Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുകെയിലെ റീഡിങ് ടൗണിലെ പാർക്കിൽ കത്തിയുമായി എത്തിയ ആൾ തുടരെത്തുടരെ കുത്തിയത് ഒമ്പത് പേരെ; മൂന്നു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ലിബിയൻ ഭീകരനെ ഒറ്റയ്ക്ക് കീഴടക്കി ഹീറോയായി പൊലീസുകാരൻ

യുകെയിലെ റീഡിങ് ടൗണിലെ പാർക്കിൽ കത്തിയുമായി എത്തിയ ആൾ തുടരെത്തുടരെ കുത്തിയത് ഒമ്പത് പേരെ; മൂന്നു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ലിബിയൻ ഭീകരനെ ഒറ്റയ്ക്ക് കീഴടക്കി ഹീറോയായി പൊലീസുകാരൻ

സ്വന്തം ലേഖകൻ

യുകെയിലെ റീഡിങ് ടൗൺ സെന്ററിലെ ഫോർബുറി ഗാർഡൻസിൽ കത്തിയുമായെത്തിയ ആൾ ഒമ്പത് പേരെ തുടരെത്തുടരെ കുത്തി വീഴ്‌ത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇതിൽ മൂന്ന് പേർ മരിക്കുകയും മറ്റുള്ളവർക്ക് മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. ലിബിയയിൽ നിന്നെത്തിയ ഭീകരനെന്ന് കണക്കാക്കുന്ന ഇയാളെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരൻ ഒറ്റയ്ക്ക് കീഴടക്കി ഹീറോ പരിവേഷം നേടിയിട്ടുണ്ട്.ഇന്നലെ നടന്ന സംഭവത്തിൽ പരുക്കേറ്റ നാല് പേർ ഗാർഡനിലെ പുൽത്തകിടിയിൽ കിടക്കുന്ന വീഡിയോ ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്. ഈ സംഭവത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഹോം സെക്രട്ടറി പ്രീതി പട്ടേൽ രംഗത്തെത്തിയിട്ടുണ്ട്.

ഈ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും ഇതിനെ സയമോചിതമായി കൈകാര്യം ചെയ്ത എമർജൻസി സർവീസുകൾ അഭിനന്ദനം അർഹിക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രതികരിച്ചിരിക്കുന്നത്.ഇവിടെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധം അരങ്ങേറി രണ്ട് മണിക്കൂറിന് ശേഷമാണ് കത്തിക്കുത്ത് സംഭവം നടന്നത്. ഇന്നലെ രാത്രി ഏഴ് മണിക്കായിരുന്നു നാടിനെ നടുക്കിയ കൂട്ട കത്തിക്കുത്ത് അരങ്ങേറിയത്. പരുക്കേറ്റ രണ്ട് പേരെ റോയൽ ബെർക്ക്ഷെയർ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയിരുന്നു. ഏവരെയും വിറപ്പിച്ച് കത്തിയുമായി താണ്ഡവമാടിയ ആക്രമിയെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരൻ അതിസാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

ആക്രമണം ഭീകരവാദവുമായി ബന്ധപ്പെട്ടതാണെന്നാണ് ഒരു സെക്യൂരിറ്റി ഉറവിടം പ്രസ് അസോസിയേഷനോട് വെളിപ്പെടുത്തിയിരിക്കുന്നത്. പരുക്കേറ്റവരെ എയർ ആംബുലൻസിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ ഫോർബുറി ഗാർഡൻസിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധം വളരെ സമാധാനപരമായി നടന്ന് അൽപം കഴിഞ്ഞാണ് കത്തിക്കുത്ത് നടന്നത്. തങ്ങൾ വളരെ സമാധാന പരമായിട്ടാണ് ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധം നടത്തിയതെന്നും കത്തിക്കുത്ത് നടത്തിയ ആളമായി പ്രതിഷേധത്തിന് യാതൊരു ബന്ധവുമില്ലെന്നുമാണ് ഇവിടുത്തെ പ്രതിഷേധം സംഘടിപ്പിച്ചവരിൽ ഒരാളായ ഒരു സ്ത്രീ പ്രതികരിച്ചിരിക്കുന്നത്.

വളരെ ജനകീയമായ ഈ പാർക്കിൽ ആളുകൾ നല്ലൊരു വൈകുന്നേരം ആസ്വദിച്ച് കൊണ്ടിരിക്കെയാണ് നിനച്ചിരിക്കാതെ ആക്രമി കത്തിയുമായി രംഗപ്രവേശം ചെയ്ത് കാണുന്നവരെയെല്ലാം കുത്താൻ തുടങ്ങിയത്. ക്രൗൺ കോടതിക്ക് സമീപമുള്ള പാർക്കിലാണ് കൊലപാതകി അഴിഞ്ഞാടിയിരിക്കുന്നത്. ആക്രമണത്തെ തുടർന്ന് അലാറം മുഴങ്ങിയതോടെ ഇവിടേക്ക് പൊലീസുകാരൻ കുതിച്ചെത്തുകയും സ്വന്തം ജീവൻ പണയം വച്ച് ആക്രമിയെ അതിസാഹസികമായി കീഴടക്കുകയുമായിരുന്നു.

ഈ സംഭവുമായി മറ്റൊരാൾക്ക് കൂടി ബന്ധമുണ്ടെന്ന് സംശയിക്കവെ ഈ ഏരിയ ലോക്ക്ഡൗൺ ചെയ്തിട്ടുണ്ട്. തുടർന്ന് പാർക്കിൽ നിന്നും രണ്ട് മൈൽ അപ്പുറമുള്ള ഒരു വീട്ടിൽ കൗണ്ടർ ടെറർ പൊലീസ് പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP