Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാനം തെളിഞ്ഞതോടെ തുണി പറിച്ചെറിഞ്ഞ് സകലരും ബീച്ചുകളിലേക്ക്; ബോൺമത്ത് ബീച്ചിലെത്തിയവരെ ഓടിച്ച് പൊലീസ്; ഈ നില തുടർന്നാൽ ബീച്ചുകൾ അടച്ച് പൂട്ടുമെന്ന് സർക്കാർ; തുണി പറിച്ച് കോവിഡ് ചോദിച്ചു വാങ്ങുന്ന ബ്രിട്ടീഷുകാരുടെ കഥ

മാനം തെളിഞ്ഞതോടെ തുണി പറിച്ചെറിഞ്ഞ് സകലരും ബീച്ചുകളിലേക്ക്; ബോൺമത്ത് ബീച്ചിലെത്തിയവരെ ഓടിച്ച് പൊലീസ്; ഈ നില തുടർന്നാൽ ബീച്ചുകൾ അടച്ച് പൂട്ടുമെന്ന് സർക്കാർ; തുണി പറിച്ച് കോവിഡ് ചോദിച്ചു വാങ്ങുന്ന ബ്രിട്ടീഷുകാരുടെ കഥ

സ്വന്തം ലേഖകൻ

ഷ്ണതരംഗം ശക്തി പ്രാപിച്ചതിനെ തുടർന്ന് ബ്രിട്ടീഷുകാർ കൂട്ടത്തോടെ ബീച്ചുകളിലേക്ക് ഓടിയെത്തി. സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങൾ പാലിക്കാതെയുള്ള കൂട്ടം ചേരൽ തുടർന്നാൽ ബീച്ചുകൾ അടച്ചിടേണ്ടിവരുമെന്ന് ഹെല്ത്ത് സെക്രട്ടറിക്ക് മുന്നറിയിപ്പ് നൽകേണ്ടിവന്നിരിക്കുകയാണ്.അഞ്ച് ലക്ഷത്തോളം പേർ തടിച്ചുകൂടിയതോടെ ബോൺമത്തിൽ അധികൃതർക്ക് അടിയന്തര നടപടികൾ കൈക്കൊള്ളേണ്ടിവന്നു. റോഡുകളിൽ ഗതാഗതക്കുരുക്കുകൾക്ക് കാരണമായ ഈ ജനക്കൂട്ടം ബീച്ചുകളിൽ ടൺ കണക്കിന് മാലിന്യം നിക്ഷേപിച്ചിട്ടാണ് മടങ്ങിയത്.

രാജ്യത്താകമാനമുള്ള തീരദേശ വിനോദകേന്ദ്രങ്ങളിൽ പലയിടത്തും മദ്യപിച്ച് വഴക്കടിക്കുന്നവരേയും കാണാമായിരുന്നു. യുവാക്കളായിരുന്നു കൊറോണക്കാലത്തെ നിയന്ത്രണങ്ങൾ ലംഘിച്ച് ഇവിടങ്ങളിൽ തടിച്ചുകൂടിയവരിൽ ഭൂരിഭാഗവും. സൗത്ത് ലണ്ടനിലെ ബ്രിക്സ്ടണിൽ, തെരുവിൽ നടന്ന ഒരു പാർട്ടി അവസാനിപ്പിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ പാർട്ടി നടത്തിയവർ അക്രമാസക്തരായി. സൂപ്പർ സാറ്റർഡേ എന്ന് ഓമനപ്പേരിട്ടിരിക്കുന്ന ജൂലായ് 4 ന് ബാറുകളും പബ്ബുകളും വീണ്ടും തുറക്കുമ്പോൾ സമാനമായ സാഹചര്യങ്ങൾ ഉണ്ടായേക്കാം എന്നാണ് ഇപ്പോൾ പൊലീസ് ഭയക്കുന്നത്.

തികച്ചും നിരുത്തരവാദപരകും സ്വാർത്ഥവുമായ പെരുമാറ്റം പല രംഗങ്ങളിൽ നിന്നും ഉള്ളവരുടെ വിമർശനത്തിന് കാരണമായിട്ടുണ്ട്. മാറ്റ് ഹാൻകോക്കും ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയും ഇതിനെ ശക്തമായി വിമർശിച്ചുകൊണ്ട് രംഗത്തു വന്നു. കൊറോണക്ക് മേൽ നേടിയ വിജയം ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതെയാക്കരുതെന്ന് അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത് ഇനിയും ആവർത്തിച്ചാൽ ബീച്ചുകൾ വീണ്ടും അടച്ചിടാനുള്ള ഉത്തരവിറക്കാനും മടിക്കെല്ലെന്ന് മാറ്റ് ഹാൻകോക്ക് പറഞ്ഞു.

ഈ വർഷത്തെ ഏറ്റവും ചൂടുകൂടിയ ദിവസമായ ഇന്നലെ രാജ്യത്തെ മിക്ക ബീച്ചുകളിലും പാർക്കുകളിലും മറ്റ് തുറസ്സായ സ്ഥലങ്ങളിലും ജനങ്ങൾ തടിച്ചുകൂടിയിരുന്നു. പലയിടങ്ങളിലും സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ചുകൊണ്ടായിരുന്നു ആഘോഷങ്ങൾ എങ്കിൽ ബോൺമത്തിനെ പോലെ ചിലയിടങ്ങളിൽ വൻ ജനത്തിരക്കനുഭവപ്പെട്ടപ്പോൾ നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽ പറക്കുകയായിരുന്നു. അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്തതിൻ! ഇന്നലെ ബോൺമത്തിൽ മാത്രം 558 പേർക്കാണ് പിഴ വിധിച്ചത്. ഡോർസെറ്റ് തീരത്തിലാകമാനം, മനുഷ്യ മാലിന്യമുൾപ്പടെ 33 ടൺ മാലിന്യമായിരുന്നു അടിഞ്ഞുകൂടിയത്.

മദ്യപിച്ചുള്ള കലഹങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള കൈയേറ്റം തുടങ്ങി നിരവധി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ഇന്നലത്തെ ദിവസം സാക്ഷിയായി. ലൽവർത്ത് കോവിൽ സംഗതി നിയന്ത്രണാതീതായതോടെ ശക്തമായ പ്രതിഷേധവുമായി കൗൺസിൽ രംഗത്തെത്തി. ഒരു കൂട്ടം ആളുകളുടെ നിരുത്തരവാദപരമായ പെരുമാറ്റം ഒരു സമൂഹത്തെ തന്നെ അപകടത്തിലാക്കുമെന്ന് അവർ പറഞ്ഞു. ഏകദേശം അഞ്ച്ലക്ഷത്തോളം പേരാണ് ഇന്നലെ ഡോർസെറ്റിൽ എത്തിയത് എന്നാണ് കണക്ക്.

വിമാന സർവ്വീസുകൾ കുറഞ്ഞതോടെ ആകാശത്തെ മാലിന്യം കുറഞ്ഞതിനാൽ ഇത്തവണ സൂര്യപ്രകാശത്തിൽ നിന്നെത്തുന്ന അൾട്രാ വയലറ്റ് രശ്മികൾക്ക് ശക്തി കൂടിയേക്കാം എന്നൊരു മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ആരോഗ്യത്തിന് അപകടകരമാണെന്നും അറിയിച്ചിരുന്നു. ഇതെല്ലാം അവഗണിച്ചായിരുന്നു ഇന്നലെ ജനക്കൂട്ടം പലയിടങ്ങളീലായി തടിച്ചുകൂടിയത്. വെസ്റ്റ് സസ്സെക്സിൽ ഏകദേശം 50 വയസ്സുള്ള ഒരു സ്ത്രീ മരണമടയുകയും ചെയ്തു. ദേഹാസ്വാസ്ഥ്യം വർദ്ധിച്ചതിനെ തുടർന്ന് അവരെ എയർ ആമ്പുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

കൊറോണാ വ്യാപനം മാത്രമല്ല, ഈ അധിക താപവും കുട്ടികൾക്കും വൃദ്ധർക്കും ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പുണ്ടായിട്ടും പല കുടുംബങ്ങളും കുട്ടികളുമായാണ് ബീച്ചുകളിലെത്തിയത്. കൊറോണയുടെ രണ്ടാം വരവിനെ ഭീതിയോടെ കാത്തിരിക്കുന്ന നേരത്ത് ഈ വൻ ജനക്കൂട്ടം നിയന്ത്രണങ്ങളെല്ലാം തെറ്റിച്ച് തെരുവിൽ ഇറങ്ങിയത് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരിൽ ആശങ്കയുണർത്തിയിട്ടുണ്ട്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP