Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബെല്ല ഇറ്റാലിയ ആൻഡ് കഫേർ റോഗ് അടച്ചുപൂട്ടുമ്പോൾ പണി തെറിക്കുന്നത് 1900 പേർക്ക്; അപ്പർ ക്രസ്റ്റം ടോപ് ഷോപ്പും ആളെ കുറയ്ക്കുന്നു; ജോൺ ലൂയിസ് വമ്പൻ വെട്ടികുറയ്ക്കലിന്; മൂന്ന് ദിവസം കൊണ്ട് ബ്രിട്ടനിൽ നഷ്ടമായത് 14,000 ജോലികൾ; കൊറോണ ബ്രിട്ടനെ തൊഴിൽ രഹിതരാക്കുന്നത് ഇങ്ങനെ

ബെല്ല ഇറ്റാലിയ ആൻഡ് കഫേർ റോഗ് അടച്ചുപൂട്ടുമ്പോൾ പണി തെറിക്കുന്നത് 1900 പേർക്ക്; അപ്പർ ക്രസ്റ്റം ടോപ് ഷോപ്പും ആളെ കുറയ്ക്കുന്നു; ജോൺ ലൂയിസ് വമ്പൻ വെട്ടികുറയ്ക്കലിന്; മൂന്ന് ദിവസം കൊണ്ട് ബ്രിട്ടനിൽ നഷ്ടമായത് 14,000 ജോലികൾ; കൊറോണ ബ്രിട്ടനെ തൊഴിൽ രഹിതരാക്കുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

ബെല്ലാ ഇറ്റാലിയ ആൻഡ് കഫെ റോഗ് അവരുടെ 250 റെസ്റ്റോറന്റുകളീൽ 91 എണ്ണം അടച്ചുപൂട്ടാനൊരുങ്ങുന്നു. 11 ലാസ് ഇഗ്വാനസ് റെസ്റ്റോറന്റുകൾ, മൂന്ന് ബെൽഗോ ബ്രാഞ്ചുകൾ, വിമാനത്താവളങ്ങളിലെ നിരവധി ഈറ്ററികൾ എന്നിവ ഉൾപ്പടെയേണ് അടച്ചുപൂട്ടാൻ ഒരുങ്ങുന്നത്. ഏകദേശം 1,900 പേർക്കാണ് ഇതുമൂലം തൊഴിൽ നഷ്ടം സംഭവിക്കാൻ പോകുന്നത്. തത്ക്കാലം മറ്റ് റെസ്റ്റോറന്റുകൾ തുറന്ന് പ്രവർത്തിക്കും എന്നുപറയുമ്പോൾഏകദേശം 4050 പേർക്ക് ജോലി നഷ്ടപ്പെടുകയില്ല എന്ന് കരുതാം.

ലോക്ക്ഡൗണിന് ശേഷം ഒരു കരപിടിക്കാൻ കിണഞ്ഞ് ശ്രമിക്കുന്നതിനിടയിലും പല സ്ഥാപനങ്ങൾക്കും പഴയ രീതിയിലേക്ക് മടങ്ങാൻ ഏറെ സമയം എടുക്കും എന്നാണ് കരുതുന്നത്. കടുത്ത സാമ്പത്തിക ബാദ്ധ്യത കുറയ്ക്കുവാനായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുവാനാണ് പലരും ശ്രമിക്കുന്നത്. ഇതിന്റെ ഫലമായി കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മാത്രം 14,000 പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഡിപ്പാർട്ട്മെന്റൽ ശൃംഖലയുള്ള ജോൺ ലൂയിസും തങ്ങളുടെ എല്ലാ സ്റ്റോറുകളും തുറക്കാനിടയില്ലെന്ന സൂചന ജീവനക്കാർക്ക് നൽകിക്കഴിഞ്ഞു. സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇനിയും ഏറെ പേർക്ക് ഇതുമൂലം തൊഴിൽ നഷ്ടമാകും.

അപ്പർ ക്രസ്റ്റ് 5000 പേരെ പിരിച്ചുവിട്ടപ്പോൾ, ടോപ്പ് ഷോപ്പ് ഉടമകളായ ആർക്കാഡിയ അവരുടെ ഹെഡ് ഓഫീസിലെ ജീവനക്കാരുടെ എണ്ണം 500 ആയി കുറച്ചു. ആഡംബര ഡിപ്പാർട്ട്മെന്റ് സ്റ്റോർ ആയ ഹാരോഡ്സ്, ഫർണീച്ചർ വിൽപനക്കാരായ ഹാർവേയ്സ്, ടി എം ലൂയിൻ എന്നീ സ്ഥാപനങ്ങളിലൊക്കെയായി 1500 ൽ അധികം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. ലോക്ക്ഡൗൺ കൊണ്ടുവന്ന കനത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലെന്നാണ് ഇവർ പറയുന്നത്.

ഇതിനിടയിൽ, കാഷ്യ്വൽ ഡൈനിങ് ഗ്രൂപ്പ് ഒരു പുതിയ ഉടമയെ തേടിക്കൊണ്ടിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. മറ്റെല്ലാ ഉപാധികളും പരിശോധിച്ചതിനു ശേഷം കാഷ്വൽ ഡൈനിങ് ഗ്രൂപ്പിന്റെ ശോഭനമായൊരു ഭാവിക്കായി ആണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്ന് അവർ പറയുന്നു. തൊഴിലാളികളുടെ അദ്ധ്വാനം അംഗീകരിക്കുന്നതോടൊപ്പം പരമാവധി തൊഴിലാളികളെ നില നിർത്താൻ ശ്രമിക്കുമെന്നും സി ഡി ജി വക്താവ് അറിയിച്ചു.

കാർലുസ്സിയോ, ചിക്വിറ്റോ എന്നീ വമ്പൻ റസ്റ്റോറന്റുകൾക്ക് ശേഷം കൊറോണ ബാധയിൽ തകരുന്ന മറ്റൊരു പ്രധാന റെസ്റ്റോറന്റാണ് കാഷ്വൽ ഡൈനിങ് ഗ്രൂപ്പ്. ഫ്രാങ്കി ആൻഡ് ബെന്നീസ് ഉടമകളും അവരുടെ 125 ബ്രാഞ്ചുകൾ ഉടനടി അടച്ചുപൂട്ടുന്ന കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലായ് 4 ന് ഇവ തുറക്കില്ലെന്നാണ് അറിയുന്നത്. ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതിക്ക് ആഘാത മേൽപ്പിക്കുന്ന മറ്റൊരു പ്രഖ്യാപനമായിരുന്നു വിർജിൻ മണിയുടേത്. അവരുടെ 300 ശാഖകൾ അടച്ചുപൂട്ടുകയും52 എണ്ണം മറ്റുള്ളവയുമായി ലയിപ്പിക്കുകയോ ചെയ്യുമെന്നാണ് അവർ പറഞ്ഞത്.

റെയ്ൻഎയർ പൈലറ്റുമാരും ക്രൂ അംഗങ്ങളും 20 ശതമാനം കുറഞ്ഞ വേതനത്തിന് സമ്മതിച്ചെങ്കിലും 3,500 പേർക്കെങ്കിലും തൊഴിൽ നഷ്ടമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.എയർബസ് യു. കെ, ഈസി ജെറ്റ് എന്നിവിടങ്ങളിൽ നിന്നും 700 പൈലറ്റുമാർ ഉൾപ്പടെ 3,700 പേർക്ക് തൊഴിൽ നഷ്ടമായതായ വാർത്ത ചൊവ്വാഴ്‌ച്ച പുറത്തുവന്നിരുന്നു. സർക്കാർ ഫർലോ പദ്ധതി പിൻവലിക്കുന്നതോടെ അടച്ചുപൂട്ടലുകൾ വർദ്ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദർ കരുതുന്നത്.

അതിനിടയിൽ ജോൺ ലൂയിസ് തങ്ങളുടെ എല്ലാ 50 സ്റ്റോറുകളും തുറക്കുമോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചു. ചില്ലറവില്പന മേഖലയിലെ വമ്പന്മാർ അടുത്ത വർഷം ബോണസ് ലഭിക്കുവാൻ സാധ്യതയില്ലെന്ന് തങ്ങളുടെ ജീവനക്കാരെ അറിയിച്ചുകഴിഞ്ഞു. ഏകദേശം 700 പേർക്ക് തൊഴിൽ നഷ്ടമാകുവാനും സാദ്ധ്യതയുണ്ട്. ജൂണിൽ 20 സ്റ്റോറുകളാണ് ജോൺ ലൂയിസ് തുറന്നത്. ഇപ്പോൾ മറ്റ് 10 സ്റ്റോറുകൾ കൂടി തുറക്കുന്നു. ബാക്കി 20 എണ്ണത്തിന്റെ ഭാവി തുലാസിൽ ആടുകയാണ്. ലോക്ക്ഡൗണിന് ശേഷം ബ്രിട്ടന്റെ സാമ്പത്തിക നില പരിതാപകരമായ നിലയിലേക്ക് പോകുമെന്നാണ് ഈ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP