Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുകെയിലെ മിക്ക നഗരങ്ങളിലും കറുത്ത വർഗക്കാരുടെ പ്രക്ഷോഭത്തിന് തീ പിടിച്ചു; പലയിടങ്ങളും വലതു വംശീയവാദികളുടെ ആക്രമണം; ലണ്ടനിലെ പ്രക്ഷോഭകാരികളിൽ നിന്നും വിൻസ്റ്റൺ ചർച്ചിൽ പ്രതിമ കാക്കാൻ പൊലീസിന്റെ കരുതൽ

യുകെയിലെ മിക്ക നഗരങ്ങളിലും കറുത്ത വർഗക്കാരുടെ പ്രക്ഷോഭത്തിന് തീ പിടിച്ചു; പലയിടങ്ങളും വലതു വംശീയവാദികളുടെ ആക്രമണം; ലണ്ടനിലെ പ്രക്ഷോഭകാരികളിൽ നിന്നും വിൻസ്റ്റൺ ചർച്ചിൽ പ്രതിമ കാക്കാൻ പൊലീസിന്റെ കരുതൽ

സ്വന്തം ലേഖകൻ

തുടർച്ചയായി നാലാമത്തെ വീക്കെൻഡിലും യുകെയിലെ മിക്ക നഗരങ്ങളിലും കറുത്ത വർഗക്കാരുടെ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടു. മിക്കയിടങ്ങളിലും ഇത് ആക്രമണങ്ങളിലേക്ക് വഴുതി മാറുകയും ചെയ്തിരുന്നു. പലയിടങ്ങളിലും ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധങ്ങൾക്കെതിരെ തീവ്ര വലതു വംശീയ വാദികളുടെ ആക്രമണവും അരങ്ങേറിയിട്ടുണ്ട്. ലണ്ടനിലെ പ്രക്ഷോഭകാരികളിൽ നിന്നും വിൻസ്റ്റൺ ചർച്ചിൽ പ്രതിമ കാക്കാൻ പൊലീസ് കടുത്ത കരുതലാണ് രാപ്പകൽ പുലർത്തി വരുന്നത്. ഇന്നലെ കറുത്ത വർഗക്കാരായ പ്രക്ഷോഭകർ ആദ്യം ഹൈഡ് പാർക്കിൽ സമ്മേളിക്കുകയും തുടർന്ന് പാർലിമെന്റ് സ്‌ക്വയറിൽ ഒന്നിച്ച് കൂടുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പോളിസി ചീഫും പുതിയ റേസ് ഈക്വാലിററി കമ്മീഷൻ ഹെഡുമായ മുനിറ മിർസയെ നീക്കം ചെയ്യണമെന്ന് ഹൈഡ് പാർക്കിലെ സ്പീക്കേർസ് കോർണറിൽ ഒന്നിച്ച് കൂടിയ കറുത്ത വർഗക്കാർ ആവശ്യപ്പെട്ടിരുന്നു. കറുത്ത വർഗക്കാർ പാർലിമെന്റിന് വെളിയിൽ പ്രതിഷേധപ്രകടനം നടത്തുന്നതിന് മുമ്പ് ലണ്ടൻ സിറ്റി സെന്ററിലൂടെ ജാഥയായി കടന്ന് പോവുകയും ചർച്ചിലിന്റെ പ്രതിമയെ വലം വയ്ക്കുകയും ചെയ്തത് കടുത്ത ആശങ്കക്ക് വഴിയൊരുക്കിയിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം ട്രാൻഫാൽഗർ സ്‌ക്വയറിൽ വലിയ ജനക്കൂട്ടം സമ്മേളിച്ചിരുന്നു.

ഇവരിൽ പലരും ബാനറുകളും പോസ്റ്ററുകളും ഉയർത്തിപ്പിടിക്കുകയും ചിലർ ഫൂട്ട് നെൽസൻസ് കോളത്തിൽ വച്ച് പ്രസംഗിക്കുകയും ചെയ്തിരുന്നു. സ്‌കോട്ട്ലൻഡിൽ ഗ്ലാസ്‌കോയിലെ ജോർജ് സ്‌ക്വയറിൽ നൂറ് കണക്കിന് പേരാണ് ആന്റി റാഷിസം റാലിയിൽ പങ്കെടുത്തത്. പൊതു ഇടങ്ങളിൽ ജനം ഇത്തരത്തിൽ ഒന്നിച്ച് കൂടരുതെന്ന പൊലീസിന്റെ നിർദേശത്തെ അവഗണിച്ചായിരുന്നു ഈ റാലി. ബിഎൽഎം പ്രതിഷേധങ്ങളും തീവ്ര വലതുപക്ഷക്കാരുടെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വീക്കെൻഡുകൾക്കിടെ 24 പേരാണ് അറസ്റ്റിലായിരിക്കുന്നത്.

ലണ്ടനിൽ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ആക്രമണങ്ങളെ തുടർന്ന് പത്ത് പേർക്ക് മേൽ കേസ് ചാർജ് ചെയ്യുകയും ചെയ്തിരുന്നു. പിസി കെയ്ത്ത് മെമോറിയലിന് അടുത്ത് മൂത്രമൊഴിച്ചതിനെ തുടർന്ന് ആൻഡ്ര്യൂ ബാങ്ക്സ് എന്നയാളെ ജയിലിൽ ഇടുകയും ചെയ്തിരുന്നു. യുഎസ് പൊലീസുകാരൻ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാരനെ ശ്വാസം മുട്ടിച്ച് കൊന്നതിനെ തുടർന്ന് ലോകമെമ്പാടും കറുത്ത വർഗക്കാർ ആരംഭിച്ച പ്രതിഷേധങ്ങളുടെ ഭാഗമായാണ് യുകെയിലാകമാനം ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധങ്ങൾ ആരംഭിച്ചിരിക്കുന്നത്.

യുകെയിൽ കൊറോണ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഇത്തരത്തിലുള്ള സംഘം ചേർന്നുള്ള എല്ലാ പ്രതിഷേധങ്ങളും നിരോധിക്കണമെന്ന് ഇംഗ്ലണ്ടിലെ റാങ്ക് ആൻഡ് ഫയർ ഓഫീസേർസിനെ പ്രതിനിധീകരിക്കുന്ന സംഘടന ഹോം സെക്രട്ടറി പ്രീതി പട്ടേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക അകല നിയമം ലംഘിച്ച് കൊണ്ടുള്ള ഇത്തരം പ്രതിഷേധങ്ങൾ പട്ടേൽ കടുത്ത നിരോധനം ഏർപ്പെടുത്തണമെന്നാണ് പൊലീസ് ഫെഡറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP