Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 173 മരണങ്ങൾ; മരണ തീവ്രത അളക്കുന്ന ആർ നിരക്കിൽ എല്ലാ കൗണ്ടികളിലും കുറവ് രേഖപ്പെടുത്തി; ഓരോ ദിവസവും കൊറോണ 4 ശതമാനം വീതം കുറയുന്നു; കോവിഡ് ബാധയിൽ തളർന്ന ബ്രിട്ടൻ ആശ്വസിക്കുന്നത് ഇങ്ങനെ

ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 173 മരണങ്ങൾ; മരണ തീവ്രത അളക്കുന്ന ആർ നിരക്കിൽ എല്ലാ കൗണ്ടികളിലും കുറവ് രേഖപ്പെടുത്തി; ഓരോ ദിവസവും കൊറോണ 4 ശതമാനം വീതം കുറയുന്നു; കോവിഡ് ബാധയിൽ തളർന്ന ബ്രിട്ടൻ ആശ്വസിക്കുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

ന്നലെ 12 വയസ്സുകാരൻ ഉൾപ്പടെ 173 പേരാണ് ബ്രിട്ടനിൽ കോവിഡ് 19 ന് കീഴടങ്ങി മരണമടഞ്ഞത്. കോവിഡ് വ്യാപനത്തിൽ അതിപ്രധാനമായ ആർ നിരക്ക്, 1 ൽ താഴെയായി തന്നെ നിലകൊള്ളുന്നു എന്നും രോഗവ്യാപനം ദിനംപ്രതി 4 ശതമാനം വീതം കുറയുന്നുണ്ടെ എന്നും സർക്കാർ ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. സർക്കാരിന്റെ ശാസ്ത്രോപദേശക പാനലിലെ ശാസ്ത്രജ്ഞരാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ആർ നിരക്ക് ഇപ്പോഴും 0.7 നും 0.9 നും ഇടയിൽ തന്നെ നിലനിൽക്കുകയാണെന്നും അവർ വെളിപ്പെടുത്തി.

ഇന്നലെ പുറത്തിറങ്ങിയ മറ്റൊരു റിപ്പോർട്ടിലാണ് ബ്രിട്ടനിലെ രോഗവ്യാപനത്തിന്റെ വേഗത ആദ്യമായി പുറത്തുവന്നത്. ഇതനുസരിച്ച്, ദിനംപ്രതി പുതിയ രോഗബാധകൾ ഉണ്ടാകുന്ന നിരക്ക് മൈനസ് 4 ശതമാനം ആണ്. ഇത് പൂജ്യത്തേക്കാൾ അധികമായാൽ വീണ്ടും കാര്യങ്ങൾ കൈവിട്ടുപോകും. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ ബ്രിട്ടനിൽ കോവിഡ് ബാധമൂലം മരിച്ചവരുടെ എണ്ണം 42,461 ആണ്. എന്നാൽ യഥാർത്ഥ കോവിഡ് മരണങ്ങളുടെ എണ്ണം അരലക്ഷത്തിലും അധികമാണെന്നാണ് ചില സ്വതന്ത്ര ഗവേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

ഇന്നലെ രേഖപ്പെടുത്തിയ മരണങ്ങളുടെ എണ്ണം കഴിഞ്ഞ ആഴ്‌ച്ചയിൽ ഇതേ ദിവസം നടന്ന മരണങ്ങളുടെ എണ്ണത്തേക്കാൾ 14 ശതമാനം കുറവാണ്. മാത്രമല്ല മാർച്ച് 20 ന് ശേഷം ഒരു വെള്ളിയാഴ്‌ച്ച രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യ കൂടിയാണിത്. അതിനിടയിൽ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഹോസ്പിറ്റൽ സ്ഥാപനമായ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ബിർമിങ്ഹാം എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ്, ഈ മഹാവ്യാധി പകരുവാൻ തുടങ്ങിയതിനു ശേഷം ഇതാദ്യമായി തങ്ങളുടെ അടുത്ത് ഇന്റൻസീവ് കെയറിൽ ഒരു രോഗിപോലുമില്ലാത്ത സാഹചര്യമാണെന്ന് അറിയിച്ചിട്ടുണ്ട്.

രോഗത്തിന്റെ വളർച്ചാ നിരക്ക് മൈൻസ് 4 എന്നത് തികച്ചും ആശ്വാസകരമായ കാര്യമാണെന്നാണ് ഈ രംഗത്തെ പ്രമുഖർ വിലയിരുത്തുന്നത്. എത്രവേഗമാണ് രോഗബാധിതരുടെ എണ്ണം ദിനം പ്രതി മാറുന്നത് എന്നതാണ് വളർച്ചാ നിരക്ക് എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇത് ഇപ്പോൾ മൈൻസ് 4 നും മൈനസ് 2 നും ഇടയിലാണ്. അതുപോലെ വൈറസ് വ്യാപനത്തിന്റെ തീവ്രത കാണിക്കുന്ന മറ്റൊരു മാനദണ്ഡമാണ് ആർ നിരക്ക് അഥവാ റീപ്രൊഡക്ഷൻ നിരക്ക്. ഇത് 1 ൽ താഴെ നിൽക്കുന്നത് രോഗവ്യാപനത്തിന്റെ ശക്തി കുറവാണ് എന്ന് കാണിക്കുന്നു. ഇപ്പോൾ ബ്രിട്ടനിൽ ആർ നിരക്ക് 0.7 നും 0.9 നും ഇടയിലാണ്.

കഴിഞ്ഞ ആഴ്‌ച്ച സൗത്ത് വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിലായിരുന്നു ഏറ്റവും കൂടിയ ആർ നിരക്ക്. ഇവിടെ ഇത് 0.8 നും 1.1 നും ഇടയിലായിരുന്നു. ഏറ്റവും കുറഞ്ഞ ആർ നിരക്ക് രേഖപ്പെടുത്തിയ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിൽ 0.7 നും 0.9 നും ഇടയിലായിരുന്നു കഴിഞ്ഞ ആഴ്ച ആർ നിരക്ക്. എന്നാൽ പുതിയ കണക്കുകൾ കാണീക്കുന്നത് ലണ്ടൻ, മിഡ്ലാൻഡ്സ്, നോർത്ത് വെസ്റ്റ്, സൗത്ത് വെസ്ത് എന്നിവിടങ്ങളിലെ ആർ മൂല്യം 0.8 മുതൽ 1.0 വരെയാണ് എന്നാണ്. നോർത്ത് ഈസ്റ്റിലും യോർക്ക്ഷയറിലും ഇത് 0.7 മുതൽ 1.0 വരെയും.സൗത്ത് വെസ്റ്റിലെ ആർ നിരക്ക് 1 ൽ താഴ്ന്നു എന്നാണ് ഈ ആഴ്‌ച്ചത്തെ കണക്കുകൾ കാണിക്കുന്നത്.

അതിനിടെ, ഇന്നലെ 1,69,600 പരിശോധനകൾ നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. എൻ എച്ച് എസ് ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കും ഉള്ള ആന്റിബോഡി പരിശോധ ഉൾപ്പടെയാണിത്. ഇതിൽ 1,346 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് ബ്രിട്ടനിലെ മൊത്തം രോഗബാധിതരുടെ എണ്ണം 3,01,815 ആയി ഉയര്ന്നു. എന്നാൽ യഥാർത്ഥ കണക്കനുസരിച്ച് ഇതിന്റെ പതിന്മടങ്ങാണ് രോഗികളുടെ എണ്ണം എന്നാണ് ചില സ്വതന്ത്ര പഠന റിപ്പോർട്ടുകൾ കാണിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP