Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദുബായിൽ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് കനത്ത പിഴ; നിയമ ലംഘകരുടെ ചിത്രങ്ങളും പിഴ സംഖ്യയും ലംഘന വിവരങ്ങളും അടക്കം പുറത്ത് വിട്ട് അധികൃതർ

ദുബായിൽ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് കനത്ത പിഴ; നിയമ ലംഘകരുടെ ചിത്രങ്ങളും പിഴ സംഖ്യയും ലംഘന വിവരങ്ങളും അടക്കം പുറത്ത് വിട്ട് അധികൃതർ

സ്വന്തം ലേഖകൻ

ദുബായ്: കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചവർക്ക് വൻ പിഴയിട്ട് ദുബായ്. കോവിഡ് മമാനദണ്ഡങ്ങൾ ലംഘിച്ചവരുടെ ചിത്രങ്ങളും പിഴസംഖ്യയും ലംഘന വിവരങ്ങളും അടക്കമാണ് ദുബായ് അധികൃതർ പുറത്ത് വിട്ടത്. നിയമ ലംഘകരിൽ നിരവധി ഏഷ്യക്കാരുമുണ്ട്. 2,000 മുതൽ 10,000 ദിർഹം വരെയാണ് പിഴ ചുമത്തിയത്. മാസ്‌ക് ധരിക്കാതിരിക്കൽ, കർഫ്യൂ നിയമം ലംഘിക്കൽ, സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിൽക്കൽ, സ്വകാര്യ പാർട്ടി നടത്തൽ തുടങ്ങിയവയാണ് റിപോർട്ട് ചെയ്ത നിയമലംഘനങ്ങൾ.

മാസ്‌ക് ധരിക്കാതെ സ്വകാര്യ വാഹനത്തിൽ സഞ്ചരിച്ചതിനാണ് മൂന്ന് ഏഷ്യക്കാർക്ക് പിഴ വിധിച്ചത്. രണ്ട് ഏഷ്യക്കാർക്കും ഒരു യുഎഇ സ്വദേശിക്കും കർഫ്യൂ സമയത്ത് വീടിന് പുറത്തിറങ്ങിയതിന് 3000 ദിർഹം വീതം പിഴ ചുമത്തി.പൊതുജനരോഗ്യ സുരക്ഷയ്ക്കായുള്ള അധികൃതരുടെ പ്രയത്‌നത്തിന് കോട്ടമുണ്ടാക്കുന്നതാണ് നിയമലംഘനങ്ങളെന്നു വ്യക്തമാക്കി.

ഒരു അറബ് പൗരന് 10,000 ദിർഹവും മൂന്ന് അറബ് പൗരന്മാർക്കും ഒരു ഏഷ്യക്കാരനും 5,000 വീതവും പിഴ ചുമത്തി. നിയമം ലംഘിച്ച് കൂട്ടുകൂടിയതിനും സ്വകാര്യ പാർട്ടി നടത്തിയതിനുമാണ് പിഴ. പ്രതിരോധ നടപടി സ്വീകരിക്കാത്തതിന് ഏഷ്യക്കാരനും അറബ് പൗരനും 2,000 ദിർഹം വീതവും പിഴ ചുമത്തിയെന്നും അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP