്ങളിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. മേഗനും ഹാരിയും കൊട്ടാരം വിടാൻ തീരുമാനിച്ചപ്പോൾ രാജ്ഞി സംസാരിച്ചത് ഹൃദയത്തിൽ തട്ടിയാണെന്ന് കൊട്ടാരം വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്ഞിക്ക് മേഗനോട് പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു എന്നും നിറഞ്ഞ ഹൃദയവുമായാണ് മേഗനെ രാജകുടുംബത്തിലേക്ക് സ്വാഗതം ചെയ്തതെന്നും അവർ പറയുന്നു.

ഇത് മേഗനും അവരുടെഅഭിഭാഷകരും ചേര്ന്നുള്ള കള്ളക്കളിയാണെന്നാണ് കൊട്ടാരംവൃത്തങ്ങൾ ആരോപിക്കുന്നത്.മേഗൻ ചിലകാര്യങ്ങളിൽ അസംതൃപ്തയായിരുന്നിരിക്കണം എന്നും അവർ സമ്മതിക്കുന്നു. ചില വിഷയങ്ങളിൽ പരസ്യമായി പ്രതികരിക്കുന്നതിൽ നിന്നും വിലക്കിയതും മറ്റും അവർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.

എന്നാൽ, ഇതാദ്യമായല്ല രജകുടുംബത്തിന്റെ പിന്തുണ തനിക്കില്ലായിരുന്നു എന്ന് ഇതാദ്യമായല്ല മേഗൻ പറയുന്നത്. ഐ ടി വിയുടെ ബ്രാഡ്ബിയുമായുള്ള ഒരു അഭിമുഖത്തിൽ സുഖമല്ലേ എന്ന് ചോദിച്ചപ്പോൾ, തനിക്ക് സുഖമാണോ എന്ന് അന്വേഷിക്കാൻ ഒരുപാട് പേരില്ലെന്നായിരുന്നു അവർ മറുപടി പറഞ്ഞത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP